വൈജാത്യം
മനസ്സിൽ ജനിക്കുന്നതും നാവിൽ നിന്ന്
ചെവിയിലേക്ക് ശബ്ദതരംഗമായി
എത്തുന്നതും തമ്മിലുള്ള എന്റെ വാക്കിന്റെ നിഷ്ഫലത 

യു ടേൺ
ചെയ്യരുത് എന്ന് പലതവണ ഉറപ്പിച്ചിട്ടും
അവസാന നിമിഷം കൈവിട്ടു പോകുന്ന
പ്രവർത്തികളുടെ അനന്തര ഫലം
നിന്നിലേക്കായ് ഇന്നലെയും പുറപ്പെട്ട
യാത്രയിലെ എത്തിച്ചേരായ്ക 

നിറം നഷ്ടപ്പെടുന്ന സങ്കടം
മാറ്റിവെക്കപ്പെട്ട
ഇഷ്ടങ്ങളിലേക്ക് പിന്നെയും പിന്നെയും
വിരുന്നു വരാൻ മടിക്കുന്ന നിമിഷങ്ങൾ
കാത്തിരിപ്പെന്നോ മടുപ്പെന്നോ
നിർവ്വചിക്കാനാവാത്തവ 

നിശ്ശബ്ദത
അണിയാൻ എടുത്തു വെച്ച വസ്ത്രത്തിൽ നിറയെ
പേരറിയാത്ത ചിത്രങ്ങൾ

ഡെസ്റ്റിനേഷൻ
നഗരത്തിന്റെ ആരവങ്ങളിൽ നിന്ന്
ഗ്രാമത്തിന്റെ നിശ്ചലതയിലേക്കോ
തിരിച്ചോ ആവാം
രേഖയിലെവിടെയും സ്ഥലം സുചിപ്പിക്കപ്പെട്ടിട്ടില്ല.

No comments