എല്ലാ രചനകളും പൂർണ്ണമായി വായിക്കാൻ
മൊഴിയുടെ വരിക്കാരാവുക.
നിങ്ങളുടെ വരിസംഖ്യ എഴുത്തുകാർക്കു പ്രതിഫലമായി നൽകപ്പെടുന്നു.
Subscribe

Mozhi Rewards Club

നേടുക: ശ്രേഷ്ഠ രചനയ്ക്കു Rs.250
മികച്ച രചനയ്ക്ക് Rs.100

Login / Register

Google Login

teaching in a school

Lily Xavier

ഞങ്ങളുടെ എല്ലാം അമ്മയായ ശാന്ത ടീച്ചറെ പറ്റി പറയാതെ വയ്യ. ശാന്ത ടീച്ചറും നാരായണൻ മാഷും. അവർക്കു മക്കൾ ഇല്ലായിരുന്നു.ഞങ്ങൾ എല്ലാവരും അവർക്കു മക്കൾ ആയിരുന്നു.

നാരായണൻ മാഷ് ഞങ്ങളുടെ സ്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിലും വെക്കേഷന് tuitionഎടുത്തിരുന്നു. സ്കൂൾ കഴിഞ്ഞു പോകും  ടീച്ചറുടെ വീട്ടിലേക്ക്. ശ്രീമുരുകൻ സിനിമാ കൊട്ടക യുടെ ഒക്കെ അടുത്ത് ആയിട്ട്. അങ്ങനെ പോകുമ്പോ സ്കൂളിൽ കേറി നോട്ടീസ് ബോർഡ്‌ നോക്കും. റിസൾട്ട്‌ ഒ്കെ ഇട്ടിട്ടുണ്ടാകും.  ജയിക്കുമെന്ന് അറിയാം. എങ്കിലും അങ്ങോട്ട്‌ പോകുമ്പോഴും ഇങ്ങോട്ട് പോരുമ്പോഴും പല പ്രാവശ്യം നോട്ടീസ് ബോർഡിൽ പാസ്സ് ആയവരുടെ പേരുടെ കൂട്ടത്തിൽ എന്റെയും പേര് കിടക്കുന്നതു ഇങ്ങനെ നോക്കി നിൽക്കും. 
മടിയൊന്നും ഇല്ലായിരുന്നു tuition ന് പോകാൻ .കാരണം ആ വർഷത്തെ പരീക്ഷ കഴിയുമ്പോ മിക്ക ബുക്കുകളിലും എഴുതാത്ത പേജുകൾ ഉണ്ടാവും. അതെല്ലാം കീറി എടുത്ത് വേറൊരു ബുക്കിന്റെ ചട്ട എടുത്ത് തുന്നി പിടിപ്പിച്ചു നല്ല വലിയ ഒരൂ ബുക്ക്‌ ആക്കും. അതിൽ രണ്ട് വരയും നാല് വരയും ഒറ്റ വരയും വരയില്ലാത്തതുമായ പേജുകൾ ഉണ്ടാവും  എല്ലാ വിഷയങ്ങളും എഴുതി പഠിക്കാൻ ആ ഒരൊറ്റ ബുക്ക്‌ മതിയാവും.  അപ്പോൾ മാഷ് കണക്കും ഇംഗ്ലീഷും മറ്റ് എല്ലാ കാര്യങ്ങളും റിവിഷൻ ചെയ്യിപ്പിക്കും. പിന്നെ അവരുടെ ബന്ധത്തിൽ ഉള്ള ഒരൂ അമ്മിണി ചേച്ചിയും ഞങ്ങളെ പഠിപ്പിക്കും. സ്ക്കോളർഷിപ് പ രീ ക്ഷകൾക്കുള്ള പരിശീലനവും ടീച്ചർ തന്നിരുന്നു. കൂടാതെ സ്കൂളിൽ നിന്ന് ടൂർ പോകുമ്പോ ടീച്ചറുടെ വീട്ടിൽ നിന്നും ഫുഡ്‌ കഴിച്ചിട്ടാണ് പോവുക.

ഒരൂ ടീച്ചറുടെ മകൾ ആയിരുന്നിട്ടും എന്നെ ഫീസ് ഒന്നും വാങ്ങാതെ ആണ് പഠിപ്പിച്ചത്. വല്യ ക്ലാസ്സിൽ എത്തിയപ്പോൾ എനിക്ക് നാണക്കേട് തോന്നി . മറ്റു കുട്ടികൾ ഫീസ് കൊണ്ട് പോയി കൊടുക്കുന്ന കണ്ടപ്പോ എനിക്കും കൊടുക്കണം എന്നൊരാശ.   അങ്ങനെ അമ്മയോട് വാശി പിടിച്ചു ഞാനും ഒരൂ ദിവസം ഫീസ് കൊടുത്തു . ക്ലാസ്സിൽ വച്ചു തന്നെ ആണ് കൊടുക്കുന്നത്. മാഷ് അതൊരു പുഞ്ചിരിയോടെ എന്റെ ആഗ്രഹം അല്ലേ എന്ന മട്ടിൽ വാങ്ങി.   എനിക്ക് സന്തോഷം ആയി. ആശ്വാസം ആയി.പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ മാഷ് അത് എന്റെ കയ്യിൽ തിരുകിത്തന്നു.

