ജീവിതാനുഭവങ്ങൾ

 • മഴയോർമ്മകൾ

   

  മഴയുടെ ഏറ്റവും പഴക്കമുള്ള ഓർമ്മ മഴയുടെ താളത്തിൽ മൂടിപ്പുതച്ചുറങ്ങിയതിന്റേതല്ല, ഓല മേഞ്ഞ വീടിന്റെ ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയിൽ കൂടി  അകത്ത് നിരത്തി മെച്ച പാത്രങ്ങളിലേക്ക് മഴത്തുള്ളി ഇറ്റിറ്റു വീഴുന്ന ശബ്ദത്തിന്റേതാണ്.

 • കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

  സാധാരണ ഗതിയില്‍ ബാല്യകാലസ്മരണകള്‍ ഇല്ലാത്തവരായി  ആരുമുണ്ടാവില്ല. കടന്നുവന്ന വഴിത്താരകള്‍ ചിലര്‍ക്ക് ദുരിതങ്ങള്‍നിറഞ്ഞതാവാം.

 • ആദ്യത്തെ സമ്പാദ്യം

  എന്റെ ജീവിത യാത്രയിലെ ആദ്യ സമ്പാദ്യം എന്റെ നാട്ടിലെ ആ കൊപ്പ്ര കളത്തിൽ നിന്നായിരുന്നു...

 • പൂമണികണ്ണന്റെ പുനർജ്ജന്മം

  മുത്തശ്ശി അവനെ പൂമണി കണ്ണൻ എന്ന് വിളിച്ചിരുന്ന കാലം.  രാവേറെ ചെന്നാലും അവനെ തൊട്ടിയിൽ കിടത്തി ആട്ടി ആട്ടി അമ്മയുടെ കൈ കുഴയും. പിന്നെ തൊട്ടി വിടർത്തി നോക്കുമ്പോൾ പൂമണി കണ്ണുകൾ ഒന്ന് കൂടി തുറന്ന്‌ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി കിടക്കുകയാകും കണ്ണൻ.

 • ഊഴം

  (Sohan KP)

  തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ എത്തിയ വാഹനങ്ങള്‍, നിശ്ചലമായി. ഇനി കാല്‍നടക്കാര്‍ക്ക് മുറിച്ചു കടക്കാനുള്ള ഊഴമാണ്. 

 • മഴക്കാലം

  (RK Ponnani Karappurath)

  മഴക്കാലത്ത് സ്കൂളിൽ പോകുക എന്നുള്ളത് വേറിട്ട അനുഭവമായിരുന്നു. പുസ്തകങ്ങളോടൊപ്പം വാങ്ങിയ കുടയെടുത്ത് പുറത്തിറങ്ങുമ്പോൾ തനിച്ചായിരിക്കും. എന്നാൽ  സ്കൂൾ അടുക്കുന്തോറും കുടയെടുക്കാതെ വരുന്ന കൂട്ടുകാർ രണ്ടോ മൂന്നോ പേർ കുടക്കീഴിൽ ഉണ്ടാകും.

 • നാട്ടോർമ്മകൾക്കെന്തു സുഗന്ധം

   

  "ജീവിതം: മൂന്നക്ഷരം മാത്രമുള്ള ഈ വാക്കിന്റെ വ്യാഖ്യാനമാകുന്നു നൂറുകണക്കിന് ഭാഷകളിൽ ആയിരകണക്കിന് എഴുത്തുകാർ ഭൂമിയിൽ എഴുതിക്കൊണ്ടേയിരിക്കുന്നതു്."
  സുഭാഷ് ചന്ദ്രൻ സമുദ്രശിലയിൽ.

