Poetry

  • കല്ല്യാണസൗഗന്ധികം

    എനിക്ക് നിനോട് പ്രണയമായിരുന്നു
    വഴിപിറക്കാത്ത കാട്ടിൽ
    കല്ല്യാണസൗഗന്ധികം തേടിയിറങ്ങിയവനെപ്പോൽ.
    പാരിജാതത്തിനായി ദേവലോകം
    പുൽകിയവനെപ്പോൽ.

  • എന്റെ ശരി

    പാപിയാക്കിയതും പാവാടയുരിഞ്ഞതും
    വേശ്യയെന്നൊരു
    പേര് ചാർത്തിയതും
    നിങ്ങളുടെ ശരി

  • പൂക്കളുടെ താഴ്വര

    ഉരുകിയുലഞ്ഞ് വീഴുന്നു
    മഞ്ഞിന്‍ മുഖപടം
    അരുണിമയിലീ ഗിരിനിരകള്‍
    തിളങ്ങുന്നു.

  • ഇളവെയിൽ കിരണങ്ങൾ

    പച്ചക്കരളുള്ള ജീവിതങ്ങളെ മാത്രം
    മനസ്സുണർത്തി തഴുകുന്ന
    ഇളം വെയിൽ കിരണത്തിന്
    കുറഞ്ഞൊരായുസ്സ് മാത്രമാണുണ്ടാവുക.

  • വഴിയോരക്കാഴ്ചകൾ

    എല്ലും തൊലിയുമായ് മെലിഞ്ഞ നിൻ
    ഏകലോല മുലഞെട്ടിൽ പുരട്ടിയ കൈപ്പു
    കുടിച്ചു കരഞ്ഞൊരെന്നെ, മാറിലണച്ചു പകർന്ന
    ലാളനയിൽ സർവം മറന്നു ചേർന്നു നിന്ന നിൻ

  • അശാന്തി

    ശാന്തിയുടെ തീരങ്ങൾ തേടുന്ന-
    യാത്രയിൽ അമരത്തിരിക്കുന്ന
    സർപ്പധാരി.
    ഒന്നൊന്നും മിണ്ടാതെ

  • പുതിയകടലിലേക്ക് പെയ്തിറങ്ങുന്നവർ

    ഒരു കടൽ!
    എത്ര നദികൾ
    അതിലേറെയരുവികൾ
    ഒറ്റക്കടലിലേക്ക് താമസം മാറ്റുന്നു.

  • രാധികാ ഗീതം

    തരളിതമാം ഗാന കല്ലോലിനിപോലെ-
    യൊഴുകിയെത്തുന്നൊരീ മുരളീരവം

    കാട്ടിൽ കടമ്പിന്റെ ചോട്ടിലായ് നിന്നെയും
    കാത്തിരിക്കുന്നൊരു ഗോപികഞാൻ.

  • പുതുമഴ

    എന്നും പുതുമഴ കൊതിക്കും
    വേഴാമ്പൽ ഞാൻ
    പ്രണയത്തിൻ തീച്ചൂടിലെൻ
    ഹൃദയം വെന്തുരുകുന്നു.

  • മ്യാൻമറിൽ ബുദ്ധൻ മരിച്ചിരിക്കുന്നു

    ബുദ്ധൻ മരിച്ചിരിക്കുന്നു.?
    അദ്ദേഹത്തിൻ്റെ ആയൂർരേഖപ്പോലെ
    ഇടുങ്ങിയ വഴിയിലൂടെ
    ഞാനിന്നെൻ്റെ കുതിരയെ തെളിക്കുന്നു.

  • ചരമഗീതം

    കത്തിയെരിഞ്ഞമരുന്നൊരാ ചിതക്കരികിൽ ഒരാളിരുന്നുരുകിയെഴുതുന്നുണ്ട്...
    കവിതയോ?
    അല്ലൊരുചരമഗീതം.
  • അന്ത്യാഭിലാഷം

    തന്റെ വെങ്കല പ്രതിമ
    നാൽക്കവലയിൽ സ്ഥാപിക്കണം,
    അന്ത്യാഭിലാഷം അറിയിച്ചാണ്
    അച്ഛൻ മരിച്ചത്.

  • എൻ പ്രണയം

    നിലാ കുളിരിൽ നിറയും സന്ധ്യയിൽ 
    ഇളനീർ മഴയിൽ പൊഴിയും മഞ്ഞിൽ 
    തിരയുന്നു ഞാൻ നിൻ മുഖം 
    അറിയുന്നു ഞാൻ എൻ പ്രണയം. 

  • ജപ്തി

    കടം അടച്ചുതീർക്കാത്തതിനാൽ
    വസ്തുവകകൾ കണ്ടുകെട്ടാനുള്ള
    അവസാനത്തെ നോട്ടീസും 
    കിട്ടിബോധിച്ചിരുന്നു.

  • ഉഷസ്സണയുമ്പോൾ

    സുന്ദരോഷസ്സിൽ മൃദുസ്മിതംതൂകി
    മായികപ്പൂക്കൾ വിരിഞ്ഞനേരം

    നേരിയ കല്ലോലജാലമീതീരത്തു
    മന്ദമന്ദം വന്നണഞ്ഞിടുമ്പോൾ

  • കര്‍ഷകന്‍

    പാഴ്ചളി തിങ്ങും വയലില്‍
    മഞ്ഞുരുകിത്തെളിയും പുലരിയില്‍
    മാനത്ത് തെളിഞ്ഞ മഴവില്ലൊക്കും
    കലപ്പയേന്തിയൊരു കര്‍ഷകന്‍

  • ബന്ധനം

    ബന്ധനങ്ങൾ....
    രക്തബന്ധത്തിൻ നൂലിൽ
    കൊരുത്തൊരെൻ ജന്മബന്ധം;
    ഇവിടെ, തളയ്ക്കപ്പെടുന്നുവെന്റെ-
    ജീവന്റെ പട്ടുനൂലിഴകൾ.

  • അനിശ്ചിതം

    ആയിരം ഭഗ്നഹൃദയമായ് പിടക്കുന്നു
    നീ തന്നൊരീ ബുദ്ധശിരസ്സും ജീവനും
    ചിതറിയ വാക്കായ്
    വിഷപ്പല്ലിനിടയിലെ നാഗമാണിക്യമായ്
  • നിനക്കായ്‌ മാത്രം

    നിനക്കായ് മാത്രം പൂക്കൾ
    വിരിയിക്കുന്നൊരു
    വസന്തമുണ്ടെന്നിൽ...

    നിനക്കായ് മാത്രം ഇലകൾ പൊഴിക്കുന്നൊരു
    ശിശിരമുണ്ടെന്നിൽ...

  • കള്ളുഷാപ്പ്

    (Padmanabhan Sekher)

    കള്ളു കുടിക്കുന്ന കോവാല
    ഷാപ്പടയ്ക്കാനുള്ള നേരമായി.
    കുപ്പിയിലുള്ളതു കാലിയാക്കു,
    കാന്താരികൂട്ടിക്കുടിച്ചിറക്കു.

  • കലാലയ വീഥിയിൽ

    കാലങ്ങൾക്കിപ്പുറം
    വീണ്ടുമാ പടിവാതിലിൻ
    പടികൾ ചവിട്ടി....

  • കൊഴിഞ്ഞു പോകും  മുമ്പേ

    മഞ്ഞുതുള്ളിയായ് മഞ്ഞപ്പൂവിന്നിതളിൽ പൊഴിഞ്ഞു നീ
    ഇലയായ ഞാൻ നിൻ വരവോർത്തു പതിയെ 
    നിന്നെത്താങ്ങും ദളത്തെ നോക്കവെ
    എന്നിൽ പെയ്യാനാവതല്ലെന്നു തിരിച്ചറിഞ്ഞിന്നു
  • നിന്നോളം എന്നും

    നിന്നിലും തീവ്രമായൊരു
    മഴയും എന്നിൽ
    പെയ്തിറങ്ങിയിട്ടില്ല....
    ഒരു വസന്തവും
    ഇത്രമേലാഴത്തിൽ

  • രഹസ്യകാമുകൻ

    പൊട്ടിക്കരഞ്ഞും
    പരിഭവിച്ചും
    എന്റെ ഏകാന്തതയുടെ
    സ്വസ്ഥതയിലേക്ക്
    ഇടയ്ക്കൊക്കെ
    ഊളിയിട്ടിറങ്ങിയുമാണ്
    ...
  • സഖീ.. നിനക്കായ് ഒരുഗീതം!

    എത്രയോ ദൂരം നടന്നു തളർന്നു നാം
    ഇത്തിരി നേരമിനിയൊന്നിരുന്നിടാം..

    പാതയിൽ ദുർഘട യാത്രയ്ക്കിടയിലായ്
    പാടേ തളർന്നു വീഴാറായ നാളുകൾ...

  • ചുവന്ന ഭൂമി

    മുറ തെറ്റാതെയെത്തുന്ന
    രക്തച്ചാലുകളെ നോക്കി
    ഞാനെന്റെ
    പിറക്കാതെ പോയ കുഞ്ഞിന്റെ
    മുഖം മെനഞ്ഞെടുക്കും
  • അകൃത്രിമം

    ഇല്ലാത്ത മേശമേൽ കാലുകൾ കേറ്റിവ-
    ച്ചുല്ലാസവാനായിരിക്കുന്നു, കൈകളിൽ 
    ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി 
    നുള്ളിലെ സ്നേഹം തിരയുന്നു മാനസം.

  • ഓണക്കാലം

    ഓണത്തിനൊരു ചെറു പൂക്കളം തീർക്കുവാൻ
    ഒരുപിടി പൂക്കളിറുത്തു ഞങ്ങൾ
    ചേലുള്ള പൂക്കളിറുക്കുവാനങ്ങനെ
    ഓണപ്പുടവ ഉടുത്തു ഞങ്ങൾ

  • രാപ്പാടി പാടുന്നു

    രാഗാർദ്രമിന്നെൻ്റെ ചിത്തം
    രാക്കിളിപ്പാട്ടൊന്നു മൂളീ.

    നിശയുടെമൗനസംഗീതമെൻ കാതിലായ്
    നീറുന്നൊരോർമയായ് തേങ്ങീ.

  • നിഴല്‍

    അസത്യത്തെ അലക്കിവെളുപ്പിക്കുന്നവരും
    അധര്‍മ്മത്തെ ന്യായീകരിക്കുന്നവരും
    ഒന്നോര്‍ക്കുന്നില്ല.
    ഉണ്‍മയാം സൂര്യവെളിച്ചത്തിന്‍ടെ പ്രഭയില്‍

  • ഓർമ്മപ്പൂക്കൾ

    ഓർമ്മതൻ ശവകുടീരത്തിലായ്
    ഒരശ്രുപുഷ്പ്പമർപ്പിച്ചിടാം ഞാൻ,
    ഒരു മാത്ര മാത്രമായുസ്സുള്ളയാ
    ഓർമയുടെ വേർപാടിലേക്കായ്‌,

  • വിശുദ്ധ

    ഇന്നലെ വരെ ഞാൻ
    കണ്ണാടിയിൽ
    എന്റെ സൗന്ദര്യം
    കണ്ടാസ്വദിച്ചിരുന്നു.

  • വ്യാമോഹം

    കെട്ടു പൊട്ടിയ പട്ടം കണക്കെ
    ചിന്തയുടെ വാനില്‍ പറന്നലഞ്ഞ്
    ഒരു മരത്തില്‍ കുരുങ്ങി ചിറകൊടിഞ്ഞോ
    ഒരു നദിയൊഴുക്കില്‍ നിപതിച്ചോ
    ഒടുങ്ങുന്ന ജീവിതവ്യാമോഹങ്ങള്‍

  • സ്നേഹമാവുക നാം.

    നിത്യവുംനിൻകിനാക്കളിൽ
    ഒരു പുഷ്പമായ് വിരിയട്ടെ ഞാൻ!

    തപ്തനിശ്വാസമേൽക്കവേ, നിൻ്റെ
    ഹൃത്തിലായ് ചേർന്നലിയുവാൻ..

    വിണ്ണിൽനിന്നുംപറന്നിറങ്ങുന്ന
    വെളളിമേഘങ്ങൾ പോലെ നാം

    കാലചക്രത്തിരിച്ചിലേൽക്കാത്ത
    കാമനകൾ മേയുന്നിടം.

  • പ്രേമഭ്രാന്തി രാധ

    (Padmanabhan Sekher)

    പ്രേമ ഭ്രാന്തി രാധ കളിത്തോഴി രാധ
    പ്രണയമയീ രാധ സാധുവാണീ മുകുന്ദ
     
    പ്രസന്ന സുന്ദര പ്രാത കാലെ
    തേടി നടന്നൂ രാധ കാളിന്ദി കരയിൽ
    തേടി നടന്നൂ രാധ പ്രേമമയീ രാധ

  • പുതുപാഠം

    ദിശാബോധമില്ലാത്ത ചിന്തകൾ
    പുറപ്പെട്ടുപോയൊരു
    ഭൂതകാലത്തിൽ നിന്നുമാണ്
    സൂര്യനെയും മഴയെയും
    ദത്തെടുത്തുവളർത്താൻ
    ഞാൻ തുനിഞ്ഞത്.

  • മൊഴിയമ്പുകൾ

    ഇവിടെയെൻ മൗനം
    മൊഴിയുന്നില്ലൊന്നുമേ !
    മൊഴിയമ്പുകളാൽ
    പിടയുമെൻ മൗനമിടറുമ്പോൾ!
    എതിരിടാനെൻ മൊഴികള-

  • പുഴയറിയുന്നു

    അറിയുന്നു ഞാൻ സഖേ നിൻ കദനവും
    കണ്ണീർക്കടലിനുപ്പും,
    കൊടുങ്കാറ്റുലക്കും
    നെഞ്ചിൻ ചിറ്റോളങ്ങളും.

  • പ്രണയം പൂക്കുന്ന കാട്

    പ്രണയം കാട് പോലെയാണ്
    വശ്യമായ സൗന്ദര്യം
    നിഗൂഢമായ രഹസ്യം
    ചില സമയം അഭിവാഞ്ഛ
    ചില സമയം മരണഭയം

  • കെട്ടുകഥ നാട്ടുകാരെ

    (Padmanabhan Sekher)

    നെറ്റിയിൽ പൊട്ടും തൊട്ട്
    പച്ചപ്പട്ടുപാവാട ചുറ്റി
    ഉച്ചി വകഞ്ഞു വച്ച്
    പിച്ചിപ്പൂ വച്ച പെണ്ണ്,
    ഉച്ചവെയിൽ നേരത്ത്
    പച്ചമല തോപ്പിനുള്ളിൽ
    തേനെടുക്കാൻ പോയെന്ന്!

  • പ്രകൃതി

    അരുതെന്നു കെഞ്ചിയിട്ടും
    നീ കുത്തിനിറച്ച ദഹിക്കാത്ത പ്ലാസ്റ്റിക്കാൽ 
    എനിക്ക് ശ്വാസം മുട്ടുന്നു. 

  • രഥോല്‍സവം

    നനുത്ത പുലരിയില്‍
    അഗ്രഹാരത്തെരുവിന്‍ മുറ്റങ്ങളില്‍
    അരിപ്പൊടിക്കോലങ്ങളായ്,
    ചിത്രവൈവിദ്ധ്യങ്ങളായ് വിടരും
    മായക്കാഴ്ചകള്‍ക്ക് മുകളിലൂടെ,
    പ്രസിദ്ധമാം
    വിശ്വനാഥക്ഷേത്രത്തെ വലം വച്ച്
    കടന്നു പോകുന്ന മന്ദാനിലന്‍

  • സമുദ്രത്തിലേക്ക്

    ആഴമില്ലാത്തൊരു ജലപ്രവാഹം.
    വെറുമൊരു കൈത്തോട്.
    മാർഗ്ഗ തടസ്സങ്ങൾ ഭേദിക്കാനാകാതെ
    തടഞ്ഞും, തളർന്നും പതുങ്ങിപ്പരന്നും 

  • മേല്‍വിലാസം

    തേടി വരാറുണ്ട്
    വഴി തെറ്റി, നേരം വൈകിയെത്തുന്ന
    ചില മുഷിഞ്ഞ കത്തുകള്‍
    ബാങ്ക് നോട്ടീസുകള്‍
    കല്യാണക്കുറികള്‍

  • ഏകാന്തപഥികൻ

    പിറന്നുവീണതോ 
    ആൾക്കൂട്ടത്തിൽ 
    വളർന്നതും അതേ, 
    ജീവിക്കുന്നതും 
    അവർക്കിടയിൽ 

  • വിരഹം

    കണ്ണീരൊഴുകി കാഴ്ച മങ്ങീടുമ്പോൾ-
    കാത്തു നിൽക്കുന്നതും വിഫലമാകാം!
    മനസ്സിലെ തീനാളം കത്തിപ്പടരുമോ,
    കണ്ണീർ പൊടിപ്പുകളിറ്റു വീണാൽ?

  • രാഷ്ട്രീയം

    (Padmanabhan Sekher)

    ആവശ്യത്തിന് അഴിമതിയും
    മായംചേർക്കാത്ത കള്ളവും
    പാകത്തിന് ഗുണ്ടായിസവും
    മത ചൂളയിൽ ഊതി ഉരുക്കി
    ഇടവും വലവും ചേർത്തിളക്കി

  • നിറഭേദം

    ഏഴു നിറങ്ങളില്‍ കാണാമഴവില്ലായ്
    കടന്നു പോകും കാലം.
    വെളുത്ത പുലരിയില്‍
    പ്രതീക്ഷയുടെ ഹരിതപ്രഭ.

  • ശീതകാലത്തിലെ വയലുകൾ പറയുന്നത്

    ബാബ,
    ശീതമേറ്റു മരവിച്ച വിരലുകൾ
    തലോടി
    അങ്ങകലെ പാതയോരത്തെങ്ങോ
    പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം

  • ഒറ്റയ്ക്ക്

     

    (Padmanabhan Sekher)

    പറഞ്ഞുവന്നാൽ

    എല്ലാരും ഒറ്റയ്ക്ക്

    ആരോ ഉണ്ടെന്ന

    ആ തോന്നലിൽ

    ആർക്കോ വേണ്ടി

  • കരയരുതേ!

    കരയരുതേ
    പറയുവാനേറെയുണ്ടെങ്കിലും സഖീ
    ഘടികാരമൊട്ടുമേ നിൽപ്പതില്ല.
    സമയചക്രങ്ങളിൽ തട്ടിത്തെറിയ്ക്കുമെൻ
    ഹൃദ്സ്പന്ദനങ്ങൾക്കിനിയെത്രദൂരം?

  • യക്ഷി

    രാത്രികളിൽ തവ
    കൂന്തലഴിച്ചും
    മിന്നും പ്രഭയായ്
    ഒന്നു തെളിഞ്ഞും
    പിന്നെ മറഞ്ഞും
    നിർത്താതങ്ങു ചിരിച്ചും

  • ഒരുതുള്ളി ശബ്ദം

    ചന്ദ്രനെ 
    മേഘക്കീറുകൾ വളഞ്ഞിരിക്കിന്നു. 
    നിലാവിപ്പോൾ പരക്കുന്നില്ല 
    പരൽമീനുകൾ നിശ്ശബ്ദരാണ്. 

