(ഒരു ഓഫീസ്,ബാർ മാനേജരുടേതാണ്. അവിടെ രണ്ടുപേർ ഇരുന്നിട്ടുണ്ട്. ഒരാൾ ബാർ മാനേജറും, മറ്റെയാൾ ഉദ്യോഗാർത്ഥിയുമാണ്. വെസ്റ്റേൺ മ്യൂസിക് ചെറുതായി നമുക്ക് കേൾക്കാം.ബാർമാനേജർ തടിച്ചുരുണ്ടവനും മുഖം ക്രൗര്യം നിറഞ്ഞ കൗശലക്കാരന്റേതുമാണ്, ടേബിളിന്റെ ചുറ്റുവട്ടത്ത് മാത്രമായുള്ള പ്രകാശം, റോഹൻ എന്ന ചെറുപ്പക്കാരന്റെ പുറം ഭാഗം മാത്രമാണ് നമുക്ക് കാണാനൊക്കുന്നത്. ചില്ല് കൂടിനകത്താണവരെന്ന് തോന്നും.)