 • ഈ മനോഹര തീരത്ത്‌

  (Sathish Thottassery)

  ജീവിതം ഒന്നേ ഉള്ളൂ. അതിന്റെ അർഥം, സത്യം, ഭാവുകത്വം, ആസ്വാദനം എന്നതിനെ പറ്റിയൊക്കെ ചിലപ്പോഴെങ്കിലും ചിന്തിക്കാറുണ്ട്. ജീവിതം വായനാ സമ്പന്നമാകുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ ഒരു ധൂർത്താകാം. പല അപര  ജീവിതങ്ങളിലൂടെയുള്ള യാത്രകളാണല്ലോ വായനകൾ

  ...
 • അച്ഛേമയും ചക്ക കുരുവും മൂർഖൻ പാമ്പുകളും

  കഥാപാത്രങ്ങൾ:  അച്ഛേമ, മുത്തശ്ശൻ, എളേച്ഛൻ,  എളേമ്മ, അമ്മു, ചന്ദ്രൻ, രാശേട്ട, ഭൂതഗണങ്ങൾ.

  കിർണീ..... ബെല്ലടിച്ചില്ല  തിരശീല പൊങ്ങിയില്ല.  ഉച്ചഭാഷിണിയിൽ അനൗൺസ്‌മെന്റ് വന്നില്ല. നാടകം തുടങ്ങുന്നു. 

 • പതിനാലാമന്റെ  പുരാവൃത്തം

   

  (Sathish Thottassery

  ആശുപത്രിയിലെ ആളനക്കങ്ങൾക്കു ജീവൻ വെച്ച് തുടങ്ങിയ ഒരു പകലാരംഭത്തിലായിരുന്നു അയാൾ ഡോറിൽ മുട്ടി അകത്തേക്ക് വന്നത്‌.  
  "ഹെല്ലോ ഐ ആം ആനന്ദ് കുമാർ" 
  "എസ് പ്ളീസ്. ഹരി പറഞ്ഞിരുന്നു."

 • അത്ഭുത അപ്പം

  (ഷൈലാ ബാബു)

  ഒരു മലയോര ഗ്രാമത്തിലായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. മദ്ധ്യവേനലവധിക്കാലത്ത് ഞങ്ങൾ കുട്ടികൾ, മാങ്ങ പറിച്ചും കശുവണ്ടി പെറുക്കിയും തോട്ടിൽ കുളിച്ചും മറ്റും നടന്ന കാലം! കൊഴിഞ്ഞു പോയ ആ മാമ്പഴക്കാലത്തിന്റെ ഹൃദ്യമായ ഓർമകൾ ഇന്നും മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.

 • സഹോദര വിചാരങ്ങൾ

   

  (Sathish Thottassery)

  പണ്ടുപണ്ട്. ഉണ്ണിയമ്മക്ക് ഞങ്ങൾ രണ്ടു മക്കളുണ്ടായിരുന്ന,  രണ്ടാമൻ ദിഗംബരനായി ഓടിനടക്കുന്ന കാലത്തു് ഒരുനാൾ മൂത്തവനുമായി കലഹമുണ്ടായി. കലഹം

  ...
 • മായാത്ത ഒരു അടയാളം

  (ഷൈലാ ബാബു) 

  എന്റെ കുട്ടിക്കാലത്തു നടന്ന ഒരു സംഭവം ആണിത്. നാലാം തരത്തിൽ പഠിക്കുന്ന കാലം. അച്ഛനും അമ്മയും നാലു സഹോദരികളും ഒരു  സഹോദരനും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ചെറുപ്പത്തിൽ, വലിയ കുസൃതികളും നിർബന്ധങ്ങളും ഒന്നുമില്ലാത്ത ഒരു പാവം കുട്ടിയായിരുന്നു ഞാൻ. എന്റെ സഹോദരനും നേരേ ഇളയ അനിയത്തിയും ഒക്കെ നല്ല വഴക്കാളികളും

  ...
 • ശാന്തേച്ചി

   

  (T V Sreedevi )

  ഗ്രാമത്തിന്റെ അഴകായിരുന്നു ശാന്തേച്ചി. അതി സുന്ദരി. ശാന്തേച്ചിയുടെ അച്ഛനു വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി. സ്ഥലം മാറ്റം കിട്ടി ഞങ്ങളുടെ നാട്ടിൽ വന്നു സ്ഥലം വാങ്ങി പുതിയ വീടു വെച്ചുത് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു.