  • അതി സുന്ദരമൊരു മരണം

    ശീതീകരിച്ച ചില്ലുപെട്ടിക്കുള്ളില്‍
    ശ്വാസം മുട്ടുമ്പോള്‍,
    എന്നെ മൂടുന്ന പുഷ്പചക്രങ്ങളുടെ ഭാരം
    അസഹ്യമാവുമ്പോള്‍,
    ഞാന്‍ തിരഞ്ഞത്

  • മൗനം

    മനസ്സിന്‍ടെ തലങ്ങളില്‍
    മൗനം പലപ്പോഴും
    ഉത്തരമില്ലാത്ത സമസ്യകളാകുന്നു.
    മനസ്സിലുറങ്ങുമ്പോഴും
    മൗനം മെല്ലെ, മോഹത്തിന്‍ടെയും
    ആഹ്ളാദത്തിന്‍ടെയും വര്‍ണ്ണപ്പൂക്കളായ്
    വിടരുന്നു.

  • ചാപ്പിള്ള

     

    ചീവീടുകളുടെ നിർത്താതെയുള്ള സംഗീതം
    ഒരു മുഴക്കമായ് തലയിൽ കയറിയിട്ട് നാളുകൾ ആയി..

  • ഊർമ്മിള

    രാമായണത്തിലെ നീലാംബരത്തിൽ
    മൂടൽനിലാവായ ഊർമ്മിള ഞാൻ
    രാമൻെറ നിഴലായി മാറിയ ലക്ഷ്മണൻ
    പത്നിയാമെന്നെ അവഗണിച്ചു.

  • മോക്ഷം

    (Padmanabhan Sekher)

    അഹങ്കാരമെന്തിനു യുവത്വമേ
    കാത്തിരിപ്പൂ വാതിലിൽ നിഴലായ്
    മരണമില്ലാത്ത രാത്രി നിനക്കായ്
    അനിവാര്യമല്ലേ നിഴലും നിനക്ക്

  • സമതലം

    ഒന്നും ഒന്നും രണ്ട്
    രണ്ടും രണ്ടും നാല്‌
    നാല് പത്ത് നാൽപ്പത്
    നാനൂറ് , നാലായിരം
    തുള്ളികൾ ചേർന്നൊരരുവി

  • പ്രയാണം

    ചിറകറ്റ പക്ഷി
    ആകാശത്തിന്റെ ഉയരങ്ങള്‍ കൊതിച്ചു.
    തുഴ പോയ തോണി
    പുതിയ തീരങ്ങള്‍ തേടി.
    വിരലില്ലാത്ത ചിത്രകാരന്‍
    പിന്നെയും ചായക്കൂട്ടുകള്‍ മോഹിച്ചു.

  • കവിത

    (Padmanabhan Sekher)

    ഒരു കവിത രചിക്കുവാനായ്
    കാലത്തെ ഉണർന്നെണീറ്റ്
    കുളിച്ച് തലയും തോർത്തി
    കുരുത്തംകെട്ട മുടിയും ചീകി
    നെറ്റിയിൽ കുറിയും ചാർത്തി

  • കവി

    കവിയാണെന്നാണ് വയ്പ്പ്.
    പടച്ച് അയക്കാറുണ്ട് പലപ്പോഴും.
    ചിലപ്പോഴൊക്കെ
    അച്ചടിമഷിയും പുരണ്ടു.
    മഴ, പ്രണയം, സ്വപ്നം, വിപ്ലവം, വിരഹം-
    ഇഷ്ട വിഷയങ്ങൾ
    വിറ്റുപോകുന്ന പതിവ് ക്ലീഷേകൾ.

  • സ്വന്തമാക്കല്‍

    വീശിയ കാറ്ററിയാതെ 
    കടലിലേക്കൊഴുകിയ
    പുഴയോടൊട്ടി നിന്ന ജലകണത്തെ 
    കരയിലേക്കെത്തിച്ച നേരം
    മണ്ണിലേക്കാഴത്തിലാണ്ടു. 
  • ശീതകാലം

    (Padmanabhan Sekher)

    വേനലൊരുക്കിയ സദ്യക്കായ്
    വർഷകാലം വന്നു പോയതറിഞ്ഞില്ല
    ഉഷ്ണവായുക്കൾ ശ്വസിച്ച നിഴൽ
    കൈവിരൽ തുമ്പിൽ തൂങ്ങി ഒപ്പം
    നടക്കുന്നു സന്തത സഹചാരിയായ്.

