ആകാശനെരിപ്പോടിലൂതികാച്ചിയ
പൂനിലാ വെളളിത്തിരി  വെട്ടത്തിൽ
ഓർമ്മ കുതിർന്നീറനാം പുളിനത്തിൽ
കളിമാനസം നിറച്ച  മൺതോണി
തൂമഞ്ഞു വിട്ടകന്ന ബാല്യപുലരിതൻ
ഓർമ്മമുഖം തേടി വീണ്ടും തുഴഞ്ഞു

സന്ധ്യാംബരം അന്തിവെയിലിലുരിക്കിയ

കുങ്കുമചാന്തിന്റെക്കുറിയണിഞ്ഞോടും

ആഴിത്തിരയിൽ ഓർമ്മമുഖം നുരഞ്ഞിളകി

പ്രണയമാനസം ചാരിയ മൺതോണി

വിരഹനിശ്വാസ ശോകരേഖയിലൂടെ

 മഴപെയ്തു  മാഞ്ഞമേഘങ്ങളെ തേടി  

 

രാക്കുടം  ചീന്തി ഇരുളൊഴുകിയ

വിസ്തൃത സാഗര  മേനിയിൽ

താരാംഗനമാർ മൺതോണിയെ

പൊന്നരിവാളമ്പിളിയിലേക്കു തുഴഞ്ഞു

മാനത്തെ മണിമേഘപതംഗങ്ങൾ

മൺതോണി തുഴയുമെൻ പ്രിയന്റെ 

തോരത്ത നീർമണി നാദം പൊഴിച്ചു

 

ശതകോടി സ്വപ്നങ്ങൾ  നിറച്ചു

പിറകോട്ടൊഴുകിയ മോഹത്തോണി

കാലനദി വറ്റിയ കല്പടവിൽ നിന്നു

No comments