 • ചാർവാക ദർശനം

  (Sathish Thottassery)

  പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാർവാകൻ. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. പുണ്യ പാപങ്ങളിലും പുനർ ജന്മത്തിലും വിശ്വാസമില്ലായിരുന്നു. ചാർവാക ദർശനം എന്നാണ് ഇതറിയപ്പെടുന്നത്

 • ഒരു കല്യാണയാത്ര

  (Sathish Thottassery)

  അയിലൂർ പുഴപ്പാലം മുതൽ തെണ്ട മുത്തന്റെ ആസ്ഥാനം വരെ ഒരു കയറു പിടിക്കുക. എന്നിട്ട്‌ മുത്തനെ കേന്ദ്രബിന്ദുവാക്കി ഒരു വൃത്തം വരയ്ക്കുക. പിന്നെ അതേ കയറുകൊണ്ട്  കേന്ദ്രബിന്ദുമുതൽ അത്രയും ദൂരം പടിഞ്ഞാട്ട് അളക്കുക. അത് വൃത്തത്തെ രണ്ടായി ഭാഗിക്കും.

  ...
 • ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

  (Sathish Thottassery)

  നാണുവാരും നങ്ങേമയും മാതൃകാ ദമ്പതിമാരാണ്. ഇരുമെയ്യും ഒരു മനവും. കമ്പനി പണി കഴിഞ്ഞു വന്നാൽ അന്നത്തെ വിശേഷങ്ങൾ നങ്ങേമയെയും തിരിച്ചു നങ്ങേമ അന്നത്തെ പെൺവെടിവട്ട വിശേഷങ്ങൾ നാണുവാരെയും അപ്ഡേറ്റ്ചെയ്യും.

 • മായാത്തൊരോർമയായ്

  (ഷൈലാ ബാബു)

  എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ആണ് ഇന്ന് ഇവിടെ വിവരിക്കുന്നത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ജീവിതത്തിലെ അതിസുന്ദരമായ രണ്ടു വർഷക്കാലം. പഠനത്തിനു പുറമേ കൂട്ടുകാരോടൊപ്പം കളിയും ചിരിയുമായി ദിവസങ്ങൾ കൊഴിഞ്ഞു വീണു. 

 • വിശ്വസിച്ചാലും ഇല്ലെങ്കിലും

  (ഷൈലാ ബാബു)
   
  എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം ആണ് ഇന്നു നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛനും അമ്മയും ഒരു സഹോദരനും മുന്നു
  ...
 • ഒരു കുട്ടിക്കരാറും പരിണാമഗുപ്തിയും

  (Sathish Thottassery)

  ഞങ്ങളുടെ ട്രൗസർ പ്രായം. ഞങ്ങൾ എന്നാൽ ഈയുള്ളവനും, കേശവനും, ചൂരിയും. കേശവൻ എന്റെബാല്യകാല സഖാവ്, ശിഷ്യൻ, സതീർഥ്യൻ എന്നീ നിലകളിൽ നാട്ടിൽ അറിയപ്പെട്ടവൻ. ചൂരി എന്റെ അനിയന്റെ വിളിപ്പേര് അല്ലെങ്കിൽ ചെല്ലപ്പേര്. ആ കാലത്ത്‌ ഞങ്ങൾ എവിടേക്കു

  ...
 • കേശവന്റെ തിരോധാനം

  (Sathish Thottassery)

  കേശവൻ അന്നും ഉച്ചക്ക് ചുട്ട പപ്പടവും കൂട്ടി കഞ്ഞിയും കുടിച്ചു കൈ കഴുകി ട്രൗസറിന്റെ മൂട്ടിൽ തുടച്ച് അടുക്കളയിൽ നിന്നും പോകുന്നത്‌ രാശമ്മ ചേച്ചി കണ്ടതാണ്. ചെക്കനെ ആവശ്യത്തിനും അനാവശ്യത്തിനും കാവേരിമുത്തി അവന്റെ ഇടത്തെ ചെവിക്കു