  • പുതുവർഷം

    (Padmanabhan Sekher)

    കാത്തിരുന്നൊരു പുതുവർഷം
    കൺമുമ്പിലെത്തി കളിയാടുന്നു
    കഴിഞ്ഞുപോയ ദിനങ്ങൾ ഇനി
    തിരികെ എത്തില്ലെങ്കിലും വൃഥാ
    ഓടിഎത്തുന്നു വീണ്ടും മനസ്സിൽ

  • അവൾ പോയതിൽ പിന്നെ

    അവൾ പോയതിൽ പിന്നെ
    വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല
    ഇരുപ്പുമുറിയിലെ ഇരുൾക്കോണിൽ
    അവളോമനിച്ച ഒരൊറ്റയിതൾച്ചെടി പിണങ്ങി മാറി നിൽക്കുന്നു

  • ശ്മശാനത്തിലെ ചെടികൾ

    ശ്മശാനങ്ങളിൽ മാത്രം
    പൂത്ത് പടർന്ന് നിൽക്കുന്ന
    കാട്ടുചെടികളെ കണ്ടിട്ടില്ലേ?
    തണ്ടൊടിച്ച് നട്ട്
    എത്ര കരുതലോടെ പരിപാലിച്ചാലും

  • നിത്യകല്യാണി

    Winner of Mozhi +100 Bonus Points 

    നിത്യവും പൂത്താലത്തിൽ അർച്ചനാസുമങ്ങളും
    സുപ്രഭാതത്തിൻ കുളിരാശംസ ചേർന്നീവണ്ണം

    സുസ്മേരവദനയായ് നമ്രശീർഷയായെങ്ങും
    എത്തിടും ചേലിൽ വിരിഞ്ഞുല്ലാസമാർന്നീവിധം

  • നക്ഷത്രമില്ലാതെ

    നക്ഷത്രമില്ലീ ധനുമാസരാവിൽ
    പ്രക്ഷാളനം ചെയ്തു മനക്കരുത്തും,  
    "രക്ഷിക്കുവാനെത്തിടുമാരു", ചിന്തി-
    ച്ചിക്ഷോണി തന്നെയുമധീരയായി. 

  • സ്വപ്നങ്ങൾ

    ജാലകത്തിനരികിലെ ചാരുകസേരയിൽ
    എൻ്റെ സ്വപ്നങ്ങൾ മയങ്ങുകയാണ്.
    ഏതോ വിദൂര ഭൂതകാലത്തിൻ്റെ
    നേർത്ത വിഷാദ രാഗം കേട്ട്...
    ഷെല്ലിയും നെരൂദയും ജിബ്രാനും
    ചില്ലലമാരയിൽ ചിതലരിച്ച് തുടങ്ങുമ്പോൾ,

  • പ്രേതനൈരാശ്യം

    ഇംഗ്ലീഷുപീഡ സഹിയാതെ തപിച്ച, ഇന്ത്യൻ
    ശീലത്വമൊക്കെവെടിഞ്ഞൂ ജന്മഭൂക്കു വേണ്ടി
    കാരാഗൃഹമോ, കഴുവോ നിനയാതെ ധീരർ
    പോരിന്നിറങ്ങി വാൾത്തല രാകിടും നാൾ.

    ഇന്ദ്രപ്രസ്ഥത്തിൽ പുതു ശിബിരനിർമ്മിതിക്കായ്
    ആട്ടി ത്തെളിച്ചുപോയ പട്ടാള ജാഥതന്നിൽ
    പൊട്ടിത്തെറിച്ചൊരു ബോംബിന്റെ തീച്ചീളുതട്ടി,
    ഭാഗ്യം, രക്ഷപെട്ടു പരദേശികൾ രണ്ടുപേർ.

    ലക്ഷ്യം തെറ്റി ഗർജ്ജിച്ച ബോംബിൻ

    ...
  • മൗനം

    മൗനം; ഭാഷയ്ക്കതീതമായ ഭാഷ
    അതിർവരമ്പുകളില്ലാത്ത ഭാഷ

    മൗനം; അത് ഒന്നിന്റെ തുടക്കമാവാം
    ഒന്നിന്റെ ഒടുക്കവുമാവാം.

  • അവളുടെ കരിവളകൾ

    (Nikhil Shiva)

    കടമ്പിൻ ചോട്ടിൽ വീണുകിടന്ന
    നിലാവിലാണ് ഞാനും അവളും
    കരിനാഗങ്ങളെ പോലെ ഇണ ചേർന്നത്.

  • ജീവിതം

    ഭ്രമാത്മകമായ ഒരു കാല്പന്തുകളി.
    ഇടറാതെയും തളരാതെയും
    ആക്രമണവും പ്രതിരോധവും ഇടകലർത്തി
    കരുതലോടെയുള്ള നീക്കങ്ങൾ.

  • ഒരു മഴയിലും നനയാത്ത ചില ഉപ്പളങ്ങൾ

    ചിത്രശലഭത്തിന്റെ വഴികളിൽ
    കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന്
    ചിലന്തിയോട് ഞാൻ.
    ആകാശത്തിന്റെ ചരിവുകളിൽ
    അപകടം പതിയിരിക്കുന്നുവെന്ന
    ഓർമ്മപ്പെടുത്തലാണിതെന്ന് മറുമൊഴി.

  • നിലാപ്പക്ഷി

    ഒരു നിലാപക്ഷിതൻ ശാന്തിഗീതം പോലെ-
    യരുണോദയത്തിന്റെ കാന്തി പോലെ


    ഹിമബിന്ദുയിതളിൽ തിളങ്ങി നിൽക്കും
    മലർവാടി തൻ' രോമാഞ്ചമെന്ന പോലെ,

  • അടയാളങ്ങൾ

    ഓർമകളുടെ അടയാളങ്ങൾ 

    കണ്ണുകളിലാണ് തടിച്ചു കിടക്കുന്നത്.

    ഓർത്തോർത്ത് പാടുകൾ നിറയുമ്പോഴാണ്

    കണ്ണിൽ കനലുകത്തുന്നത്.

  • പെൺകുട്ടികളുടെ അച്ഛൻ

    വെളിച്ചമെല്ലാം മുറിഞ്ഞു പോകുമ്പോൾ
    ഇടിമിന്നലിൽ വഴികണ്ട്
    വീടണയുന്നു
    പെൺകുട്ടികളുടെയച്ഛൻ.

  • ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല

    ഞാൻ മരിച്ചാൽ നിങ്ങളാരും വരരുത്...
    അതിശയം വേണ്ട...
    ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല...
    എന്റെ സ്വർത്ഥമോഹങ്ങൾ കെട്ടിപ്പടുക്കുന്നതിന്
    ഞാൻ നിങ്ങളെ ഉപയോഗിക്കുകയായിരുന്നു..

  • മരിക്കാത്ത യുവത്വം

    ജീവിത മദ്ധ്യാഹ്നം കഴിഞ്ഞു വീണ്ടും തിരിഞ്ഞു നടക്കണം

    തലയിലെ വെള്ളിവരകൾ കറുത്ത ചായം കൊണ്ട് മൂടണം.

    മുഖം പുഞ്ചിരിയാൽ പൂക്കൾ പൊഴിക്കണം

    കാലത്തിന്റെ പോക്കുവരവുകൾ മനസ്സിൽ -

    പ്രണയം കൊണ്ട് മൂടണം.

  • കൂട്ട്

     ഇന്നു ഞാൻ നിനക്കെന്റെ കനവു തരാം

    എന്റെ കനലെരിയും ഓർമ്മതൻ കൂട്ടു നൽകാം.

    നിഴൽ വീണുറങ്ങിയ ഉണർത്തുപാട്ടു നൽകാം.

    നിറയുന്ന കവിത തൻ കാമ്പു നൽകാം.

  • പോകാതെയെൻ കവിതേ ...!

    വാക്കുകൾ വർണചിത്രങ്ങൾവരയ്ക്കുന്ന
    വാസരസ്വപ്നം നിറഞ്ഞൊരാ നാളുകൾ


    ഏകാന്തമെൻ മനമേറെയായോമനിച്ചാനല്ല
    വർണക്കിനാക്കൾ മറഞ്ഞുപോയ്

  • പ്രാണനിരിക്കുമിടങ്ങൾ

    ജെയ്സാൽമീറിൽ മഴനനഞ്ഞ്
    രാത്രിമണാലിയിൽ ബസ്സിറങ്ങി
    റൊട്ടാംഗ്പാസ്സിൽ പേരറിയാത്തൊരു മഞ്ഞു പൂവിനെ കവിൾചേർത്ത്
    ബിയാസ്സിലെ ഉരുളൻ കല്ലുകൾ പെറുക്കി

  • ചെരുപ്പ്

    നീ മുന്നിൽ ഞാൻ പിന്നിൽ
    ഞാൻ മുന്നിൽ നീ പിന്നിൽ
    എങ്കിലും നാം വിശ്രമം സമം.

    ആദ്യമാദ്യം രൂപസൗന്ദര്യം
    ഏകമാകിലും കാലപ്പഴക്കത്തിൽ
    നാം വികലർ, വിരൂപർ.

  • നഷ്ടവസന്തം

    ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ -
    ക്കൊട്ടുമേവർണങ്ങളില്ലാ...


    സൗഗന്ധികപ്പൂസുഗന്ധവുമില്ലിന്നു
    മാരിവിൽച്ചന്തവുമില്ലാ...

  • ഫീനിക്സ്

    വാക്കുകളിന്നെന്റെ തൂലികത്തുമ്പിൽ നി-
    ന്നൂക്കിൽ കുതിച്ചങ്ങു ചാടാനൊരുങ്ങുന്നു


    നോക്കിൽ കരുണയില്ലാത്തവരെത്തേടി -
    കൂർത്തൊരമ്പായ് പിന്തുടരാനൊരുങ്ങുന്നു

  • അമ്മമരം

    പതിവുകൾ തെറ്റിയതും
    വീടുറങ്ങിയതും ഞാനുണരാതെ
    ഉറങ്ങിയ പോലായതും അമ്മമരമുറങ്ങിയപ്പോഴാണ്.

  • മൗനസംഗീതം

    ഏകാന്തരാവിന്റെ മൗനം...
    എങ്ങും വിഷാദാർദ്രഗീതം


    ഏതോവിദൂരയാമത്തിൽ
    ഏകയാം രാക്കിളി തേങ്ങീ...

  • ഓർമകളേ ...നന്ദി..!