നന്നായി പഠിച്ചു എന്നത് മാത്രം ആണ് അവർക്കു ആകെ കൊടുക്കാൻ പറ്റിയ ഗുരു ദക്ഷിണ. വേറൊന്നും കൊടുക്കാൻ കഴിഞ്ഞില്ല.അല്ല. അവരും ഞങ്ങൾ നല്ല മക്കൾ ആയി വളരണം എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. ഒരുപാട് പഠിക്കാൻ കഴിവുള്ള പാവപ്പെട്ട കുട്ടികളെ അവർ അവരാൽ കഴിയും വിധം സഹായിച്ചിട്ടുണ്ട്. കുട്ടികളെ മാത്രം അല്ലാട്ടോ.  സഹായം അർഹിക്കുന്ന എല്ലാ മനുഷ്യരെയും  . അത്യാവശ്യ ഘട്ടങ്ങളിൽ ഞങ്ങളെയും ടീച്ചർ സാമ്പത്തികമായി സഹായിച്ചിരുന്നു. ചേച്ചിമാരുടെ കല്യാണത്തിന് ഡ്രസ്സ്‌ ആയും പൊന്ന് ആയും സമ്മാനങ്ങൾ തന്നിരുന്നു .   വിദ്യ പകർന്നു നൽകുന്നത് ഇന്നത്തെ പോലെ ഒരൂ കച്ചവടം ആയിരുന്നില്ല അവർക്ക്. ഞങ്ങളുടെ മനസ്സിൽ അവർ ഇന്നും ജീവിച്ചിരിക്കുന്നു

സ്കൂളിലെ സെന്റ് ഓഫ്‌ ഞാൻ അങ്ങനെ ഓർക്കുന്നില്ല. പക്ഷെ മാഷും ടീച്ചറും ഞങ്ങൾക്ക് അവരുടെ വീടിന്റെ ടെറസ്സിൽ ഒരു സെന്റ് ഓഫ്‌ തന്നു. ഫോട്ടോസ് ഇപ്പോഴും കുട്ടികൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കൂൾഡ്രിങ്ക്സും ടീ പാർട്ടി യും ഉണ്ടായിരുന്നു. നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ഞാൻ ചിരിക്കുള്ളു. അത് കൊണ്ട്   ടീച്ചർ എന്നെ ഇളിച്ചി എന്ന് വിളിക്കുമായിരുന്നു.. അങ്ങനെ വീട്ടിലും എനിക്ക് ആ പേര് ആയി. പഠിച്ചില്ലെങ്കിൽ  ശിക്ഷയും തരും. കണക്ക് ആണ് ടീച്ചർ എടുത്തിരുന്നത് എന്ന് തോന്നുന്നു. കൈകൾ കമിഴ്ത്തി പിടിക്കാൻ പറഞ്ഞിട്ട് അതിൽ അടിക്കുമായിരുന്നു ടീച്ചർ.

ഞങ്ങൾ സ്കൂൾ പഠനം കഴിഞ്ഞ സമയത്ത് ആണെന്ന് തോ ന്നുന്നു ഒരൂ ദിവസം  ടീച്ചറെ തനിച്ചാക്കി മാഷ് എന്തോ അസുഖം മൂലം കുഴഞ്ഞു വീണു. ബോധം ഇല്ലാതെ കുറച്ചു ദിവസം കിടന്നു. പിന്നെ പോയി. ഞാനും ഹോസ്പിറ്റലിൽ അമ്മയുടെ കൂടെ പോയി കണ്ടിരുന്നു മാഷ് ഓർമ്മ ഇല്ലാതെ കിടക്കുന്നത്. ഒരൂ രണ്ടു വർഷം മുൻപ് ടീച്ചറും ഞങ്ങളെ വിട്ടു പോയി..റിട്ടയർ ചെയ്തതിൽ പിന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ മായിരുന്നു കുഴൂരിന്റെയും ഞങ്ങളുടെയും ശാന്ത ടീച്ചർ. വീട്ടിൽ പോവുമ്പോഴേല്ലാം വിചാരിക്കും ഒന്ന് പോയി കാണണം എന്ന്. പക്ഷെ ജീവിതത്തിലെ തിരക്കുകളിൽ നമ്മിൽ പലരും വന്ന വഴി മറക്കുന്നു. അങ്ങനെ അങ്ങോട്ട്‌ പോയി കാണാൻ ഒത്തില്ല. എങ്കിലും ഇടക്ക് ഏതെങ്കിലും ഫങ്ക്ഷൻ നടത്തുമ്പോ കാണുമായിരുന്നു .പഞ്ചായത്ത്‌ പ്രസിഡണ്ടും ഒക്കെ ആയിരുന്നു. തിരക്കുള്ള കാരണം വേഗം പോകുമായിരുന്നു. ഫുഡ്‌ കഴിക്കാൻ ഒന്നും നിക്കില്ല. എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളെ പോലെ കണ്ടു സ്നേഹിച്ച പുണ്യം ചെയ്ത രണ്ട് ആത്മാക്കൾ. അവസാനം മരിച്ചു കിടന്നപ്പോ പോയി കണ്ടു പോന്നു. മാഷിനും ടീച്ചർക്കും പ്രണാമം.

No comments

നോവലുകൾ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter