സമാധാനമുണ്ടാക്കാനായി യുദ്ധം ചെയ്യുന്നവരാണ് മനുഷ്യർ. യുദ്ധം മദ്ധ്യകിഴക്കൻ രാജ്യങ്ങളിൽ ഉണ്ടായാലും, യൂറോപ്പിൽ ഉണ്ടായാലും, അത് ചോദ്യം ചെയ്യുന്നത് മനുഷ്യ സംസ്കാരത്തെയാണ്. ഇത്രയും പുരോഗമനവും, പരിഷ്കാരവും, ബുദ്ധിവികാസവും ഉണ്ടായിട്ടും, പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യർ യുദ്ധം ചെയ്യുന്നു എന്നത് ആത്യന്തികമായി മൃഗങ്ങളിൽ നിന്നും മനുഷ്യർ അധികം മാറിയിട്ടില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മനുഷ്യനായി ജനിച്ചതിൽ പ്രത്യേകിച്ച് അഭിമാനിക്കാൻ ഒന്നുമില്ല! 

യുദ്ധം - അതു വിതയ്ക്കുന്നതു ദുരിതവും, കൊയ്തെടുക്കുന്നതു ദുരന്തവുമാണ്. രണ്ടു മഹായുദ്ധങ്ങൾ നീന്തിക്കയറിയ യൂറോപ്പിന്റെ മണ്ണിൽ മറ്റൊരു യുദ്ധത്തിന്റെ അരങ്ങേറ്റം കഴിഞ്ഞു. മൊഴിയിൽ പല യുദ്ധകവിതകളും ഇപ്പോൾത്തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കാലത്തെ ഒപ്പിയെടുക്കുന്നവരാണ് എഴുത്തുകാർ.

 

നമ്മളും ഇതു പറഞ്ഞിട്ടുണ്ടാകും. നേരിട്ടു പറഞ്ഞില്ലെങ്കിൽ, മനസ്സിലെങ്കിലും പറഞ്ഞുകാണും. അല്ലെങ്കിൽ ഇങ്ങനെ ചിന്തിച്ചു കാണും. "ഇങ്ങേർക്ക് വയസ്സുകാലത്തു വീട്ടിൽ ചുമ്മാതെ കുത്തിയിരുന്നുടെ?" മറ്റൊരു മനോഗതം ഇങ്ങനെയാണ്, "വാരിക്കൂട്ടിയില്ലേ, ഇനിയെങ്കിലും ഒന്നു വിശ്രമിച്ചു കൂടെ?"

വീട്ടുകരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നപരിഹാരത്തിനു ചെന്നതാണ്. അവിടത്തെ സാറന്മാർ പറഞ്ഞു "ഇന്നിവിടെ സ്റ്റാഫിന്റെ ഓണാഘോഷമാണ്. മറ്റൊരു ദിവസം വാ..."

അടിസ്ഥാനപരമായി ഞാനൊരു അന്ധവിശ്വാസിയാണ്. പ്രത്യേകിച്ചും സ്വപ്‌നങ്ങളുടെ കാര്യത്തിൽ. വെളുപ്പാൻകാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്ന് ഞാൻ കണ്ണുമടച്ചു വിശ്വസിച്ചിരുന്നു.

ഇന്നലെ വായനാദിനമായിരുന്നു. മനുഷ്യർ ഏറ്റവും കൂടുതൽ വായിച്ച പുസ്തകങ്ങളെപ്പറ്റി ആയിരുന്നു ഏറെനേരം ചിന്തിച്ചത്. ഗൂഗിൾ ചെയ്യാതെ നമുക്കു പറയാൻ കഴിയും വിശുദ്ധഗ്രന്ഥങ്ങളായി കരുതപ്പെടുന്ന

നമുക്കു നമ്മെക്കുറിച്ചു വളരെ മതിപ്പാണ്. മനുഷ്യഭാവന അപാരമാണെന്നൊക്കെ തട്ടിവിടും. സത്യത്തിൽ അതു വളരെ പരിമിതമാണ്. പുതിയതായി ഒന്നുണ്ടാക്കു എന്നു പറഞ്ഞാൽ അവിടെ തീരും നമ്മുടെ

ഭൗമദിനവുമായി ബന്ധപ്പെട്ടു നടത്തിയ 'എന്റെ ഗ്രാമം' മത്സര വിജയിയെയും, പങ്കെടുത്ത എല്ലാ എഴുത്തുകാരെയും അഭിനന്ദിക്കുന്നു. നിങ്ങൾക്കു നിങ്ങളുടെ ഗ്രാമത്തെ (പ്രദേശത്തെ) മറ്റുള്ളവർക്കു പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു അത്. പ്രദേശത്തിന്റെ ചരിത്രം, സ്ഥലനാമം ഉണ്ടായതെങ്ങനെ, പരിസ്ഥിതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, ഭൂമിശാസ്ത്രം, മിത്തുകൾ/ഐതിഹ്യം, ജനജീവിതം,