  ...
 • ഉല്ലാസ യാത്രയ്ക്കിടയിൽ


  (ഷൈലാ ബാബു)

  മുപ്പതു വർഷത്തോളം പ്രവാസ ജീവിതം നയിച്ചിരുന്ന തങ്ങൾ എല്ലാ വർഷവും അവധി ആഘോഷിക്കാൻ നാട്ടിൽ വരാറുണ്ട്. എല്ലാ അവധിക്കും ചെറുതോ വലുതോ ആയ ഒരു ടൂർ പരിപാടി ഉണ്ടാവും. അഞ്ചു വർഷം മുൻപ് അങ്ങനെ ഒരു അവധിക്കാലത്ത് ബാഗ്ലൂർ, മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്തു.

  ...
 • തല തിരിഞ്ഞ നേരമ്പോക്കുകൾ

  (Sathish Thottassery)  

  ഓർമ്മയിലില്ലാത്തതെല്ലാം കഥകളല്ലെന്നു പറയാൻ പറ്റില്ല. കഥാകാരൻ കഥ പറയുകയോ എഴുതുകയോ ചെയ്യുന്നതോടെ അതിന്റെ അവകാശി അല്ലാതാകുന്നു. പിന്നെ അതു കഥ കേൾക്കുന്നവരുടെ അല്ലെങ്കിൽ വായിക്കുന്നവരുടെ സ്വന്തമാണ്. വ്യാഖ്യാനങ്ങൾ, ദുർവ്യാഖ്യാനങ്ങൾ,

  ...
 • ആരാന്റെ മാവിലെ മാങ്ങ

  (Sathish Thottassery)

  നാലു മണിക്ക് കൂട്ടബെല്ലടിച്ച് സ്കൂൾ വിട്ടാൽ റോഡും പാടവരമ്പും താണ്ടി വീടെത്തുന്നതിനേക്കാൾ എളുപ്പത്തിൽ പുഴ വഴി എത്തിച്ചേരാം. കസിൻ ബ്രോ, ബാബുഏട്ട, പവിത്രേട്ട മുതൽപേരടങ്ങുന്ന ഭൂതഗണങ്ങളും സ്കൂളിൽ നിന്നും വരുംവഴി നെല്ലിപ്പറമ്പും പാടവും

  ...
 • കോമേഡ്  കിളി മോഹനൻ

   

  (Sathish Thottassery)

  ഞങ്ങളുടെ കോളേജ് പൂർവ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് ഏതാണ്ട് കാൽ നൂറ്റാണ്ടിനു ശേഷമാണു പഴയ ഗഡി കിളി മോഹനനെ കാണുന്നത്. മോഹനൻ സംസാരിക്കുമ്പോൾ ശബ്ദം കിളി ചിലക്കുന്നതു പോലെയാണ്. അങ്ങിനെയാണ് ഈ നാമധേയം കോളേജിലെ ഏതോ ഒരു  രസികശിരോമണി അവന്‌

  ...
 • കേശവന്റെ ഗുണ്ട്

  (Sathish Thottassery)

  വേനലവധിക്ക് സ്കൂൾ പൂട്ടിയാൽ പിന്നെ വിഷുവിനും പിറ്റേന്നുള്ള  ദേശത്തെ പ്രധാന ഉത്സവമായ വേലക്കും ഉള്ള കാത്തിരിപ്പാണ്. അവധിക്കാലത്തെ വെയിലെരിയുന്ന പകലുകൾ പലതരം കളികളുടെ കൂത്തരങ്ങായി മാറും. വാട്ടർവർക്സ് ശബ്ദ മുഖരിതമാകും. സെവൻ സ്റ്റോൺസ്,

  ...
 • അച്ഛേമയും, അമ്മുച്ചേച്ചിയും പിന്നെ ഒരു പോക്കാനും

  (Sathish Thottassery)

  തോട്ടശ്ശേരിക്കാർ ഫെമിനിസം എന്ന വാക്ക് കേൾക്കുന്നതിനും എത്രയോ മുമ്പുതന്നെ കറകളഞ്ഞ കുറെ ഫെമിനിസ്റ്റുകൾ തറവാട്ടിൽ അരങ്ങുവാണിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും വക്താക്കളായിരുന്നു അവർ.

