ചിരി

 • ജോണിക്കുട്ടിയുടെ നൊസ്റ്റാൾജിയകൾ

  ഒരു വെള്ളിയാഴ്ച ദിവസം, ലാസർ മൊതലാളിയുടെ മോനും സർവ്വോപരി ഇടത്തരം കട്ടയുമായ ജോണിക്കുട്ടി കാനഡയിൽ നിന്നും കുറ്റിയും പിഴുതോണ്ട് ഇളകിമറിഞ്ഞു നാട്ടിലെത്തി. നാട്ടിലെ ഹരിതാഭയും പച്ചപ്പും ആവോളം ആസ്വദിക്കുക എന്നത് നൊസ്റ്റാൾജിയയുടെ അസുഖമുള്ള ജോണിക്കുട്ടിയുടെ വമ്പൻ ഒരു

  ...
 • അപ്പുക്കുട്ടന്റെ സൗദിവിലാപം

  (Sathish Thottassery)

  അപ്പുക്കുട്ടൻ ദേശത്തെ  യുവത്വത്തിന്റെ സിമ്പോൾ ആയിരുന്നു. വിദ്യാഭ്യാസ യോഗ്യത എന്നത് രണ്ടാം ക്ലാസും ഗുസ്തിയുമായതിനാൽ കന്നുപൂട്ട്, കളപറി, കന്നികൊയ്ത്ത്, മകര  കൊയ്ത്ത് തുടങ്ങിയ കൃഷി പണിയല്ലാതെ വേറെ തൊഴിൽ പരിചയം വട്ടപ്പൂജ്യം.

 • കല്യാണത്തിനു പോയ പാമ്പുകൾ

   

  (സതീഷ് വീജീ)

  പൂങ്കുളം പുഷ്പന്റെ നാൽപത്തി ഏഴാമത്തെ പെണ്ണുകാണലിലാണ് കുട്ടനാടുകാരൻ പറങ്കായിക്കുളം പുഷ്കരന്റെ മൂത്ത മകൾ പുഷ്പലതയുമായുള്ള വിവാഹം അരക്കിട്ട് ഉറപ്പിച്ചത്.

 • പോസ്റ്റർ പൊന്നച്ചന്റെ ക്രോസ്സ് കൺട്രി

  സതീഷ് വീ ജീ

  "ഒരുവൻ ഒരുവൻ മുതലാളി ഉലകിൽ മറ്റവൻ തൊഴിലാളി" എന്ന തമിഴ് ഗാനവും വായിലിട്ട് ചവച്ചുകൊണ്ട് രജനി അണ്ണന്റെ ഇരുമ്പ് കട്ട ഫാനായ പോസ്റ്റർ പൊന്നച്ചൻ
  ...
 • കിളിപോയ സുഗുമാമ്മൻ

  (സതീഷ് വീജീ)

  "സുഗുമാമാ സുഗുമാമാ എന്നാ ഈ കൊറോണ തീരുന്നത്?" മഴ കാരണം വാർക്കപ്പണി ഇല്ലാത്ത കുറവ് മാറ്റാൻ എടുത്ത കാരുണ്യ ലോട്ടറി ഫലം നോക്കി മുടക്കുമുതൽ പോയ വിഷമത്തിൽ ഇരുന്ന പള്ളിവേട്ട സുകുവിനോടാണ് പെങ്ങളുടെ ഇളയ കുരുപ്പ് ഈ ചോദ്യം ചോദിച്ചത്.

