Poetry

 • രൂപാന്തരം

  ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു  
  ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ! 

  രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ
  കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ? 

 • വാരിക്കുഴി

  കാട്ടിലെയോർമ്മകൾ അയവിറക്കി,
  നാട്ടിൽ നീളെ അലഞ്ഞിടുന്നു.
  നാഥനില്ലാത്ത കളരിയിൽ നിന്നും
  നരകത്തിലിന്നവർ മേഞ്ഞിടുന്നു.
  ഉത്സവക്കാല സുഖങ്ങൾ തേടി
  കാതോർത്തിരിക്കുന്ന ജിവിതങ്ങൾ.

 • ഭൂകന്യകമാർ

  ഞങ്ങൾ മാനഭംഗത്തിനിരയായ ഭൂകന്യകമാർ,
  സഹ്യന്റെ മലയോരങ്ങൾ!
  ഞങ്ങൾ കരയുകയാണ്...
  അതിജീവിതമാരുടെ തേങ്ങലുകൾ 
  ഞങ്ങളുടെ കണ്ഠത്തിൽനിന്നും
  ഉയരുകയാണ്.
  മാനഭംഗം ചെയ്യപ്പെട്ട മലയോരങ്ങളുടെ നിലവിളികൾ.

 • തെയ്യം

  തെയ്യോം തെയ്യോം തെയ്യോം
  ചെഞ്ചോരചോപ്പുള്ളരയുടുപ്പും
  പച്ചക്കുരുത്തോല വാർമുടിയും
  മിന്നും മുനയുള്ള വാളുമേന്തി

 • അതിരുകൾ സ്വപ്നങ്ങളിൽ

  കാണുന്നു നാം സ്വപ്‌നങ്ങൾ   രണ്ടുവിധം ചിലപ്പോൾ,
  നിദ്രയിലായിരിക്കുന്നേരവുമല്ലാതെയും 

  ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും,
  മറന്നുപോകുന്നു നാം ഉണർന്നെഴുന്നേൽക്കുമ്പോൾ. 

 • ശിശിരമേ വരൂ


  ശൈത്യകാലത്തിന്റെ
  യോർമയിലിപ്പോഴും,
  വൃശ്ചികക്കുളിരും
  ശരണം വിളികളും.

 • പ്രയാണം

  (ഷൈലാ ബാബു)

  എത്ര നാളെന്റെയീ വീടിന്റെയങ്കണം 
  ശൂന്യമായ് കാൺമൂ വിരസമായി! 

  പിച്ചവച്ചോടിക്കളിക്കാത്ത പാദങ്ങൾ
  സങ്കല്പചിത്രമായോമനിപ്പൂ! 

 • ജീവരാഗം

  (പൈലി.ഓ. എഫ് തൃശൂർ.)

  നഗ്നപാദത്തിൻ സ്‌പർശനമേറ്റൊരീ,
  നാളുകൾ മാടിവിളിക്കുന്നുവെന്നെ.
  നിഴലുകൾ മൂടുന്ന നാളെകൾക്കായ്...
  ഊറുന്നു  മിഴികളിൽ അശ്രുകണങ്ങൾ.
  വൃശ്ചികക്കാറ്റിൻ വിസ്മയങ്ങളിൽ,
  പൊഴിയുന്നുവെന്നിലെ ആത്മദു:ഖം.

 • പരിധികൾ അലിയുമ്പോൾ

  (രാജേന്ദ്രൻ ത്രിവേണി)

  ഇന്നീപ്പരീക്ഷയിൽ വൃത്തം വരയ്ക്കണം
  ഇളകുന്ന മുനയുള്ള കോമ്പസ്സു-
  കുത്തി വരയ്ക്കണം!
  നൂറിലെ മാർക്കുകൾ നൂറും ലഭിക്കണം!

 • സന്ധ്യ മയങ്ങുന്ന നേരം

  (രാമചന്ദ്രൻ, ഉദയനാപുരം)

  സന്ധ്യ മയങ്ങുന്ന നേരം കുളിർതെന്നൽ 
  വീശും രാവിൽ, നിന്നെയും കാത്തു ഞാൻ... 

  ചിന്താവിവശനായ് നിദ്രാവിഹീനനായ്,
  നിന്നൂ ഞാൻ, എന്നെ മറന്നു നിന്നൂ. 

 • നിന്നോളമാകാൻ

  (Bindu Dinesh)

  നിന്നോളമൊഴുകാൻ 
  ഒരു നദിക്കുമാകില്ല.... 

  നിന്നെപോലെ     
  ഓർമ്മകളോളമുയരത്തിൽ
  പൊങ്ങിനിറയാൻ
  കരകളെ അപ്പാടെ 
  അടർത്തിയെടുത്ത് 
  കൂടെക്കൂട്ടാൻ 
  ഓരോ കക്കകളേയും കല്ലുകളേയും അടിത്തട്ടിലോമനിച്ചോമനിച്ച്
  നിന്റെ ഒച്ചയോളം മിനുസമാക്കാൻ
  ഒന്നിനും, ഒരു നദിക്കുമാകില്ല. 

 • ഓർമകളുടെ മുറ്റത്ത്‌


  (രാമചന്ദ്രൻ, ഉദയനാപുരം )

  ഓർമിക്കാനായിട്ടൊത്തിരി നിമിഷങ്ങൾ,
  കാഴ്ചനൽകിയൊരെൻ ബാല്യകാലം... 

  വിസ്മരിക്കുവാനാകുമോയെന്നെങ്കിലും
  ഓർമയെന്നിൽ നശിക്കുംവരെയും.

 • മൗന സ്വപ്നങ്ങൾ

  (Pailly.O.F Thrissur.)
  മനസ്സിൻ്റെ മണിക്കോവിലിൽ,
  നിൻ സങ്കൽപ്പചിത്രം വരച്ചിട്ടു ഞാൻ.
  മനംതെളിഞ്ഞ നിൻ മൃദുമന്ദഹാസത്തിൽ,
  മധുവിധു രാത്രികൾ വിരുന്നു വന്നു.
  പൊരിനുര വിതറിയ പൂനിലാവിൽ,
  പനിനീരുതിർന്നുവാരാവിൽ.
 • അതിരുകൾ

  (Rajendran Thriveni)

  അതിരുകൾ,
  വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന അതിരുകൾ!

 • മണിയറ

  (പൈലി.0.F തൃശൂർ.)

  മധുരസ്വപ്നത്തിൻ മണിയറയിൽ,
  നിൻ മാംഗല്യ മലരുകൾ പൂത്തുനിന്നു.
  പ്രേമോദാരനായ് ഞാനരികിൽവന്നു,
  മംഗല്യസൂത്ര മണിയിച്ചുനിന്നെ.
  മനസ്സിൻ്റെ മോഹം സഫലമായി,
  മധുരക്കിനാക്കൾ പൂവണിഞ്ഞു.

 • ഒരു പുഴുവാണ് ഞാൻ

  (Aline)

  വായിക്കാനും എഴുതാനും
  കൂട്ടുക്കൂടാനും ഇഷ്ടപ്പെടുന്ന
  ഒരു പുഴുവാണ് ഞാൻ; 

 • മനസ്വിനി

  (പൈലി.0.F തൃശൂർ.)

  ജീവിതം ഹോമിച്ച താപസിയന്നൊരു
  മോഹിനിയായ് മന്നിലവതരിച്ചു.
  മൃദുലമോഹങ്ങൾക്കു നിറച്ചാർത്തേകി,
  ഉദയത്തിനായെന്നും കാത്തിരുന്നു.
  എരിയുന്ന നെയ്ത്തിരി നാളമായെൻ,
  മോഹാനുരാഗത്തിൽ ഇടംപിടിച്ചു.

 • ഈ ഭൂമിയോടൊപ്പം

  (Ramachandran Nair)

  നമ്മോടൊപ്പമുണ്ടായിരുന്ന പല-
  യാളുകളുമിന്നൊരോർമയായല്ലോ!

  ഇന്നല്ലെങ്കിൽ നാളെ നാമും പോയിട്ടൊ-
  രോർമയായി മാറും മറ്റുപലർക്കും!

 • നീലമേഘം

  (പൈലി.0.F തൃശൂർ.)
  ആതിരരാവിൻ അണിയറയിൽ,
  നിന്നാനന്ദബാഷ്പം പൊഴിഞ്ഞു.
  നിറമാല ചാർത്തിയ വസന്തങ്ങളിൽ,
  കാതോർത്തിരുന്നു നിൻ പാദസ്വരം.
  കരതലങ്ങളിൽ താങ്ങുന്ന നിൻമുഖം,
  കവിളിണയെന്തേ മറച്ചുവച്ചു.
 • ഭാരതം കേഴുന്നു

  (ഷബ്‌നഅബൂബക്കർ ) 

  അമ്മയാം ഭാരതം കേഴുന്നുവോ ശിരസ്സ്,
  അപമാന ഭാരത്താൽ താഴുന്നുവോ.
  അഭിമാനമോടെ നാം ചൊല്ലിയ ശപഥത്തിൻ 
  അർത്ഥങ്ങളെല്ലാം മാറുന്നുവോ. 

 • അമ്മയെന്നറിയാതെ

  (ഷൈലാ ബാബു)
  പൊക്കിൾക്കൊടിയിലൂ-
  ടമ്മയൊഴുക്കിയ,
  പോഷക ശോണത്തിൽ
  നീ വളർന്നെന്നതും;
  ദുഃഖത്തിൻ മുള്ളുക-
  ളേറെ സഹിച്ചവൾ,
  ദോഹദകാല*ത്തിൽ
  പരവശയായതും!

 • നിദ്രയെ ഞാൻ സ്നേഹിക്കുന്നു

  (Aline)

  ആശിച്ചതെല്ലാം ലഭിക്കുമെന്നോർത്തു 
  കണ്ട കിനാവുകളേറെ 'സന്തോഷം'.
  കാണാനും കേൾക്കാനും
  കൊതിച്ചതെല്ലാം;
  എങ്ങോ ദൂരെ മറഞ്ഞു പോയി... 

 • കിനാവ്

  (Ramachandran Nair)

  ഏതോ കിനാവിന്റെ പൂഞ്ചില്ലയിൽ നമ്മൾ,
  കൂടുകൂട്ടിപ്പാർത്തൊരു നാളുകൾ... 

  മായുമോ മനസ്സിൽ നിന്നുമെന്നെങ്കിലും
  കാലമെത്രയോടിയകന്നാലും! 

 • മക്കൾ തിരക്കിലാണ്

  (Rajendran Thriveni)

  വെറുതേ നടക്കാനിറങ്ങിയതാണു ഞാൻ,
  പണ്ടെന്റയൽപക്ക വാസിയാം കുഞ്ഞേപ്പു
  ചേട്ടന്റെ വീടിന്റെ, മുന്നിലെ വീഥിയിൽ;
  കാഴ്ചകൾ കണ്ടു വെറുതെ വന്നെത്തുവാൻ! 

 • അറബിക്കടലു മഥിക്കുക

  (Rajendran Thriveni)

  അറബിക്കടലുകലക്കി- 
  ക്കടയുക വേണം,
  ആനമുടിത്തല കടകോലായി
  ത്തീർക്കുക വേണം! 

 • യുദ്ധം ബാക്കിവെച്ചത്

  (ഷബ്‌ന അബൂബക്കർ )

  പകയുടെ കറുത്ത പുകയും
  വെന്തൂ കരിഞ്ഞു മണക്കുന്നു മാംസവും
  കളിക്കോപ്പിനായോടുന്ന ബാല്യത്തെ
  വെടിക്കോപ്പിനാൽ തടയുന്നു കാട്ടാളരും. 

 • മഴ

  (Bindu Dinesh)

  മഴ... മഴ... കേട്ടുകേട്ട് മടുക്കുന്നു...

  ഒരു കണ്ണീരും എനിക്കിഷ്ടമല്ല
  അത്
  ആകാശത്തിന്റെതായാലും......

 • ഞാനാകുന്ന പുസ്തകം

  (Aline)

  ഒരുപാട് താളുകളുള്ള
  പുസ്തകം;
  സുഖം- ദുഃഖം
  സന്തോഷം- സങ്കടം
  സമ്മിശ്രമാണാ
  പുസ്തകം. 

 • അകത്തമ്മ

  (പൈലി.0.F തൃശൂർ)

  ഒതുക്കുകല്ലുകൾ ഇളകുന്നുവോ,
  ഒതുങ്ങിമാറിയ കാലടിപ്പാടുകൾ.
  ഉള്ളിലെരിയുന്ന നെരിപ്പോടുകൾ,
  ഉയരങ്ങളിൽ പടർന്നിടുന്നു.
  കനൽവെളിച്ചം തിങ്ങുന്ന കണ്ണിൽ,
  കാന്തരശ്മി പ്രവാഹങ്ങൾ.
 • ഒന്നു വന്നിടുമോ....

  (ബിനു കൊച്ചുവീട് )

  ഇമ്പമാർന്നൊരു പാട്ടിനീണം കേട്ടു നിന്നപ്പോൾ
  ചന്തമേറും മോഹമെന്നിൽ പാട്ടു മൂളുമ്പോൾ
  ചന്ദനത്തിൻ ഗന്ധമേറും കാറ്റു വന്നെന്നിൽ
  മുത്തമിട്ടു ചേർന്നു നിന്നതു  നീ  പറഞ്ഞിട്ടോ?

 • പ്രണയം തീണ്ടിയവർ

  (Bindu Dinesh)

  വിഷംതീണ്ടി മരിച്ചു പോകുന്ന
  പെൺകുട്ടികളെ എമ്പാടും കാണാം.
  പ്രണയം തീണ്ടി മരിച്ചവരെ നിങ്ങൾ കാണാറുണ്ടോ ?
  അവരുടെ
  ഓരോ രോമകൂപങ്ങളിൽ നിന്നും
  പ്രണയം പൊടിഞ്ഞുകൊണ്ടേയിരിക്കും.

 • യന്ത്രം

  (Krishnakumar Mapranam)

  കൈവെള്ളയിലൊതുക്കി പിടിച്ച് 
  സൂക്ഷിച്ചു വച്ച നാണയങ്ങളെല്ലാം 
  കള്ളനാണയങ്ങളായിരുന്നു 

 • ദേശാടനപ്പക്ഷി

  (ഷബ്‌ന അബൂബക്കർ)

  ജീവിതനാടക വേദിയിൽ നിന്നിളം
  ദേശാടനപ്പക്ഷി ചിറകടിച്ചൂ.
  അമ്മിഞ്ഞ മണമുള്ള കുഞ്ഞിളം ചിറകിനാൽ
  ബാല്യത്തിൻ ചില്ലയിൽ പറന്നിരുന്നൂ.

 • ചിരിക്കാം നമുക്കും

  (രാമചന്ദ്രൻ, ഉദയനാപുരം )

  ദുഃഖത്തിൻ കരാളഹസ്തങ്ങൾ മനസ്സിൽ, 
  തീക്കനലായി ജ്വലിക്കുമ്പോഴും... 

  മാനസം തുറന്നൊന്നു ചിരിക്കാനായി,
  മോഹിക്കുന്നുണ്ടാകുമെല്ലാവരും!

 • യുദ്ധം ബാക്കിവെച്ചത്

   

  (Shabna Aboobacker)

  വാനിലുയരുന്നു പകയുടെ കറുത്ത പുകയും
  വെന്തു കരിഞ്ഞു മണക്കുന്നു മാംസവും
  കളിക്കോപ്പിനായോടുന്ന ബാല്യത്തെ
  വെടിക്കോപ്പിനാൽ തടയുന്നു കാട്ടാളരും.

 • ആനന്ദം തേടി

  (Ramachandran Nair)

  കരയിലേയ്ക്കോടിയടുക്കുന്ന തിരകളും 
  മനസ്സിൽ മൊട്ടിടുന്ന മോഹങ്ങളും;
  ശമിക്കുമോയെന്നെങ്കിലും തെല്ലും 
  കാലങ്ങളെത്ര മാറിക്കഴിഞ്ഞാലും.

 • നീയും ഞാനും

  (Rajendran Thriveni)

  ഇരുളും വെളിച്ചവും പോലെ,
  നിഴലും നിറങ്ങളും പോലെ,
  അഗ്നിയും ജലവും പോലെ,
  മരണവും ജീവിതവും പോലെ!

 • പ്രണയം സുന്ദരം

   
  (T V Sreedevi )
   
  പ്രണയ സങ്കൽപങ്ങ-
  ളെന്റെ കിനാവിലും
  മൃദുപദം വച്ചു കടന്നു വന്നു!
 • പൂക്കാത്ത വസന്തം

  (Ramachandran Nair)

  ആ വഴിത്തിരിവിലെങ്കിലും ഒരു മാത്ര നിന്നെ- 
  ക്കണ്ടിരുന്നെങ്കിലെന്നു ഞാനാശിച്ചുപോയി;
  നിന്നിൽനിന്നും ഒരു മൊഴി

  ...
 • ഇനി നീ വരൂ

  (T V Sreedevi )
  നഷ്ടസ്വപ്‌നങ്ങൾ തൻ
  വാതായനം തുറ-
  ന്നെത്തിനോക്കീ,
  ഞാനെന്നോർമ്മകളിൽ.
 • ദേവദാരു പൂക്കുന്നിടം

  (Rajendran Thriveni)

  പൈന്മരക്കാട്ടിലെ-
  യംബരചുംബിയായ്,
  കായ്ഗർഭമണിയാത്ത
  ദേവദാരുക്കളേ;

 • ആദ്യാനുരാഗം

  (റുക്‌സാന അഷ്‌റഫ്‌)

  ആദ്യത്തെ പ്രണയം ആരോടായിരുന്നു?
  അമ്പിളി മാമനോട്, നിലാവിനോട്
  യക്ഷികഥകളോട് പിന്നെ, എന്നോട് തന്നെയും,
  പിന്നെ നിന്നോടും....നിന്നിലെ ശരികളോടും...

 • വിവാഹരാത്രി

  (പൈലി.0.F തൃശൂർ.)

  വർണ്ണപുഷ്പങ്ങളലങ്കരിച്ചു നീയെൻ,
  സ്വപ്ന മണിയറക്കുള്ളിൽ.
  നഗ്നപാദനായ് ഞാനരികിലെത്തി,
  നിൻ മുഗ്ദ്ധാനുരാഗം കവർന്നെടുത്തു.
  കവിളിണയിൽ തെളിഞ്ഞു നിന്നു
  നിൻ അനുരാഗമൂറും നുണക്കുഴികൾ.

 • ഉന്മാദ യാത്രയിൽ


  (ബിനു കൊച്ചുവീട് )

  ദുഃഖത്തിൻ ചൂളയിൽ നീറുന്ന
  മനമതിൽ കാലം കോറിയ
  ചിത്രങ്ങൾ കണ്ടു ചിരിച്ചു നിന്നാ 
  ദേഹം കണ്ട പരിഹാസ ലോകമേ,
  നിന്നിലെ ചെയ്തികളാണോയവനിലാ
  ഉന്മാദ നൃത്തച്ചുവടു  നൽകി.

 • ചായ

  (Sohan KP)

  ഇടതടവെന്യേ മഴ ചാറും
  സായന്തനക്കുളിരില്‍
  തെരുവിലെ വാഹനത്തിരക്കില്‍
  കണ്ണെറിഞ്ഞ്

 • ബലിവസ്തു

  (ഷൈലാ ബാബു)

  അഗ്നി നാമ്പുകൾ 
  വിഴുങ്ങിയ കളേബരം
  നൊന്തു വേവു,ന്നെത്ര
  പൊള്ളിയടരുന്നു!
  താപാശ്രുക്കണങ്ങളാ-
  ലുരുകിയ കവിൾത്തടം;
  നേർത്തുനേർത്തകലെയായ്,
  തപ്തനിശ്വാസവും!

 • മറന്നുപോകുന്നു നാം

  മറന്നുപോകുന്നു, പറമ്പിനപ്പുറ-
  ത്തമിട്ടു പൊട്ടുന്നതു ശീലമായിതോ?
  അലഞ്ഞു ക്ഷീണിച്ചവരെത്തി വേലിയിൽ
  പിടിച്ചു കേഴുന്നതു കേട്ടതില്ലയോ?

 • മനസ്സിലെന്നും നീ മാത്രം!

  (ഈ രചനയുടെ കർത്താവ് മൊഴിയുമായി എത്രയും വേഗം ദയവായി ബന്ധപ്പെടുക)

  പാടാത്തപാട്ടിന്റെ മാധുര്യമാണു നീ
  ചൂടാത്ത സൗഗന്ധികപ്പൂസുഗന്ധവും

  തീരംതകർത്തുപായുന്ന മന്ദാകിനീ
  വേഗപ്രവാഹചൈതന്യവും നീ..!

 • കാലവും തിരമാലകളും

  പ്രജ്ഞയൊടുങ്ങാറായ സ്വപ്നങ്ങളുടെ
  ഞരക്കം കേട്ടാണ് ഞാനുണര്‍ന്നത്.
  ബോധി വൃക്ഷത്തിന്‍റെ തണലില്‍
  ആത്മീയതയുടെ അനുഭവസാക്ഷ്യം
  തിരഞ്ഞ് പോയതാണ്.

 • സമാസമം

  (പൈലി.0.F തൃശൂർ)

  പുലരിയിൽ വിടർന്ന പൂക്കളിൽ,
  നറുസുഗന്ധം തങ്ങിനിന്നു.
  ഉരുകിയൊഴുകും മെഴുകുതിരിയിൽ,
  ഇരുളകറ്റിയ നാളങ്ങൾ.
  പൊൻപ്രഭയിൽ മുഴങ്ങിടുന്നു
  നിൻ അനശ്വരസ്നേഹത്തിൻ ആത്മരാഗം.