 • കണ്ണൻ മാഷടെ കാളരാത്രി

  (Sathish Thottassery)

  തോട്ടശ്ശേരി തറവാട്ടിൽ കണ്ണന്മാരുടെ അഞ്ചുകളിയാണ്. മനസ്സിലായില്ല എന്നുണ്ടെങ്കിൽ ഒന്നു കൂടി സൂക്ഷ്മമായി പറയാം. തോട്ടശ്ശേരി ബാല്യങ്ങൾ കണ്ണസമൃദ്ധമായിരുന്നു എന്ന്. 

 • ഒടിയൻ പുരാണം

  Sathish Thottassery

  പണ്ട് നാണ്വാര് ഒരു അനുഭവകഥ പങ്കുവെച്ചതോർക്കുന്നു. ഒരു ദിവസം അർദ്ധ രാത്രിയിൽ എവിടെയോ പോയി വീട്ടിലേക്കു മടങ്ങുന്ന നേരം. ഒറ്റക്കാണ് യാത്ര.  അന്ന്

  ...
 • ഉണ്ണിയമ്മ പാറുത്തള്ള സംവാദം

  (Sathish Thottassery)

  പണ്ട് പണ്ട് എന്ന് പറയാൻ പറ്റില്ല എന്ന് തോന്നുന്നു. കാരണം ഈ പണ്ടിന്റെ ഇരിപ്പുവശത്തെ പറ്റി ലിഖിതമോ അലിഖിതമോ ആയ നിർവചനങ്ങളൊന്നും ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു് നമുക്ക് ഏകദേശം ഒരു അര നൂറ്റാണ്ടു പുറകിലേക്ക് പോകാം.  കുറച്ചു കൂടി വിശദമായി പറയുകയാണെങ്കിൽ തൊട്ടനിയൻസ് ചൂരി

  ...
 • സഫാരിരാധേട്ടയും ഷിവാസ് റീഗലും

  (Sathish Thottassery)

  രാധേട്ട. പടിക്കലെ വീട്ടിലെ ശിങ്കം. എക്സ് മിലിറ്ററി. പൊള്ളക്കണ്ണൻ. ജയ് ജവാൻ. പട്ടാള സേവാനന്തരം  ബറോഡ  ബാങ്കിന്റെ പച്ചമാരുതി ജിപ്സിയുടെ അതി ശീഘ്രസാരഥി. ബാങ്കിന്റെ ശാഖോപ ശാഖകളിലേക്കു വെടിയുണ്ട വേഗത്തിൽ വണ്ടി പായിക്കുന്ന സഫാരി വസ്ത്ര ധാരി. ശീത

  ...
 • ഒരു കള്ളക്കഥയുടെ ഓർമ്മ 

   

  (Sathish Thottassery)

  ബാല്യത്തിൽ എല്ലാവർക്കും കുഞ്ഞു മനസ്സിൽ പേടി ഉണ്ടാക്കുന്ന കുറെ സംഗതികൾ ഉണ്ടാകും  ചിലർക്ക് പട്ടിയെ, ചിലർക്ക് കൂറയെ,  ആനയെ മറ്റു ചിലർക്ക് പ്രേതത്തെ അങ്ങിനെ നീളുന്നു ആ പട്ടിക. എനിക്ക് പേടി കള്ളന്മാരെയായിരുന്നു. രാത്രിയുടെ ഏകാന്തതയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ ഗ്യാസ് പോകും.

