തിളച്ചുരുകുന്ന ഗ്രീഷ്മം
വന്‍മരത്തില്‍ നിന്നും
ഞെട്ടറ്റു വീഴുന്ന പഴുത്തില
തിളങ്ങും സൂര്യരശ്മികളുടെ
പ്രതിഫലനം.

തെരുവിലുടെ അനവരതം
ഒഴുകുന്ന വാഹനത്തിരക്ക്
ആകാശത്തിലേക്ക് ഉയരുന്ന
പൊടി പടലങ്ങള്‍ക്കും 
പുകയ്ക്കുമിടയിലൃടെ
മണ്ണിലലിഞ്ഞു ചേരാനായ്
ഒരു ചെറു ജീവിതത്തിന്‍
അന്ത്യപ്രയാണം.
കൈകളാല്‍ താങ്ങുന്ന
ചെറു മന്ദമാരുതന്‍ടെ 
വിഷാദഗാനം.
ഒരു പൊട്ടിച്ചിരിയുടെ അലകള്‍
എവിടയോ  മുഴങ്ങുന്നുവോ !

No comments