വേഗത

മിഴി ചിമ്മുന്ന  വേഗതയിലാണ് ചിന്തകൾ സഞ്ചരിക്കുന്നത്  ചിമ്മാതെയും  സഞ്ചരിക്കും

ശമനം

നെൽ ചെടി മുടി ചൂടുന്ന പാടത്തിൻ വാടികയിൽ ചോപ്പണിഞ്ഞ് ഉള്ളം പത ക്കുന്ന ഉഷ്ണത്തിന് നീർച്ചാലുകൾ  മാത്രം

പുനർജനി

ഹൃദയത്തിൽ കോറിയിട്ട് ഊഷ്മളമാക്കുന്ന ഒരു സ്വപ്നം പുനർജനി ആവുമ്പോൾ അടർത്തി മാറ്റാൻ വെമ്പുന്നത് നമ്മളിൽ അറിയാതെ രൂപപ്പെടുന്ന ദുർന്നിമി ത്തങ്ങളല്ലേ?

കണക്കുകൾ

സന്തോഷങ്ങൾക്ക് കൃത്യമായ കണക്കുകൾ ഓർത്തു വെക്കാറുണ്ട് മിഴികൾ നിറഞ്ഞു തുളുമ്പുമ്പോഴും  കാരണം ബോധ്യമാകാത്ത നിമിഷങ്ങളും ഉണ്ടാകാറുണ്ട്

No comments