 • ഒരു മച്ചിപ്ളാവും നെഷേധി ചെക്കനും

   

  (Sathish Thottassery)

  തോട്ടശ്ശേരിയിലെ വാട്ടർ വർക്സ് മൈതാനത്ത് വൈകുന്നേര കളികളുടെ കൊട്ടിക്കലാശ സമയത്തായിരിക്കും "അമ്മവീട്ടിൽ" നിന്ന് വലിയ വലിയമ്മ, ഗോമതി അമ്മ വാഴയിലയണ അറ്റം ചതച്ചത് നല്ലെണ്ണയിൽ മുക്കി ദോശ ചട്ടിയിൽ ഉണ്ടാക്കുന്ന ദോശയുട മണം പിള്ളേരായ ഞങ്ങളുടെ

  ...
 • കുമാരേട്ടന്റെ നിയോഗങ്ങൾ

   

  (Sathish Thottassery)

  ചേറൂക്കാരുടെ ചങ്കാണ് കുമാരേട്ടൻ.   കറുത്തുകുള്ളനായ കുട്ടിച്ചാത്തൻ. നക്ഷത്രാങ്കിതമായ നീലാകാശം. ചന്ദ്രേട്ടൻ വൃദ്ധിയിലേക്കു നീങ്ങിത്തുടങ്ങിയ ഒരു ധനുമാസ രാവ്. തൃശൂർ രാഗത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സെക്കന്റ് ഷോയും കണ്ട്‌ കണ്ടക്ടർ

  ...
 • മാർജ്ജാര  നിഷ്കാസനം

   

  (Sathish Thottassery)

  മഴ  ചന്നം പിന്നം പാറിക്കൊണ്ടിരുന്ന  ഒരു സായാഹ്നത്തിലായിരുന്നു ആ മാർജ്ജാരൻ കുട്ടി വീട്ടിലെത്തിയത്. കൈകാലുകൾ ശോഷിച്ച, മെലിഞ്ഞു നീണ്ട, വാരിയെല്ലുകൾ തൊലിപ്പുറമേ കാണാവുന്ന ഒരു കൂട്ടിപ്പൂശകൻ.

  ...
 • ഒരു മഴക്കാലത്ത്‌

  (Satheesh Kumar)

  മഴക്കാലം തുടങ്ങിയിട്ടുണ്ട്. കനത്ത മഴയില്‍ കിഴക്കെപ്പുറത്തെ അക്വേഷ്യ മരം കടപുഴകി വീണു. അടുത്തുനിന്ന പഞ്ചപ്പാവമായ പപ്പായ മരത്തിനെയും കൂട്ടുപിടിച്ചാണ് അക്വേഷ്യ വീണത്. പപ്പായ മരം വീണതിൽ ഏറ്റവും കൂടുതൽ വിഷമം അമ്മക്കാണ്. കറി

  ...
 • പുത്രച്ചൻ ഉണർന്നു

  (Sasidhara Kurup)

  മാവേലിക്കര ബുദ്ധ Junction ലെ ആൽത്തറയിൽ പുത്രച്ചൻ* മൗനം തുടർന്നു. മാർത്താണ്ഡവർമ്മ യോടുള്ള കൊടിയ പക, ആൽമരങ്ങളും മുൾചെടികളുമായി വളർത്തി എട്ടുവീട്ടിൽ പിള്ളമാരുടെയും, തമ്പി രാമൻ രാമൻ്റെയും, തമ്പിരാമൻ ആതിച്ചൻ്റെയും, മുക്കുവ തുറകളിൽ തള്ളിയ

  ...
 • അടയ്ക്കാമരത്തിൽ നിന്ന് പാളപുരാണങ്ങളിലേയ്ക്ക്

  (Krishnakumar Mapranam)

  ചില ഓര്‍മ്മകളങ്ങിനെയാണ്  നമ്മെ വിടാതെ പിന്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഇപ്പോള്‍ ഈ  അടയ്ക്കാമരത്തെ പറ്റിയോര്‍ത്തപ്പോളാണ് മനസ്സില്‍ പാള ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി തെളിഞ്ഞുവന്നത്. 