    അനുഭവങ്ങൾ പകർന്നോരറിവുകൾ
    അളവെഴാത്തതാം നവ്യസങ്കല്പങ്ങൾ!


    സുരഭിലമാവുമാത്മാനുഭൂതികൾ
    സുഖതരമായ സുന്ദരസ്വപ്നങ്ങൾ

  • വഴികൾ അവസാനിക്കുന്ന ഇടം

    രണ്ടു വഴികൾ
    ഒന്നായി പിണയുന്നിടത്താണ്
    നിന്നെ ഞാൻ ആദ്യം കണ്ടത്.
    തിരിഞ്ഞു നടക്കാനൊരു
    വഴി തിരഞ്ഞപ്പോഴാണ്
    കൈവിരലുകൾ നിന്നെ തേടിയത്.
    ഒന്നായ വഴികൾക്കെല്ലാം
    പല കൈവഴികൾ ഉണ്ട് എന്നറിഞ്ഞപ്പോഴാണ്
    വീണ്ടും ഒറ്റയ്ക്കായത്.

  • ആദ്യരാത്രി

    അന്നു മാനമിരുണ്ടു കവിഞ്ഞു
    അകലെ മാനത്തു മിന്നൽ പുളഞ്ഞു
    അലറി വീശുന്ന കാറ്റിനു പിന്നാലെ
    ആർത്തിരമ്പി പെയ്യുന്നു മേഘം.

  • സന്ദര്‍ശനം

    ഫെറി കടന്ന്
    രണ്ടു സുഹ്യത്തുക്കള്‍
    ദ്വീപിലെ തീവണ്ടിആഫീസ് കാണാന്‍ പോയി.
    മരിച്ചു കിടക്കുന്ന റെയില്‍പ്പാളങ്ങളുടെ
    സമാനതയും സമാന്തരങ്ങളും കണ്ടു.

  • കാവ്യോപഹാരം

    പാടാത്തപാട്ടിന്റെയീണമായീ
    ചൂടാത്ത പൂവിൻസുഗന്ധമായീ

    നീയെന്റെ മൗനസങ്കീർത്തന ധാരയിൽ
    നിർമല ഭൂപാളരാഗമായീ...

  • മാവ് പൂക്കുമ്പോൾ

    മാവു പൂക്കുമ്പോൾ ഇളം
    പ്രാർത്ഥനകൾ മാമ്പഴമായ് പൊഴിയും!
    ഉറക്കം വിട്ടുണരുമ്പോളൊരുകാറ്റിനു
    പിന്നാലെ പായുന്നു നമ്മൾ.
    മാമ്പഴ മണമുള്ള വിരലുകളിപ്പോഴുമെന്റെ
    കണ്ണു പൊത്തുന്നു.

  • മോചനം

    വിമോചിപ്പിച്ചാലുമെന്നെയകലെവിണ്ണിലേക്കിന്നു -
    സുദൃഢമീ സുവർണപഞ്ജരത്തിൽ നിന്നും....


    പറന്നിടട്ടെ ഞാനിന്നീ യനന്തവിഹായസ്സിന്റെ
    വിരിമാറിൽ വിലോലമായതിവിദൂരം!

  • പുത്രകാമേഷ്ടി

    പുത്രകാമേഷ്ടി നടത്തേണ്ടതുണ്ടു
    സത്പുത്രസൗഭാഗ്യം വസുന്ധര നേടുവാൻ.

    മാധവാംഗുലി മുറിവേറ്റനാൾ ദ്രൗപദി ബന്ധിച്ചുനൽ
    കിയോരംശുക 
    ശകലമുരിഞ്ഞതും,

  • രണ്ടാം നില

    രണ്ടാം നിലയിൽ പുതിയ
    താമസക്കാരെത്തി.
    സ്വസ്ഥത മരിച്ചു.
    അതറിഞ്ഞ
    നിശ്ശബ്ദത കണ്ണീർ പൊഴിച്ചു.

  • അമ്മക്കിളിയും കുഞ്ഞുങ്ങളും

    മുറ്റത്തെ മാമരച്ചില്ലയിൽ ചന്തത്തി -
    ലെത്ര കിളികൾ പറന്നു വന്നൂ...

    അന്തിക്കു കൂട്ടിലായെന്തു മേളം
    എല്ലാരുമൊത്തു ചേരുന്നനേരം!

  • ഉദ്യാനം

    ചങ്കാണെന്നു പറഞ്ഞു കാണിക്കാൻ
    ഒരു ചെമ്പരത്തിപ്പൂ പോലുമില്ല

    ഇവിടെ
    ഓർക്കിഡുകളും പനിനീർപൂക്കളും
    തിരയരുത്

  • കണക്ക്

    കണക്ക് വെച്ചിരുന്നില്ലല്ലോ ഒന്നിനും
    രാവേറെ പനിച്ചൂടിന് 
    കൂട്ടിരുന്നപ്പോഴും,
    സ്നേഹം ആവോളം ചാലിച്ച്
    ചോറൂട്ടുമ്പോഴും,