fbpx

 

 

 

വിശപ്പിന്റെ വിഷമം നിറഞ്ഞ ഒരു ഭൂതകാലം. മനസ്സിൽ നിന്നും മായ്ക്കാൻ കഴിയാത്ത വലിയ ഒരേട് ..1979.. തിരുവനന്തപുരം കിഴക്കേ കോട്ടയിൽ

ശ്രീ പദ്മനാഭന് ആറാട്ട് ...ഞാൻ ഒറ്റയ്ക്കല്ല എന്ന വിശ്വാസം എന്നെ കൂടുതൽ അഹംകാരി ആക്കിയോ ആവോ.. രാത്രി എന്റെ ലോഡ്ജിൽ ഞാൻമാത്രം ആയി..
പാന്റ്സിന്റെ പോക്കറ്റ് കാലി...അന്ന് അത്താഴം കാലി ...വയറു കത്തുന്നു. പിറ്റേന്ന് രണ്ടാമത്തെ ശനി ...പിന്നെ ഞായർ...
ഉറക്കം എങ്ങനെ യോ വെള്ളിയാഴ്ച വളരെ വളരെ വൈകി ലഭിച്ചു...
ശനിയാഴ്ച ഒന്നും ചെയ്യാൻ ഇല്ല ..ഒരു കട്ടൻ കാപ്പി പോലും കുടിക്കാൻ കയ്യിൽ ഒരു തുട്ടും ഇല്ലല്ലോ ...വീണ്ടും ഉറങ്ങാൻ ശ്രമിച്ചു...
തളർന്നു മയങ്ങി ഉണർന്നു ...ടൈം പീസ് 2.30 എന്ന് സമയം കാണിച്ചു..
പിന്നെ എഴുന്നേറ്റു, പല്ലു തേച്ചു ,കുളിച്ചു ...ക്ഷീണം കൂടിയോ..?
5 മണി..
മെല്ലെ കോണി പടിയിറങ്ങി ...അടുത്ത വീട്ടിലെ ശശി ടെറസിൽ wk38അലക്കി ഉണക്കിയ ഡ്രസ്സ്‌ എടുക്കുന്ന തിരക്കിൽ ആയിരുന്നു..
"ആരെയും കണ്ടില്ല , ഇന്നലെ മുതൽ.."
ശശി പറഞ്ഞാണ് അറിഞ്ഞത്, ആറാട്ട് വിശേഷം...
എന്റെ ക്ഷീണം അവൻ കണ്ടില്ല എന്നുണ്ടോ..
യൂണിവേഴ്സിറ്റി ഹോസ്റ്റൽ വരെ വെറുതെ നടക്കാം ...
ഹോസ്റ്റൽ അടുത്തു...
SAP ഗാരേജിന്റെ മുന്നിൽ നെടുമങ്ങാട് കാരൻ ശശിചേട്ടന്റെ ടീ ഷോപ്പ്...
വെറുതെ , എന്നാൽ കൊതിയോടെ വാഴ കുലയാകെ മിഴി കൊണ്ടുഴിഞ്ഞു...
"എന്താ പറ്റിയത്... പനിയാണോ.. "നെറ്റിയിൽ കൈ ചേർത്തു വെച്ചു ശശി ചേട്ടൻ ചോദിച്ചു..
"നീ വല്ലാതെ തണുത്തിരിക്കുന്നോ..?
ഒന്നും പറഞ്ഞില്ല ...
കരഞ്ഞില്ല,ഒന്നും ചോദിച്ചുമില്ല..
"രാജേന്ദ്രാ,അണ്ണന് ദോശ എടുത്തു കൊടുക്ക്‌ .."
ദോശ കഴിച്ചു , അൽപനേരം വിശ്രമം ..അമ്മ മണി ഓർഡർ അയച്ചിട്ടില്ല ...വൈകും ..
സമൃദ്ധമായ താടി തടവി അദ്ദേഹം ചിരിച്ചു... എന്നെ പാളയം മാർക്കറ്റിന്റ വടക്ക് "SALIM HOTEL" എന്ന വലിയ ഒരു ഹോട്ടലിൽ എത്തിച്ചു..
"ഇവനും പറ്റു കൊടുക്കണം, എന്റെ പേര് എഴുതിയാൽ മതി"
ആ കണക്കു അങ്ങനെ പോയീ....
ശശി ചേട്ടൻ, രാജേന്ദ്രൻ, സലിം ഇക്ക. ഇവരൊക്കെ എവിടെ ?
വിശക്കുന്നു എന്നൊരാൾ പറയുമ്പോൾ വീണ്ടും ഉയരുന്നു ഒരു ദീർഘ ശ്വാസം...


എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധം ചെയ്യുന്ന ഓരോ രചനയ്ക്കും 50 points വീതം ലഭിക്കും. മികച്ച രചനകൾക്കു Bonus Rewards. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2020