 • രക്തസാക്ഷി കൃഷ്ണൻചാത്തൻ

  (Sathish Thottassery)

  രാത്രിഭക്ഷണത്തിനും ഉറക്കത്തിനും മദ്ധ്യേ ഉള്ള സീറോ അവറിൽ എന്താണ് ചിന്തിക്കുക എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് ചിന്ത കൃഷ്ണൻ കുട്ടി വാര്യരിൽ ചെന്ന് മുട്ടി നിന്നത്. . പിന്നെ മാഷ്ടെ സംസ്കൃതം ക്ലാസുകൾ.

 • പിറന്നാളിൻ്റെ ഓർമ്മയിൽ

   

  (Krishnakumar Mapranam)

  ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാണ് ജന്മദിനം. ഭൂമിയിലേയ്ക്ക് ഒച്ചവച്ച് കരഞ്ഞുപുറത്തേയ്ക്കുവീണ ദിനത്തിൻ്റെ ഓർമ്മകൾ ഓരോ വർഷവും പുതുക്കികൊണ്ടിരിക്കുന്ന ദിവസം.

 • ആത്മഹത്യാപരമായ അറിവുകൾ

  ആത്മഹത്യാപരമായ ആ വാർത്ത കേട്ടപ്പോഴാണ് ഞാൻ ആത്മഹത്യയെപ്പറ്റി വീണ്ടും ചിന്തിച്ചത്. കുട്ടിക്കാലം മുതൽക്കേടി ഹത്യയെപ്പറ്റി കേട്ടിരുന്നു എങ്കിലും കോളേജിൽ ആയപ്പോൾ കേട്ട ഒരു പ്രസംഗം ആണ് ഇന്നും മായാതെ നിൽക്കുന്നത്. എൻ്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന കെ.എസ്.മനോജ് കുമാറിൻ്റേതായിരുന്നു ആ പ്രസംഗം.

 • അമ്മയോട്

  'മക്കളെ ഉപേക്ഷിച്ച് കാമുകനോപ്പം പോയി..'
  'മക്കളെ തനിച്ചാക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു..'
  തുടങ്ങിയ വാർത്തകൾ ഇപ്പോൾ  സാധാരണം ആണ്.. അത് കാണുമ്പോൾ നമ്മൾ ഓരോരുത്തരും പാവം ആ കുഞ്ഞുങ്ങളുടെ ഗതി എന്ന് സഹതപിക്കും.
 • മഹേഷേട്ടന് നന്ദി

   

  ഞാൻ ഇടുക്കിക്കാരി ആണ്‌..
  എന്താ പറയുക.. നമ്മളൊക്കെ ഒന്നാം ക്ലാസ്സിൽ വച്ച് വരയ്ക്കുന്ന ഒരു പടം ഇല്ലേ.. ഇംഗ്ലീഷ് അക്ഷരം എം പോലെ മലകൾ.. അതിനിടയിലൂടെ പുഴ, ഇടയ്ക്കിടയ്ക്ക് ചെറിയ വീടുകൾ.. സത്യം പറഞ്ഞാൽ ആ ഒരു രീതിയാണ് എന്റെ ചുറ്റുപാടും..

 • മണ്ണും മനസ്സും

  ശ്ശോ... ഈ മഴയിപ്പോ പെയ്യും... വേഗം പെറുക്കെടാ..

  ഞാൻ ആണുട്ടോ.. എന്റെ കുഞ്ഞനിയനോട് പറയുന്നേ ആണ്‌..

  ഞങ്ങൾ കശുവണ്ടി പെറുക്കിയെടുക്കുവാ..

  ദേ മഴയിപ്പോ വീഴും.. രാവിലെ തുടങ്ങിയ ഓരോ പണികൾ ആണ്‌..

