പുസ്തകപരിചയം
- Written by: Chief Editor
- Category: പുസ്തകം
- Hits: 8
അശ്വിൻ ചന്ദ്രൻ
തിരുവനന്തപുരത്ത് വന്ന് ഹോസ്റ്റൽ വാസം തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷമാവാറായെങ്കിലും, ഇപ്പോഴും ഇടയ്ക്കിടെ കാസർകോടിനെ പ്രതിയുള്ള ഒരു 'പൊഞ്ഞാറ് 'മനസ്സിനെ വന്നു പൊതിയാറുണ്ട് ചിലപ്പോഴെങ്കിലും. അങ്ങനെയുള്ള അവസ്ഥകളിൽ അതിവേഗം എത്താൻ സാധിക്കാത്ത കാസർകോടൻ ഗൃഹാതുരതകളെ വായനയിൽ ഉൾചേർത്തുകൊണ്ട് മുറിവുണക്കാറാണ് പതിവ്. സ്റ്റേറ്റ് ലൈബ്രറിയിൽ ചെന്ന് ഷാജി കുമാറിന്റെയും അംബികാസുതൻ മാഷിന്റെയും ഏച്ചിക്കാനത്തിന്റെയും ഒക്കെ പുസ്തകങ്ങൾ തന്നെയും പിന്നെയും വായിക്കുന്നത് ഈ ശീലത്തിന്റെ ഭാഗമെന്നോണമാണ്.
- Written by: Balakrishnan Pallaram
- Category: പുസ്തകം
- Hits: 316
കാസർകോടൻ രാമായണം കരന്റ് ബുക്സ് തൃശ്ശൂർ പ്രസിദ്ധീകരിച്ച പുസ്തകം വായിച്ചു. ഒത്തിരി സന്തോഷം കാസർകോടൻ ഭാഷയുടെ സൗന്ദര്യം കൃത്യമായി രേഖപ്പെടുത്താൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ആദ്യമായാണ് രാമായണം നോവൽ രൂപത്തിൽ കാണുന്നത്. കർക്കിടക മാസത്തിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുന്ന ആളാണ് ഞാൻ. പണ്ട് പഞ്ഞ മാസത്തിൽ വായന വിശപ്പിനെ ശമിപ്പിക്കുമായിരുന്നു. ഇന്ന് ഏറെ മാറി എങ്കിലും പുതിയ തലമുറ നമ്മളുടെ അനുഭവലോകം ഓർത്തെടുക്കുന്നതിൽ ഏറെ കൃതാർത്ഥനാണ് ഞാൻ.
- Written by: Ragi Santhosh
- Category: പുസ്തകം
- Hits: 105
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ജന്മദിനം' എന്ന ചെറുകഥ വായിച്ചു. അദ്ദേഹത്തിന്റെ മറ്റെല്ലാ രചനകളെയും പോലെ തന്നെ വളരെ മനോഹരമായ ഒരു ചെറുകഥ. പച്ചയായ യാഥാർഥ്യങ്ങൾ വായനക്കാർക്ക് ദഹിക്കുന്ന ഭാഷയിൽ അവരിൽ എത്തിക്കാൻ കഴിയുന്ന ബഷീറിന്റെ കഴിവ് പ്രശംസനീയമാണ്.
- Written by: Jyothi Kamalam
- Category: പുസ്തകം
- Hits: 244
ലോവർ സ്കൂളിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഇന്ത്യയുടെ അയൽരാജ്യം എന്നതിൽ കവിഞ്ഞാൽ ശ്രീലങ്ക എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലം മുതൽ മനസിൽ ഓടിവരുന്ന ഓർമ്മ പണ്ട് സീതയെ അപഹരിച്ചു കടന്നു കളഞ്ഞ സാക്ഷാൽ രാവണനയെയും ബണ്ടുകെട്ടി അക്കരെ കടന്നു ലങ്കാപുരം ചുട്ടെരിച്ച മാരുതപുത്രനെയും ഒക്കെയായിരുന്നു.
- Written by: Remya Ratheesh
- Category: പുസ്തകം
- Hits: 1372
ശ്രീലങ്ക എന്ന രാജ്യം കേരളീയർക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കാളും വളരെ അടുത്താണ്. ദില്ലി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെല്ലാം നമുക്ക് ശ്രീലങ്കയെക്കാൾ എത്രയോ ദൂരെയാണ്.
- Written by: Krishnakumar Mapranam
- Category: പുസ്തകം
- Hits: 1067
(Krishnakumar Mapranam)
നാം കടന്നുപോന്ന വഴികളിലേയ്ക്കുള്ള ഒരു തിരിഞ്ഞു നടത്തം ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. ഒന്നുകിൽ പിറന്ന നാടിനെ കുറിച്ച് , അതുമല്ലെങ്കിൽ ബാല്യകൗമാരങ്ങളിലോ യൗവനങ്ങളിലോ നമ്മെ തൊട്ടുണർത്തിയ മധുരസ്മരണകൾ , സ്കൂളോർമ്മകൾ കയ്പ്പും മധുരവും നിറഞ്ഞ സ്വ ജീവിതാനുഭവങ്ങൾ , ജോലിയിടങ്ങളിലെ അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഓർമ്മകളെ നാം പലപ്പോഴും മനസ്സിലേക്ക് കൂട്ടിക്കൊണ്ടു വരും. അവയെ താലോലിച്ചു കൊണ്ടിരിക്കും പങ്കുവയ്ക്കാൻ ആഗ്രഹിക്കും.
- Written by: Krishnakumar Mapranam
- Category: പുസ്തകം
- Hits: 1331
(Krishnakumar Mapranam)
വളരെ ലളിതമാണ് ജീവിതം. ജീവിതത്തിൻ്റെ ലാളിത്യം തിരിച്ചറിയാത്തവരാണ് സങ്കീർണ സമസ്യകളിൽപ്പെട്ട് കൈകാലിട്ടടിച്ചു കേഴുന്നവർ. അവർക്ക് ഒന്നിലും തൃപ്തിയില്ല. അവർ ജീവിതത്തെ തിരിച്ചറിയാത്തവരാണ് ജീവിതയാഥാർത്ഥ്യങ്ങളോട് മുഖംതിരിച്ച് ചിന്തയുടെ കൂടാരങ്ങളിൽ അന്തിയുറങ്ങുന്നവരും ജീവിതത്തെ സങ്കീർണവും നോവിൻ്റെ മഹാമാരികൾ നിറഞ്ഞതുമാക്കിമാറ്റുന്നവരുമാണ്.
- Written by: പ്രിയവ്രതൻ Sathyavrathan
- Category: പുസ്തകം
- Hits: 1436
നീണ്ട വായനകൾ വിരസമായി മാറിയതെന്നാണ്? നാളുകളേറെയായി. ഒരു നോവൽ വായിക്കുന്ന സമയംകൊണ്ടു എത്രയോ കഥകളും, കവിതകളും വായിച്ചു തീർക്കാം! ഒരു നോവലിസ്റ്റിനെ അറിയുന്ന സമയം കൊണ്ട് എത്രയോ എഴുത്തുകാരിലൂടെ കടന്നുപോകാൻ കഴിയും! വായനയുടെ 'എക്കണോമിക്സ് ഓഫ് സ്കെയിൽ' ഇതാണ്.