 • ചൂരി ബ്രോ കി ഹസീൻ സപ്ന

  (Sathish Thottassery)

  പഴയ കാല അനുഭവങ്ങൾക്ക് മായാത്ത സൗന്ദര്യവും, മങ്ങാത്ത പ്രഭയും, മറയാത്ത മണവുമുണ്ടായിരിക്കും. അവയിൽ ചിലതെല്ലാം മാനത്തു  കണ്ണി പോലെ ഓർമ്മയുടെ ജലപ്പരപ്പിനു മുകളിലേക്ക്  ഒന്ന് എത്തിനോക്കാൻ വരും. തൽക്ഷണം പ്രജ്ഞയാകുന്ന  ചൂണ്ട വലിക്കാൻ  നമ്മൾ  റെഡി

  ...
 • ആംഗ്ലോ പ്രൊപ്പിസം ബാംഗ്ളൂരിസം

  (Sathish Thottassery)

  ദേവൻ ജാത്യാ കടത്തനാടൻ നമ്പൂതിരിയാണ്. നാട്ടിൽ കുടുംബ ക്ഷേത്രവും കഴകവും എല്ലാം ഉണ്ട്. ബാംഗളൂരിൽ സ്ഥിരതാമസം. ഒരു കേന്ദ്ര സർക്കാർ പഞ്ചരത്‌ന കമ്പനിയിൽ നല്ലകാലത്തു കുശിനിക്കാരനായി കയറിക്കൂടി.

 • കൂളിംഗ് ഗ്ലാസും ചേടത്തിയാരും

  (Sathish Thottassery) 

  ബാംഗളൂരിൽ ഡക്കാൻ കൾചറൽ സൊസൈറ്റിയുടെ  ഓണാഘോഷങ്ങളുടെ ഭാഗമായി ആദ്യത്തെ പൂക്കള മത്സരം. അവരവരുടെ വീടുകളിൽ തന്നെയാണ് പൂക്കളം തീർക്കേണ്ടത്.

 • ചിന്നമ്മു ചേച്ചിയുടെ ചീരെഴിവ്

  (Sathish Thottassery)

  അലാറത്തിന്റെ കണിശം എന്നാൽ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. പെലച്ച നാലേകാലിനു തന്നെ  കണിശക്കാരൻ കോഴി കൂവി വിളിച്ചുണർത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാൻ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം

  ...
 • പൂരത്തിന്റെ സുവിശേഷം

  (Sathish Thottassery)

  കൊട്ടാരത്തിൽ ആസ്ഥാന ചാത്തൻ  കോഴി രണ്ടുകാലിൽ പരമാവധി നിവർന്നു നിന്ന് ചിറകടിച്ചു കഴുത്തു നീട്ടി ഉച്ചത്തിൽ കൂവി. തമ്പുരാൻ, ച്ചാൽ സാക്ഷാൽ ശക്തൻ സപ്രമഞ്ച കട്ടിലിൽ എഴുന്നേറ്റിരുന്നു മൂരിനിവർന്നു. കുത്തഴിഞ്ഞ ഉടുമുണ്ട് അരയിൽ ഉറപ്പിച്ചു. 

 • ചാർവാക ദർശനം

  (Sathish Thottassery)

  പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാർവാകൻ. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. പുണ്യ പാപങ്ങളിലും പുനർ ജന്മത്തിലും വിശ്വാസമില്ലായിരുന്നു. ചാർവാക ദർശനം എന്നാണ് ഇതറിയപ്പെടുന്നത്

 • കഥാ പുരുഷന്റെ കാലദോഷം

  (Sathish Thottassery)

  അന്ന് സ്വച്ഛ ഭാരതം പിറവിയെടുത്തിരുന്നില്ല. ആയതിനാൽ ചാമിയാരുടെ തോട്ടത്തിൽ പൊറത്തേക്കിരുന്നു വരുമ്പോഴാണ് കഥാപുരുഷനെ കാലൻ തടഞ്ഞത്. വാട്ടർവർക്സിലെ വേപ്പിൻ തടിയിൽ പോത്തിനെ കെട്ടിയിട്ട്‌ ഒരു ബീഡിക്കു തീ പറ്റിച്ചു നിൽക്കുകയായിരുന്നു കാലൻ.

  ...
 • അൻഡ്രയാർ കുഞ്ഞച്ചൻ

   

  (Satheesh Kumar)

  അൻഡ്രയാർ കുഞ്ഞച്ചൻ തയ്യൽക്കട അടക്കാൻ നേരമാണ് ഇരുമ്പ് ദേവസ്യ MH ന്റെ ഒരു അരയുമായി ചെല്ലുന്നത്. കീരിക്കാട് പഞ്ചായത്തിലെ പഴയകാല തയ്യൽക്കടകളുടെയെല്ലാം അടിവേര് ഇളകിപോയപ്പോഴും, കട്ടക്ക് പിടിച്ചു നിന്നത് കുഞ്ഞച്ചൻസ് ടെയിലേഴ്സ് മാത്രം

  ...
 • അച്ഛേമയുടെ ചായ

  (Sathish Thottassery)

  ബാബു അരോഗദൃഢഗാത്രനും പ്രേംനസീറിനെ പോലെ നിത്യ വസന്തവും ആയിരുന്നു. വിടർന്ന മാറിടം.. എം.ആർ. എഫ്. ടയർ കമ്പനിയുടെ പഴയ കാല പരസ്യത്തിലെ ടയർ പൊക്കിപ്പിടിച്ചു നിൽക്കുന്ന മസിൽമാന്റെ പോലുള്ള കൈകാലുകൾ. ഓട്ടത്തിലും, ചാട്ടത്തിലും, സ്റ്റണ്ടിലും അഗ്രഗണ്യൻ.

  ...
 • കൊരട്ടു വലി

   

   

  (Sathish Thottassery)

  ആ വർഷം വകയിലേതോ മുത്തി ചത്ത കാരണം വിഷു ആഘോഷമില്ലാത്തതിനാൽ പകരം  കുംഭകർണസേവമാത്രം മതി എന്ന് വെച്ച് നഗരത്തെ തൽക്കാലം വഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തി.  

 • ക്ല ക്ലാ ക്ലി ക്ലീ

   

  (വി സുരേശൻ)

  ഇത് ചന്ദ്രികാ ചർച്ചിതമായ ഒരു രാത്രിയാണ്. ഇവിടെ ചർച്ചിക്കുന്ന വിഷയം "പഴയ മലയാളവും പുതിയ മലയാളവും " എന്നതാണ് . ആവശ്യമെങ്കിൽ രണ്ടിനും ഇടയ്ക്കുള്ള മലയാളത്തെ കുറിച്ചും പറയാം. ചർച്ചിക്കുന്നവർ ഇനി പറയുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കണം. 

 • കോപ്പ് മാമയുടെ ഹാപ്പി ബർത്ത് ഡേ

  (Sathish Thottassery)

  സംഭവം നടന്നത്  ഈയടുത്തൊന്നുമല്ല. എഴുപതു കളിലാണെന്ന് തോന്നുന്നു. രംഗഭൂമി ഉദ്യാനനഗരവും. അന്ന് കോപ്പ് മാമയുടെ ജന്മദിനമായിരുന്നു. ആഘോഷ പരിപാടികൾ ചർച്ച ചെയ്യാൻ തലേന്നു വൈന്നേരം തന്നെ ആലോചനാ യോഗം ചേർന്നിരുന്നു. ചർച്ചാ യോഗത്തിൽ വാഴക്കോടൻ

  ...
 • ഒരു തൂപ്പുകാരിയുടെ വെളിപ്പെടുത്തലുകൾ

  (V. Suresan)

  'ആവശ്യമാണ് സൃഷ്ടിയുടെ തള്ള' എന്നത് ഒരു തള്ള് അല്ലെന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അതിനൊരുദാഹരണമാണ് മായമ്മ. മായമ്മ ആരെന്നറിയാൻ നമുക്ക് ഈ സംഭാഷണം ഒന്ന് ശ്രദ്ധിക്കാം. ഇത് മായമ്മയും സഹാറ പബ്ലിക്കേഷൻസിൻ്റെ മാനേജരും തമ്മിലുള്ള സംഭാഷണമാണ്.

 • പൊട്ടൻപ്രാഞ്ചി

  (Sathish Thottassery)

  ഫ്രാൻസിസ്  സ്ഥലം സെന്ററിലെ അട്ടിമറി തൊഴിലാളിയാണ്. നീല ഷർട്ടും കള്ളിമുണ്ടും സ്ഥിരം വേഷം. ഷർട്ടിന്റെ പോക്കറ്റിൽ യൂണിയന്റെ പേര് തുന്നിച്ചേർത്തിട്ടുണ്ടാകും. വല്ല കല്യാണങ്ങൾക്കോ   കാതുകുത്തുകൾക്കോ പോകുമ്പോൾ മാത്രമേ  വേറെ വേഷത്തിൽ കാണാൻ

  ...
 • ഞാനും ഞാനുമെൻ്റാളും നാൽപ്പതു പേരും

  (Madhavan K)
   
  അതേയ്, അവസാനം എനിക്കും കിട്ടീട്ടോ ഒരു പ്രണയം. അതും ഒരു കട്ടകലിപ്പനോട്. കാണുമ്പം മുടിയൊന്നും ചീകാത്ത ഒരു താന്തോന്നിയെപ്പോലെ തോന്നും. പക്ഷേ അവൻ്റെ ഉള്ളുണ്ടല്ലോ, തനി
  ...
 • മുത്തശ്ശന്റെ അമളിക്കഥകൾ

  (Sathish Thottassery)

  അന്ന്  മുത്തശ്ശന്റെ ദിനചര്യയിൽ  പത്തു മണിയോടെയുള്ള നെമ്മാറ സന്ദർശനം മുടങ്ങാറില്ലായിരുന്നു.  ആർ. സി. ബ്രദേഴ്‌സിലെ വയോജന സംഗമം, സേതു ഡോക്ടറുടെ ക്ലിനിക്ക് വിസിറ്റ്, അപൂർവം പടിഞ്ഞാപ്പാറയിലെ ഭാര്യവീട് സന്ദർശനം എന്നിവ യാത്രയിലെ

  ...
 • മാപ്പ്

   

  (Madhavan K)

  കിഴക്കൻ കുന്നുകൾക്കിടയിൽ, ചിരിയോടെ എത്തിനോക്കുന്ന കൗമാരസൂര്യൻ ആകാശത്തു സൃഷ്ടിക്കുന്ന വർണ്ണശോഭ കണ്ടിട്ട്, ആമ്പൽ കുളത്തിലെ പൂമൊട്ടുകൾ നാണത്തോടെ മുഖമുയർത്തി നോക്കി. ഏതാനും പൊന്മകൾ അവയ്ക്കു ചുറ്റിലും തുമ്പികളെപ്പോലെ പാറിപ്പറന്നു.  ചണ്ടിക്കൂട്ടങ്ങൾക്കടിയിൽ, മക്കളെ

  ...
 • ആന്റണിയുടെ കുരിശേറ്റം

  (Sathish Thottassery)

  അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച അന്താ രാഷ്ട്ര വിദ്യാർത്ഥി സംഗമം വി.ജെ. ടി ഹാളിൽ നടക്കുന്നു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ പകൽ സമയത്തു് മുതിർന്ന നേതാക്കൾ സ്റ്റഡി ക്ലാസുകൾ എടുക്കും. വൈകുന്നേരങ്ങളിൽ കലാസാഹിത്യ പരിപാടികൾ.

 • ഈനാംപേച്ചിയും മരപ്പട്ടിയും

  (V Suresan) 

  ആരും ഞെട്ടരുത്... സ്ഫോടനാത്മകമായ രംഗങ്ങളാണ് ഇനിയുള്ളത്.  സി ഐ ഡി മാർ വീണ്ടും ഡോങ്കി സിറ്റിയിൽ എത്തിയിരിക്കുന്നു. ഏതു വിധത്തിലും ജനജീവിതം സുരക്ഷിതമാക്കുക എന്നതുമാത്രമാണ് അവരുടെ ജീവിത ലക്‌ഷ്യം. 

 • മിന്നൽ സോമനും തീപ്പൊരി തങ്കപ്പനും


  (Satheesh Kumar)
   
  കീരിക്കാട് പോലീസ് സ്റ്റേഷനിലെ ഗർജിക്കുന്ന സിംഹവും, കള്ളുകുടിയന്മാർ പെൺവാണിഭക്കാർ കള്ളന്മാർ വാറ്റുകാർ തുടങ്ങിയ
  ...
 • മന്ത്രി സമക്ഷം ഒരു സ്വദേശി അപേക്ഷ

  (V. SURESAN)

  ബഹുമാനപ്പെട്ട കേരളാ ടൂറിസം മന്ത്രി അവർകൾ അറിയുന്നതിന്,

  കേരളത്തിലെത്തിയ ഒരു വിദേശ പൗരൻ മദ്യക്കുപ്പികളുമായി ബൈക്കിൽ യാത്ര ചെയ്തപ്പോൾ പോലീസ് തടഞ്ഞുനിർത്തിയ സംഭവം വായിക്കാനിടയായി. അയാൾ ഒരു കുപ്പി മദ്യം റോഡിൽ ഒഴിക്കുകയും അയാളുടെ പൗരബോധം കൊണ്ട് ആ

  ...
 • വേലിയിൽ ഇരുന്ന പാമ്പിനെ...

  (Satheesh Kumar)

  ഒരു ഞായറാഴ്ച വൈകുന്നേരം ചെമ്പരത്തി യുടെ ചുവട്ടിൽ ഇരുന്ന് പഴയ ലൂണാർ ചെരുപ്പ് വെട്ടി കളിവണ്ടിയുടെ ടയർ ഉണ്ടാക്കാനുള്ള അതി ഭയങ്കരമായ എഞ്ചിനീയറിംഗ് വർക്കിൽ മുഴുകി ഇരുന്നപ്പോഴാണ് കപ്പകൾക്ക് ഇടയിൽ നിന്നും വീട്ടിലെ പ്രധാന കട്ടയായ ഭൈരവൻ വിരിഞ്ഞു

  ...
 • ചീറ്റിപ്പോയ ആത്മഹത്യ

  (Satheesh Kumar)

  പത്താം ക്ലാസ്സിൽ ഫസ്റ്റ്ക്ലാസ്സ്‌ ഒക്കെ വാങ്ങിയ തലക്കനത്തോടെ എട്ടിഞ്ചിന്റെ ഈരണ്ടു കട്ടകളും കക്ഷത്തിൽ കുത്തിക്കേറ്റി ക്കൊണ്ടാണ് പന്തളം NSS കോളേജിൽ പ്രീഡിഗ്രി ക്ക് സെക്കന്റ്‌ ഗ്രൂപ്പിന് പോയി തലവെച്ചത്.

 • ബമ്പർ ബാബുവിന്റെ ശിക്കാർ

  (Satheesh Kumar)
   
  ലോട്ടറി ബിസിനസ്സിൽ പതിനഞ്ചു വർഷത്തെ വമ്പൻ ബിസിനസ് പാരമ്പര്യമുള്ള ബമ്പർ ബാബു
  ...
 • കുട്ടപ്പേട്ടന്റെ  ക്രൂരകൃത്യങ്ങൾ

   

  (Sathish Thottassery)

  കുട്ടപ്പേട്ടൻ ചേറൂരിന്റെ ചങ്കായിരുന്നു. കറുത്ത് കുള്ളനായ കുട്ടപ്പേട്ടനെ അയാൾ കേൾക്കാതെ ചേറൂർക്കാർ ഗോപ്യമായി കുട്ടിച്ചാത്തൻ എന്ന് വിളിച്ചുപോന്നു. നിഷ്കളങ്കനും, നിരുപദ്രവിയും നിഷ്കാമനും ആയതിനാൽ എല്ലാവർക്കും എളുപ്പത്തിൽ  കോലം വെക്കാൻ

  ...
 • പട്ടിക്കള്ളൻ

  (V. SURESAN)

   

  1 മാണ്ടോയുടെ പട്ടി

  ഡോങ്കിസിറ്റിയില്‍ നായമോഷണം പെരുകുന്നു. വിലപിടിപ്പുള്ള പട്ടികളെയാണ് കാണാതാകുന്നത്.

  ഇതാ ഇപ്പോള്‍ മണ്ടോ സായിപ്പിന്റെ നായയേയും കാണാനില്ല. ആഫ്രിക്കന്‍ ഷെപ്പേഡ്

  ...
 • നയതന്ത്ര പരിരക്ഷ വീട്ടിലും വേണം

   

  (V. SURESAN)

  ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്തിനെപ്പറ്റിയുള്ള  വാർത്തകൾ വന്നതിനുശേഷമാണ് ...

 • കൾച്ചറൽ ഗ്യാപ്

  (Sathish Thottassery)

  ശശിയേട്ടയുടെ കല്യാണം കഴിഞ്ഞു. ആദ്യരാത്രിക്ക് ശേഷം രണ്ടുമൂന്നു രാത്രികൾ കൂടി കടന്നുപോയി. പിന്നീടുള്ള ഭാര്യാഗൃഹ സന്ദർശന വേളയിൽ ആണ് സംഭവം അരങ്ങേറുന്നത്. 

 • വിജയിക്കനുള്ള കിറുക്കുവഴികൾ

  (V. Suresan)

  നമ്മുടെ നായകൻ പരിക്ഷീണനാണ്. പരീക്ഷകൾ എഴുതിയും പരീക്ഷ കണ്ടു പേടിച്ചുമൊക്കെയാണ് അവൻ ഇങ്ങനെയായത് എന്നതിനാൽ പരിക്ഷീണനെന്നോ പരീക്ഷണനെന്നോ പറയാം. ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി അവനെ തൽക്കാലം  "ക്ഷീണൻ" എന്നു മാത്രം വിളിക്കുന്നതാവും ഉചിതം.

 • നായർസാബിന്റെ സുവിശേഷം

  (Sathish Thottassery)

  നാളെ മുതൽ കുടിക്കമാട്ടേൻ തങ്കം എന്ന് കയ്യിലടിച്ചു സത്യം ചെയ്തു പോയതായിരുന്നു ഹരിശങ്കരൻ നായർ.  അന്ന് രാത്രിയും രണ്ടുകാലിലും ഒന്നര കയ്യിലുമാണ് കോണിപ്പടി കയറി വന്നു  വിരലിനു ബാലൻസ്  കിട്ടാത്തകാരണം നായർ കാളിങ് ബെല്ലിൽ വലംകൈ

  ...
 • ഗിരിരാജൻ ഡിലീറ്റഡ്

  (Satheesh Kumar)

  ലാസർ മൊതലാളിയുടെ ഒരേയൊരു അളിയനും കൊച്ചുത്രേസ്യയുടെ അരുമയുമായ കുഞ്ഞവറാൻ ബർമ്മയിൽ നിന്നും നാട്ടിലെ ഹരിതാഭയും കുളിർമ്മയും ആവോളം ആസ്വദിക്കാൻ ഇളകി മറിഞ്ഞു വരുന്നത് പ്രമാണിച്ചാണ് കൊച്ചുത്രേസ്യ താറാവ് കറിയയുടെ വീട്ടിൽ പൂന്തു വിളയാടി നടന്നിരുന്ന ഒരു

  ...
 • കുത്തോ അതോ കൂത്തോ

  (Yoosaf Muhammed)

  പതിവില്ലാതെ സ്കൂൾ കുട്ടികൾ പ്രകടനമായി വരുന്നതു കണ്ട് കവലയിലുണ്ടായിരുന്നവർ അൽഭുതപ്പെട്ടു. കാര്യമെന്താണെന്ന് ആർക്കും പിടികിട്ടിയില്ല. എന്നാൽ മുദ്രാവാക്യം വിളിയിൽ നിന്നും ഏകേദേശ രൂപം കിട്ടി. 

 • തറവാട്ട് മഹിമ

  (Sathish Thottassery)

  ഓണക്കാലം. സംഭവം അരങ്ങേറുന്നത്  വായനശാല എടോഴിയിലുള്ള കുട്ടപ്പേട്ടന്റെ തറവാട്ടിലാണ്. നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ. വലിയ വീട്. പശു, പട്ടി, പൂച്ച, കോഴി ഇത്യാദി ഭൂമിയുടെ അവകാശികളെ കൂടാതെ ഭാര്യ,  പുര നിറഞ്ഞു നിൽക്കുന്ന മോൻ, വള്ളിയാടിത്തുടങ്ങിയ

  ...
 • ശുനക  മാഹാത്മ്യം

   

  (Sathish Thottassery)
  കഥക്കാസ്പദമായ  സംഭവം നടക്കുന്നത് അയിലൂർ പഞ്ചായത്ത് അതിർത്തിയിലുള്ള മൂല എന്ന കാർഷിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്. മുത്തശ്ശന്റെ  തലമുറയിലാണ് വാസു മൂത്താര്  ഏലിയാസ് മൂല രാശാവിന്റെ വകയിലെ ഒരമ്മാവൻ വേലൂട്യേട്ടൻ സ്ഥലത്തെ ജന്മിയായി

  ...
 • ചെരപ്പ്

  (V. SURESAN)

  ചെരപ്പ് എന്ന പദം ബാബുട്ടൻ സാധാരണ ഉപയോഗിക്കാറില്ല.അയാളെ സംബന്ധിച്ച് അത് വളരെ മോശപ്പെട്ട ഒരു പദമാണ്. വെറുക്കപ്പെട്ട, വൃത്തികെട്ട ഒരു പദം. എന്നാൽ ഭാര്യ ലീലാവതി സ്ഥാനത്തും അസ്ഥാനത്തും ചെരപ്പ്ഉപയോഗിക്കും. അവൾ തന്നെ അധിക്ഷേപിക്കാനും തെറിവിളിക്കാനും

  ...
 • സഹോവിന്റെ കന്നി പെണ്ണുകാണൽ

   

  (Sathish Thottassery)

  അന്ന് കാലത്ത്‌ സഹോ വളരെ നേരത്തെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ പതിവിലും വേഗത്തിൽ തീർത്തു. പടിപ്പുരയിൽ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്‌പേഴ്‌സ്  ചെയ്തു. ഇന്ന് ആ

  ...
 • സമരത്തിൻ്റെ രൂപം മാറും

   

  (V. SURESAN)

  അടുത്തകാലത്ത് ഒരു സിനിമാതാരം വഴിതടയൽ സമരത്തിനെതിരെ പ്രതികരിക്കുന്നതു കണ്ടപ്പോഴാണ്  ഈ ലേഖകൻ്റെ മയക്കത്തിലായിരുന്ന പോതം സട തട്ടിക്കുടഞ്ഞ് എണീറ്റത്. പോതം എന്നത്

  ...
 • യാത്രയിലെ രസക്കുടുക്ക

  (Sathish Thottassery)

  പടിപ്പെര വീട്ടിൽ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മർ വെക്കേഷൻ അടിച്ചു പൊളിക്കാൻ നഗരത്തിൽ നിന്നും നാട്ടിലെത്തി. ഉത്സവകാലമായതിനാൽ പ്രത്യേകം സജ്ജമാക്കിയ സർവ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ,

  ...
 • അഴകുള്ള രാക്ഷസി

  (V. SURESAN)

  ഈ കഥയിലെ സാഹിത്യകാരനെ സ-കാരനെന്നും, സാഹിത്യകാരിയല്ലെങ്കിലും അയാളുടെ ഭാര്യയെ സ-കാരിയെന്നും വായനക്കാരനെ വ-കാരനെന്നും സൗകര്യത്തിനായി വിളിക്കാം. നിങ്ങൾക്ക് ഇനി മറ്റെന്തെങ്കിലും വിളിക്കണമെന്നു തോന്നുകയാണെങ്കിൽ അതും ആകാം.

 • അങ്കുച്ചാമി ദി ഗ്രേറ്റ്

  (Sathish Thottassery)

  അങ്കുച്ചാമി അയിലൂരിലെ പ്രധാന ദിവ്യനായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ച ആഭിചാര ശിങ്കം. കപ്പടാ മീശയും വയറിനെ ചുംബിക്കുന്ന നരയൻ താടിയും. ഇപ്പോഴത്തെ ഫ്രീക്കൻ ചെക്കന്മാരെ പോലെ നീണ്ട തലമുടിയുടെ

  ...
 • പൌഡർ തങ്കപ്പൻ

  (Sathish Thottassery)

  തങ്കപ്പന് പൌഡർ  തങ്കപ്പൻ എന്ന പേര്  നൽകിയ തലയ്ക്കു ഒരു പാരിതോഷികം നൽകേണ്ടതാണ്.  ആ പേരുമായി  ജീവിതത്തിന്റെ വിവിധ മേഘലകളിൽ  തങ്കപ്പൻ അത്രയ്ക്ക് താദാത്മ്യം കാണിച്ചിട്ടുള്ളതും കാണിച്ചുകൊണ്ടിരിക്കുന്നതും ഇനി

  ...
 • കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷൻ

  (Sathish Thottassery)

  പടിപ്പെര വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ കാറ്ററാക്ട് ഓപ്പറേഷൻ കഴിഞ്ഞു കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് വീട്ടിലെത്തി. ആരും കാണാതെ കണ്ണാടിയിൽ നോക്കി. ഇന്ദിരാഗാന്ധിയെപ്പോലുണ്ടെന്നു ആദ്മഗതം കാച്ചി. സന്ദർശകനായി വന്ന അയൽവക്കത്തെ

  ...
 • കശ്മീരിലെ തെങ്ങിൻതോപ്പ്

  (Satheesh Kumar)

  "അന്ന് ഞാൻ ജമ്മുകാശ്മീരിലെ സാംബയിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്നത്, കുരുവീ നീയിത് കേൾക്കുന്നുണ്ടോ?" അതിരാവിലെ കടയിലെത്തി പട്ടാളക്കഥയുടെ പുതിയ ഒരു എപ്പിസോഡ് തുറന്ന പട്ടാളം പരമുപിള്ളയുടെ ചോദ്യം കേട്ട്, പൊറോട്ട അടിച്ചു ഊപ്പാട്

  ...
 • നിങ്ങൾ കേട്ടത്

  (Yoosaf Muhammed)

  രാത്രി പത്തു മണി കഴിഞ്ഞു കാണും തെക്കെ വീട്ടിലെ ബിനു മോൻ പിറ്റേ ദിവസത്തെ പരീക്ഷക്കു വേണ്ടി ജനാലക്ക് അരികിൽ ഇരുന്ന് പഠിക്കുകയാണ്. അപ്പോഴാണ് തൊട്ടപ്പുറത്തുള്ള ഇട്ടിമാപ്ലയുടെ വീട്ടിൽ നിന്നും ഉറക്കെയുള്ള നിലവിളി കേൾക്കുന്നത്.

 • കോപ്പുണ്ണിയാരുടെ  ഓണസദ്യ

  (Sathish Thottassery)

  അന്നൊരു ഞായറാഴ്ചയായിരുന്നു. കാലത്തെണീച്ചു കാപ്പികുടിയും പത്രപാരായണവും കഴിഞ്ഞപ്പോഴാണ് കോപ്പുണ്ണിയേട്ടന് മലയാളീ സമാജത്തിന്റെ ഓണപ്പരിപാടിയെപ്പറ്റി ഓർമ്മ വന്നത്. പുട്ടിൽ തേങ്ങാ പീരയിടുന്ന

  ...