 • പോസ്റ്റോഫീസിലെ കള്ളി

  ഓർമ്മകൾക്ക് എന്നും കുളിർമ പകരുന്ന നഷ്ടസ്മൃതികളിലെ ഏറ്റവും മനോഹരമായ ബാല്യകാലം. എഴുതിയാലും, പറഞ്ഞാലും മതിവരാത്ത ഒരുപിടി ഹൃദയപൊട്ടുകൾ ചേർത്തു വെച്ച് ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ നിലവിളക്കിന്റെ ജ്വാലപോൽ തെളിയുന്നു. അതിൽ അറിവില്ലാതെ ചെയ്തു പോയ നോവാർന്ന തെറ്റുകൾ!

 • ദാസൂട്ടിയുടെ ചെരിപ്പുകൾ

   

  കർഷകരെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് ഞാൻ ദാസൂട്ടിയെ വീണ്ടും കാണുന്നത്. അയാൾ ധരിച്ചിരുന്ന ചെരിപ്പുകളിൽ ആണ് ആദ്യം എൻറെ കണ്ണുകൾ ഉടക്കിയത്. ചെരിപ്പിൻ്റെ വള്ളി പൊട്ടിയതിനാൽ ഒരു തുണി നാട കൊണ്ട്പൊട്ടിയ ഭാഗം ബന്ധിപ്പിച്ചിരിക്കുന്നു.

 • ഓർമയിലെ ഓണം

  ഓർമയിലെ ഓണത്തിനെന്തൊരു മിഴിവാണ് ..! കർക്കിടകത്തിലെ കരിമേഘങ്ങൾ വട്ടം കൂടി നിന്ന് മതി വരുവോളം പെയ്തു തീർന്നു. പൊന്നിൻചിങ്ങത്തിൻ്റെ വരവറിയിച്ചു കൊണ്ട് തൊടിയിലെ മുക്കുറ്റിച്ചെടികൾ പൊന്നിൻ കുടക്കടുക്കനിട്ട് ഒരുങ്ങി നിന്നു.

 • ഓർമ്മകൾ ഓടികളിക്കുന്ന തിരുമുറ്റം

  എന്‍റെ ജീവിതത്തിലെ  നിറമുള്ള ഓര്‍മ്മകളുടെ കാലം സ്കൂള്‍ ദിനങ്ങൾ തന്നെയായിരുന്നു. നാട്യങ്ങളറിയാത്ത പ്രായമായതു കൊണ്ടാവാം, ഒളിച്ചുവെയ്ക്കാന്‍  ഒന്നുമില്ലാതെ,

 • കർക്കിടകം

  കർക്കിടകമാസം രാമായണ മാസം ആയി ആചരിക്കാൻ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല. എന്നാൽ രാമായണവും വാത്മീകിയും അതിലെ കഥാപാത്രങ്ങളും ബാല്യം മുതലേ പരിചിതരായിരുന്നു. അതിനു കാരണങ്ങൾ പലതാണ്. അതിലൊന്ന് ഇവിടെ പറയാം.

 • കണ്ണുനീർമഴ

  കാനനപ്രാന്തത്തിലുള്ള വെറ്ററിനറി ഡിസ്പെൻസറിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് അധികം നാളുകളായിട്ടുണ്ടായിരുന്നില്ല. ഒരു കുന്നിൻ മുകളിൽ കാടിനോട് ചേർന്നു കിടക്കുന്ന വിജന  പ്രദേശമായിരുന്നു അത്. ഒരു വൈകുന്നേരം പെട്ടെന്നാണ് മഴ പെയ്യാൻ തുടങ്ങിയത്. കുടയില്ലാത്തതിനാൽ മറ്റു ജീവനക്കാരോട് ഡിസ്പെൻസറി അടച്ച ശേഷം വീട്ടിൽ പോയ് ക്കൊള്ളാൻ ഞാൻ  പറഞ്ഞു.