മൊഴിയുടെ  വരിക്കാരാവുക.
രചനകൾ പൂർണ്ണമായി വായിക്കുക!.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ജോണിൻ്റെ അച്ഛൻ വളരെ നല്ല സ്വഭാവം ഉള്ളവനും ദൈവവിശാസിയും ആയിരുന്നു. എല്ലാ ദിവസവും ദൈവത്തിനെ പ്രാർത്ഥിക്കുകയും എല്ലാവരെയും സഹായിക്കാൻ മടിയില്ലാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു.

നിഷ്കളങ്കനായ ജോണിൻ്റെ അച്ഛൻ ആരെങ്കിലും എന്തെങ്കിലും കാര്യത്തെക്കുറിച്ച് പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കുകയും ഒന്നും ആലോചിക്കാതെ എടുത്തു ചാടി ചെയ്യുകയും പിന്നീട് അത് ഒരു വലിയ പ്രശ്നം തന്നെ ആവുകയും ദൈവത്തെ വിളിച്ച് അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു.

ജോൺ അച്ഛനെ വളരെയധികം സ്നേഹിക്കുകയും വിശ്വസിക്കും ചെയ്തിരുന്നു. ജോൺ അച്ഛന്റെ പോലെ ദൈവ വിശ്വാസി ആയിരുന്നു . ജോൺ അച്ഛൻ പറയുന്ന കാര്യങ്ങൾ വേറെ ഒന്നും ആലോചിക്കാതെ തന്നെ ചെയ്യുമായിരുന്നു. അതിൻ്റെ വരും വരയ്മകൾ ഒന്നും തന്നെ ചിന്തിക്കാതെ അത് കൊണ്ട് തന്നെ പല പ്രശ്നങ്ങളിലും അകപ്പെടാറുണ്ട്. സാമ്പത്തികം ആയ പ്രശ്നങ്ങളും ബന്ധുമിത്രാതികളും ആയിട്ടുള്ള അകൽച്ചയിലേക്കും നയിച്ചു. എന്നാലും അവൻ വരുന്നത് വരട്ടെ എന്ന് കരുതി ചിന്തിക്കാതെ അവൻ പല പ്രശ്നങ്ങളിൽ അകപ്പെട്ടു കൊണ്ടേയിരുന്നു. എല്ലാ പ്രശ്നങ്ങളിൽ നിന്നും അവൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു കൊണ്ടേയിരുന്നു. അങ്ങെനെ ജോണിൻ്റെ മനസിൽ ഏത് പ്രശ്നത്തിൽ പെട്ടാലും ദൈവം അവനെ രക്ഷിക്കും എന്ന് കരുതി.

ഒരു ദിവസം നല്ല ഇടിയും മഴയും ഉള്ള സമയം ജോൺ അടുത്തുള്ള പാടത്തേക്ക് നടന്നു, ഇടി മിന്നൽ ശക്തമായിരുന്നു ജോണിന് ഒരു തെല്ലു പോലും ഭയം തോന്നിയില്ല കാരണം അവൻ്റെ മനസിൽ അവനെ ദൈവം രക്ഷിക്കും എന്ന ചിന്ത, നിർമ്മാണ പ്രവർത്തനങ്ങൾക്കായി പാടത്ത് നിറയെ കുഴിയെടുത്തിരുന്നു അപായ ബോർഡുകൾ ശ്രദ്ധിക്കാതെ ജോൺ കുഴിയുള്ള ഭാഗത്തേക്ക് നടന്നു. പെട്ടെന്ന് അത് സംഭവിച്ചു ജോൺ കാൽ തെറ്റി കുഴിയിൽ വീണു ജോൺ ആദ്യം ഭയന്നു എങ്കിലും അച്ഛൻ പറഞ്ഞ വാക്കുകളിൽ വിശ്വസിച്ച ദൈവം രക്ഷിക്കും എന്ന വിശ്വാസത്തോടെ ആ കുഴിയിൽ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുഴിയിൽ വെള്ളം നിറയാൻ തുടങ്ങി, മനസിൽ ഭയം തോന്നി തുടങ്ങിയ നേരം ജോൺ ദൈവമെ എന്ന് ഉറക്കെ വിളിച്ചു . ജോൺ വെള്ളത്തിനൊപ്പം മുകളിലോട്ട് ഉയരാൻ തുടങ്ങി വെള്ളത്തിനൊപ്പം മുകളിലെത്തിയ ജോൺ ദൈവത്തിനോട് നന്ദി പറഞ്ഞു. ആത്മവിശ്വാസം കൂടിയ ജോൺ നേരെ ഇടിമിന്നലിനെയും വെല്ലു വിളിച്ചു, ഇടിമിന്നൽ ജോണിനെ ഒന്ന് സ്പർശിക്കുക പോലും ചെയ്തില്ല, ജോൺ ദൈവം എന്ന പോലെ ഭൂമിയിൽ നടക്കാൻ തുടങ്ങി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter