Short Story

Short stories

 • കടലാഴങ്ങളിൽ

  മുററത്തെ മുല്ലയ്ക്ക് മണമില്ലെന്നും ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണന്നുമുള്ള പഴഞ്ചൊല്ലുകളുടെ അർത്ഥവ്യാപ്തി ശരിയ്ക്കും അനുഭവച്ചറിഞ്ഞത് കോറോണ വൈറസ് വ്യാപനം തടയുന്നതിൽ ലഭിച്ച  ലോക്ക് ഡൗൺ കാലത്താണ്. 

 • സത്യമോ മിഥ്യയോ?

  ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് തലയാർ തേയില തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അവൾ! 'അനവദ്യ'എന്ന അനു, കുട്ടികളുടെ പ്രിയപ്പെട്ട അനു ടീച്ചർ.

 • ആട്ടുപാലം

  ചെളിയിൽ പുതഞ്ഞടിഞ്ഞ ഒരു തകർന്ന കപ്പൽ പോലെ ആട്ടു പാലത്തിൻറെ അസ്ഥികൂടം അയാൾക്ക് അഭിമുഖമായി ഉണങ്ങി കിടന്നിരുന്നു. നട്ടെല്ലിന് ഇരുവശവും ഒടിഞ്ഞു തൂങ്ങി കിടക്കുന്ന വാരിയെല്ലുകൾ പോലെ ആട്ടു പാലത്തിൻറെ മരപ്പലകകൾ

  ...
 • ജോണിക്കുട്ടിയുടെ നൊസ്റ്റാൾജിയകൾ

  ഒരു വെള്ളിയാഴ്ച ദിവസം, ലാസർ മൊതലാളിയുടെ മോനും സർവ്വോപരി ഇടത്തരം കട്ടയുമായ ജോണിക്കുട്ടി കാനഡയിൽ നിന്നും കുറ്റിയും പിഴുതോണ്ട് ഇളകിമറിഞ്ഞു നാട്ടിലെത്തി. നാട്ടിലെ ഹരിതാഭയും പച്ചപ്പും ആവോളം ആസ്വദിക്കുക എന്നത് നൊസ്റ്റാൾജിയയുടെ അസുഖമുള്ള ജോണിക്കുട്ടിയുടെ വമ്പൻ ഒരു

  ...
 • മായാവലയം

  പള്ളിക്കവലക്കുമുന്നിൽ ബസ്സിറങ്ങുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. വർഷങ്ങൾ മൂന്നുകഴിഞ്ഞെങ്കിലും പരിസരത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. കൈയിലിരുന്ന ചെറിയബാഗ് തോളിൽ തൂക്കിയിട്ടു മുന്നിൽക്കണ്ട പീടികയിലേക്ക് കയറി ഞാൻ.

 • പച്ചക്കല്ലുള്ള മൂക്കുത്തി

  കണ്ണൂർ റെയിൽവേസ്റ്റേഷന്റെ പുറത്തുള്ള ഒരു കോഫി ഷോപ്പിൽ നിന്ന് രണ്ട് കപ്പ്‌ കോഫി വാങ്ങി നുണഞ്ഞിറക്കുകയായിരുന്നു, ബോംബെയിൽ നിന്ന് എത്തിയ ബിസിനെസ്സ് മാൻ ശ്രീകുമാറും, അയാളുടെ സുഹൃത്തും, ഫാഷൻഡിസൈനറായ ജയന്തിയും.

 • ആരിഫയുടെ ദുഃഖം

  "നീ എന്തിന് കടം മേടിക്കുന്നു... നീയൊരു പെണ്ണല്ലേ. ..നിനക്ക് പണമുണ്ടാക്കാൻ വേറെ വഴിയില്ലേ?"

 • ചെമ്പകപ്പൂമൊട്ട്

  (T V Sreedevi )
  "വിദ്യാ... തനിക്കിന്ന് നൈറ്റ്‌ അല്ലേ? തനിയെ ഡ്രൈവ് ചെയ്ത് പൊയ്ക്കൂടേ?"     ഊണു കഴിഞ്ഞു കൈകഴുകിക്കൊണ്ട് ദിലീപ് വിദ്യയോട് ചോദിച്ചു. 
 • കുഞ്ഞൊടിയൻ

  (Madhavan K)

  എട്ടിൽ പഠിക്കുന്ന വിജയൻ നിന്ന നിൽപ്പിലൊന്നു വീണു. ചന്തിയടിച്ചാ വീണേ. മൊത്തം തല തരിക്കുന്ന പോലെ തോന്നി അവന്, പിന്നെ നല്ല വേദനയും വന്നു. വീഴ്ചക്കിടയിൽ കൈ എവിടെയൊക്കൊയോ

  ...
 • എല്ലാം നല്ലതിന്

      
        
  (T V Sreedevi)
  രാവിലെ ഉറക്കത്തിൽ നിന്നുണർന്നിട്ടും കിടക്ക വിട്ടെഴുന്നേൽക്കാതെ ഗംഗ അവിടെത്തന്നെ കിടന്നു. ഇന്ന് ഒഴിവ് ദിവസമാണ്. എഴുന്നേറ്റിട്ട് ഒന്നും ചെയ്യാനില്ല. 
 • ഒരു നിക്കാഹ് കഥ

  (അബ്ബാസ് ഇടമറുക്)

  വാഹം നടക്കുന്നത് നഗരത്തിലെ പേരുകേട്ട ഓഡിറ്റോറിയത്തിൽ. അവളെ വിവാഹം കഴിക്കുന്നത്‌ കോടീശ്വരനായ യുവാവ്. പകൽ പതിനൊന്നുമണി മുതൽക്കാണ് നിക്കാഹ് ഫങ്ഷൻ.

 • മേൽവിലാസമില്ലാത്തവർ

  (സജിത്ത് കുമാർ എൻ)

  പകൽവിളക്ക് അണഞ്ഞ ശേഷം, നഗരമെടുത്തണിഞ്ഞ നിശാകംബളത്തിൽ  ഓട്ട വീഴ്ത്തി,  കണ്ണിലേക്കിറങ്ങി വരുന്ന  വെള്ളി വെളിച്ചങ്ങളും കാതുകളെ അലോസരപ്പെടുത്തുന്ന ഹോണടി ശബ്ദവുമായി  നഗര വീഥിയിലൂടെ ചീറി പായുന്ന വാഹനങ്ങൾ.

 • വിടപറയും നേരം

  (Shaila Babu)

  അഗാധമായ ഏതോ ഒരു ചുഴിയുടെ നടുവിൽ അകപ്പെട്ടതുപോലെ, ആത്മാവു ഞരങ്ങിക്കൊണ്ടിരുന്നു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചിട്ടു സാധിക്കുന്നില്ലല്ലോ! കൈകാലുകൾ അനക്കാനും കഴിയുന്നില്ല.

 • പൂങ്കുഴലിയുടെ നിത്യജീവിത നിയോഗങ്ങൾ

  (Sathish Thottassery)

  കരിമ്പനകൾ വരിയിട്ട പാടവരമ്പുകളിൽ ഉച്ചവെയിൽ മരീചിക തീർത്ത തറവാട്ടുമ്മറ കാഴ്ച്ചയിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് അയൽവക്കത്തെ പൂങ്കുഴലിയുടെ കിളിമൂക്കൻ മൂച്ചിയിലെ  ചെനഞ്ഞ മാങ്ങ കുത്തിപൊളിച്ചു തിന്നാനുള്ള തൃഷ്ണ മനസ്സിന്റെ വാതിലിൽ മുട്ടി

  ...
 • കൃഷ്ണനുണ്ണിയുടെ പുനർജ്ജന്മം

  (T V Sreedevi )
  "ആരാ അത്? രാമേട്ടനാണോ? രാമേട്ടാ...  ഒന്നീ ജനാലയുടെ അടുത്തേയ്ക്കു വായോ."
  എത്ര നാളായി നിങ്ങളെയൊക്കെ കണ്ടിട്ട്?
  ഞാൻ ഈ തടവറേൽ കെടന്ന് ചാകുവേയൊള്ളു"
 • വീണ്ടും

  ഒന്നുറക്കെ കരയണമെന്നുണ്ട്, തൊണ്ടയിലാരോ കെട്ടിവലിക്കുന്നത് പോലെ…!, ഒന്നെണീറ്റിരിക്കണമെന്നുണ്ട്, ചങ്ങലയിൽ കയ്ക്കാലുലകൾ ആരോ കട്ടിലും ചേർത്ത് ബന്ധിച്ചിരിക്കുന്നത് പോലെ..!. മുറിയിലാകെ അടക്കിപിടച്ച തേങ്ങലുകൾക്കിടയിൽ അമ്മമ്മയുടെ ഇടറിയ സ്വരത്തിൽ രാമായണം കേൾക്കുന്നു.

 • ഒരു ബിരിയാണി കഥ

  (അബ്ബാസ് ഇടമറുക്) 
  വലിയനഗരത്തിലെ പേരുകേട്ട തെരുവ്. അവിടുത്തെ ഇരുളടഞ്ഞ ഇടവഴികൾ. അതിന്റെ ഉൾക്കോണിലുള്ള ഒരു ചായക്കട. വർഷങ്ങൾ പഴക്കമുണ്ട് ആ കടക്ക്. കടപോലെതന്നെ പ്രായമുള്ള കടക്കാരൻ. അയാൾ
  ...
 • ഹൃദയത്തിന്റെ പാതി

  (Ruksana Ashraf)

  ആ ഫോൺ കാൾ വന്നതിനു ശേഷം, മുൻ മന്ത്രി ജലജ ടീച്ചർ ആകെ വിയർത്തു കുളിച്ചു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും, പ്രശസ്ത എഴുത്തുകാരിയുമായിരുന്ന മീരകുമാരി വീട്ടിൽ തിരിച്ചെത്തിയില്ലത്രെ.

 • പാമ്പുപുര

  (Sathesh kumar OP)

  അയാളും ഭാര്യയും വാടക വീട്ടിലേക്ക് താമസം മാറിയത് പരസ്പരം കൂടുതൽ സ്നേഹിക്കുന്നതിനു വേണ്ടിയായിരുന്നു. കുടുംബാംഗങ്ങളെ മുഴുവൻ പിരിഞ്ഞ് തൻറെ ഒപ്പം ചേരുന്ന ഭാര്യയുടെ സ്നേഹം, മറ്റാരിലേക്കും പങ്കു വയ്ക്കപെടാതിരിക്കുന്ന തുപോലെ തൻറെ സ്നേഹവും അവൾക്ക് മാത്രം

  ...
 • പ്രാണനും പ്രണയത്തിനുമിടയിൽ

  (സജിത്ത് കുമാർ എൻ)

  ശിശിരഋതു   ഇലകൾ നുള്ളിയെടുത്തു നഗ്നയാക്കിയ മരച്ചില്ലകൾക്ക്,  സ്വാന്തനം പകർന്ന മഞ്ഞിന്റെ നേർത്ത കരങ്ങളെ തഴുകി വന്ന  പുലർ കാറ്റ്,  ചിത്തിരത്തോടിന്റെ ഓരം ചേർന്നു നടക്കുന്ന ദേവികയെ പുണർന്നു സ്നേഹ സ്നിഗ്ദതയേകി. ഹൃദയഹാരിയായ കൈതപ്പൂമണവുമായി   വീണ്ടും  വന്ന

  ...
 • കവിയുടെ മരണം

  (അബ്ബാസ് ഇടമറുക്)

  ആസ്ബറ്റോസ് മേഞ്ഞ ആ കുഞ്ഞുവീടിന്റെ മുറ്റത്തുകെട്ടിയുണ്ടാക്കിയ താൽക്കാലിക പന്തലിനുകീഴെ നിൽക്കുമ്പോൾ 'രാധികയുടെ' ഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. മുറ്റത്തിന്റെ കോണിൽ വിവിധവർണ്ണം വിതറി നിൽക്കുന്ന ഓരോ പൂക്കളിലും അവന്റെ മുഖം മിന്നിമറയുന്നതുപോലെ. അതിരിന്

  ...
 • രാജാവിന്റെ മകൻ

  (T V Sreedevi )

  കരിമ്പനക്കുന്നേൽ  കൊച്ചു ബേബിച്ചൻ നാട്ടുരാജാവായിരുന്നു. നാട്ടിലെ കിരീടം വെയ്ക്കാത്ത രാജാവ്. പരമ്പരാഗതമായി കിട്ടിയ ഭാരിച്ച കുടുംബസ്വത്തു കൈവശമുള്ളവൻ. ബാറുകളും, കള്ളുഷാപ്പുകളും, റബ്ബർ എസ്റ്റേറ്റുകളും, തേയിലത്തോട്ടങ്ങളും, ബസ്സർവീസും, സ്വർണ്ണക്കടയും,

  ...
 • അവസാന യാത്ര

   
  (അബ്ബാസ് ഇടമറുക്)
  പുലർച്ചെ കാപ്പികുടി കഴിഞ്ഞ് ഷർട്ടും മുണ്ടും  മാറി അയാൾ പുറത്തിറങ്ങി. കത്തുന്ന വെയിലിനെപോലും വകവെക്കാതെ നേരെ പോസ്റ്റോഫീസ് ലക്ഷ്യമാക്കി നടന്നു. ഈ പണി തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി.
 • പ്രണയ മഴ

  (T V Sreedevi )
  "മോനെ,എടാ ദാസപ്പാ...എഴുന്നേൽക്കെടാ. മണി പത്തുകഴിഞ്ഞു.എടാ, എഴുന്നേൽക്കാൻ." ദാസപ്പൻ കിടക്കുന്ന മുറിയുടെ വാതിലിൽ ശക്തിയായി മുട്ടിക്കൊണ്ട് സുമതി വിളിച്ചു.
  കുറേ നേരത്തെ
  ...
 • ആത്മീയ പങ്കാളി

  (റുക്‌സാന അഷ്‌റഫ്‌)

  മധു പതിവ് പോലെ അഞ്ചു മണിക്ക് തന്നെ ഉണർന്നു.പുറത്ത് സുഖ ശീതളമായ നേരിയ കാറ്റിന്റെ അല മന്ദം തൂകിവന്ന് അയാളുടെ ഓർമകളെ ഓരോന്നിനെയും പൂമുഖത്തെത്തിച്ചു. ഇന്നലെ ഇതേ സമയം വിമല ചായയുമായി വന്നു തന്നെ ഉണർത്തിയതാണല്ലോ എന്ന് അയാൾ ചിന്തിച്ചു.

 • ഏകാന്ത ചന്ദ്രിക

  (Sathy P)

  "ഏകാന്ത ചന്ദ്രികേ  തേടുന്നതെന്തിനോ,
  കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ ങ്ങൂഹുഹും.....
  ഏകാന്ത ചന്ദ്രികേ ഹേഹെ...ഹേ ഹെ ഹേ..."

 • കാട്ടിലെ കണ്ണൻ

   
  (T V Sreedevi)
   
  "ഇവനിതെന്തുപറ്റി?"
  "മണി ഏഴായല്ലോ. ഇനി വല്ല പനിയും പിടിച്ചോ. അതെങ്ങനെയാ പെയ്യുന്ന മഴയും തെളിയുന്ന വെയിലും മുഴുവൻ അവന്റെ തലയിലല്ലേ. ഇങ്ങനെയൊരു മാട്."
 • പ്രണയരാവ്

  (Madhavan K)

  പ്രിയപ്പെട്ടവളേ, നിന്നോടെനിക്ക് എന്തെന്നില്ലാത്ത ഇഷ്ടമാണ്. ദാഹജലം തേടുന്ന വേഴാമ്പലിന് ഒരു വേനൽ മഴയോടുള്ളയിഷ്ടം. ഒരു പക്ഷെ, പ്രണയമെന്ന വാക്കിനേയും കവച്ചുവയ്ക്കുന്ന ഇഷ്ടം.

 • അമ്മയുടെ സദനം

  (T V Sreedevi )
   
  "രവിയേട്ടാ...ഒന്ന് വേഗം വീട്ടിലേക്ക് വന്നേ. വേഗം വരണം" ഫോണിൽക്കൂടി ഭാര്യ വാസന്തിയുടെ പരിഭ്രാന്തമായ ശബ്ദം കേട്ടപ്പോൾ രവിക്ക് അമ്മയെയാണ് ഓർമ്മ വന്നത്."
 • ഓർമ്മ യാത്ര

  (സജിത്ത് കുമാർ എൻ)

  തീ പാറും വെയിലിനെ തണുപ്പിച്ച്,  കഴിഞ്ഞ രാത്രിയിൽ തിമർത്തു പെയ്ത  മഴയിൽ നനഞ്ഞ മണ്ണിന്റെ നറു മണത്തിൽ,  അവിചാരിതമായി പ്രണയിതാവിനെ കണ്ടുമുട്ടിയപ്പോളു ള്ള സന്തോഷ സൗഗന്ധമാണോ എന്ന് ചിന്തിച്ച്   പറമ്പിലൂടെ നടക്കുമ്പോഴാണ്  പോക്കറ്റിൽ വെച്ചിരിക്കുന്ന ഫോൺ

  ...
 • കടലാസ് കമ്മൽ

  (Sathesh kumar OP)

  നനഞ്ഞു കുടർന്ന ചെമ്മണ്ണ് വഴിയിലൂടെ ചെറിയ കയറ്റം കയറി ചെല്ലുന്നിടത്താണ് കനക ടീച്ചറുടെ സ്കൂൾ.' ചുടുകാട് സ്കൂൾ' എന്നാണു കുട്ടികൾ പറയുന്നത്. പണ്ട് മലമ്പനി വന്നു ചത്ത കുടിയേറ്റക്കാരെ അടക്കം ചെയ്യുമായിരുന്ന ചുടുകാട്ടിലാണ് ഇന്ന് ആ സ്കൂൾ

  ...
 • അജ്ഞാതവും അവാച്യവുമായ ഒരു ബന്ധത്തിന്റെ കഥ

   

  (Anilkumar C.V)

  സദാ വിജനവും മൂകവുമായ ആ വീഥിയില്‍ നിന്ന് അല്പം ഉള്ളിലേയ്ക്ക് കയറിയാണ് ആ നെടുനീളന്‍ വീട് ഇരിക്കുന്നത്. ചുവന്ന വെട്ടുകല്ലില്‍ തീര്‍ത്ത ഒറ്റമുറി മാത്രമുള്ള അതിന്റെ ഭിത്തികള്‍ തേയ്ക്കാത്തതും ചായം പൂശാത്തതും അരോചകവുമായിരുന്നു.

 • ഒരു സാരിക്കഥ

  (അബ്ബാസ് ഇടമറുക്)
   
  "എടീ മുംതാസെ...!" പൂമുഖത്തിരുന്നു പത്രം വായിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് നോക്കി 'മുഹമ്മദ്‌' വിളിച്ചു.
 • ഇനിയൊരു ജന്മമുണ്ടെങ്കിൽ

  (റുക്‌സാന അഷ്‌റഫ്‌)

  മല്ലി തന്റെ എട്ട് വയസുകാരൻ മകന്റെ കൈ പിടിച്ചു ഓടാൻ തുടങ്ങിയിട്ട് നേരം കുറെയായിരിക്കുന്നു. കിതപ്പുകൾ വല്ലാതങ്ങു തിങ്ങി നിറയുമ്പോൾ അല്പം നേരം നിന്ന് കൊണ്ട് കിതപ്പുകളെ അണച്ചു വീണ്ടും ഓടി തുടങ്ങി.

 • വിവാഹനിശ്ചയം

  (അബ്ബാസ് ഇടമറുക്) 

  "നഫീസു, നീ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്. പടച്ചവനെ മറന്നു നീ പ്രവർത്തിച്ചില്ല... അവന്റെ തൃപ്തി കിട്ടാൻ ഇത് അനിവാര്യമായിരുന്നു... ഇല്ലെങ്കിൽ അള്ളാഹു പൊറുക്കില്ല."

 • അന്ധന്റെ ബസ്സ് യാത്ര.

   

  (Yoosaf Muhammed)

  കോട്ടയത്തുനിന്നും നെടുങ്കണ്ടത്തേക്കു പുറപ്പെട്ട ബസ്സിന്റെ സൈഡു സീറ്റിൽ അയാൾ ഇരിക്കുകയാണ്. ബസ്സ് ഓരോ സ്റ്റോപ്പിൽ നിന്നും ആളുകളെ കയറ്റുകയും, ഇറക്കുകയും ചെയ്യുന്നുണ്ട്. ബസ്സ് കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഏഴാംമൈൽ സ്റ്റോപ്പിൽ നിന്നും ഒരു പെൺകുട്ടി അതിൽ

  ...
 • വിച്ചുവിന്റെ പൊന്നു

   
  (T V Sreedevi )
   
  പുതപ്പ് തലയിലേക്ക് വലിച്ചിട്ടുകൊണ്ട് അവൻ ഒന്നുകൂടി കണ്ണടച്ച് കിടന്നു. ഇല്ല. നിദ്രാദേവി കനിഞ്ഞില്ല! ആരുമില്ലാത്ത വീട്ടിൽ താൻ മാത്രം! ഇങ്ങനെ ഒരവസ്ഥ
  ...
 • മകൻ

  (രാജേഷ്  ആട്ടീരി)
  ആശുപത്രി  വരാന്തയിലെ  ഒരു  കസേരയിൽ  ഇരുന്നു  മയങ്ങാനൊരുങ്ങുകയായിരുന്നു സുകു. അപ്പോഴാണ്  അമ്മ  വയ്യാതെ  കിടക്കുന്ന  മുറിയിൽ  നിന്ന്  ഭാര്യയായ  ഭവാനി  അങ്ങോട്ട്  ഓടി  വന്നത്.
 • രണ്ടു പനിനീർപ്പൂക്കൾ

  (അബ്ബാസ് ഇടമറുക് )

  പുലർകാലത്തെപ്പോഴോ ആ റോസാപ്പൂമൊട്ടിന് കുളിരുകോരി. പൂവിന്റെ മനസ്സാകെ സന്തോഷത്തിലാറാടി. മൊട്ടിട്ട അന്നുമുതൽ താൻ സ്വപ്നം കണ്ട ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു.

 • തോറ്റുപോയ ചില പരീക്ഷകൾ

   

  (Sathesh Kumar OP)

  ഇത്തവണ ടെസ്റ്റ് മുംബൈയിൽ വച്ചാണ് എന്ന് പോസ്റ്റുമാൻ കൊണ്ടുവന്നു തന്ന ഹാൾ ടിക്കറ്റിൽ നിന്ന് അറിഞ്ഞു. മാസത്തിൽ ഒന്നോ രണ്ടോ മത്സര പരീക്ഷകൾ ഇപ്പോൾ എഴുതുന്നുണ്ട്.

 • മറക്കാത്ത ഒരു ദിവസം

  (T V Sreedevi )

  അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു. പെട്ടെന്ന് ആഹ്വാനം ചെയ്യപ്പെട്ട ഒരു ഹർത്താൽ. എസ്. എസ്. എൽ. സി. പരീക്ഷക്കു

  ...
 • അച്ഛൻ

  (Krishnakumar Mapranam) 

  വല്ലപ്പോഴും വിരുന്നിനെത്തുന്ന ഒരതിഥി മാത്രമായിരുന്നു അച്ഛന്‍. തമിഴ് നാട്ടിലെ രാമനാഥപുരത്ത് സ്വന്തമായി ഹോട്ടൽ നടത്തുകയായിരുന്നു അദ്ദേഹം.

 • ശിഖണ്ഡി

  (RK Ponnani Karappurath)

  മഹാഭാരതത്തിലെ മറക്കാനാവാത്ത ഒരു കഥാപാത്രമാണ് ശിഖണ്ഡി. ഭീഷമപിതാമഹൻ കൗരവപക്ഷത്തെ വിജയത്തിൽ എത്തിക്കുമോ എന്ന ആശങ്ക പാണ്ഡവ പക്ഷത്തെ നിരന്തരം വേട്ടയാടുമ്പോൾ ഭഗവാൻ ഉപദേശിച്ചതാണ് ശിഖണ്ഡിയുടെ രംഗപ്രവേശനം സാധ്യമാക്കിയത്.

 • ജീവിതചക്രം

  (രാജേഷ്  ആട്ടീരി)

  അന്ന്  ഒരു  മഴ  ദിവസമായിരുന്നു. സായാഹ്നം. ഒരു  വൃദ്ധൻ പതുക്കെ   റോഡരികിലൂടെ  കുട  ചൂടി  നടക്കുകയാണ്. സമയവും  ജീവിതവും  സായാഹ്നത്തിലാണ്.

 • മിഴിനീർപ്പൂക്കൾ

  (അബ്ബാസ് ഇടമറുക്)

  പള്ളിക്കുമുന്നിലുള്ള ഇടവഴിയിലെ കൊച്ചുവീട്. റോസാച്ചെടികൾകൊണ്ടുനിറഞ്ഞ അതിന്റെ മുറ്റം. ആ മുറ്റത്ത് ഇപ്പോൾ അയൽക്കാർ ഓരോരുത്തരായി നിരന്നിട്ടുണ്ടാവും. ആ റോസാച്ചെടികൾപോലും ഇപ്പോൾ കണ്ണുനീർ

  ...
 • കർണൻ

  (RK Ponnani Karappurath)

  കുന്തി ദേവിക്ക് സൂര്യ ദേവനിൽ ഉണ്ടായ മകനാണ് കർണൻ. വിവാഹത്തിന് മുൻപ് ഒരിക്കൽ ദുർവാസാവ് മഹർഷി കുന്തി ദേവിയുടെ പരിചരണത്തിൽ സന്തുഷ്ടനായി അവർക്ക് ഉപദേശിച്ചു കൊടുത്ത ഒരു മന്ത്രമാണ് കർണൻ്റെ ജന്മത്തിന് കാരണമായത്.

 • മരണം


  (രാജേഷ്  ആട്ടീരി) 

  സായാഹ്നത്തിന്റെ  അലസതയെ  വകഞ്ഞു   മാറ്റാൻ  കടൽത്തീരത്തേക്കു  നടന്നു  കൊണ്ടിരിക്കുകയാണ്  ഞാൻ. ശിരസ്സിനു  മുകളിലുള്ള  വിശാലലോകത്തെ  നോക്കിയപ്പോൾ   വെൺമേഘങ്ങൾ   തങ്ങളുടെ  അനന്തമായ  യാത്ര നുകരുന്നതായി  തോന്നി.
 • നഷ്ടപ്പെടലുകൾ

  (Usha P)

  ഇരുപത്തഞ്ചു കൊല്ലം മുൻപ്, പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന കുഞ്ഞിക്കാവമ്മയുടെ വീട്, ചില അവശിഷ്ടങ്ങൾ മാത്രമായി അവശേഷിച്ചിടത്ത് മീര അൽപ്പനേരം ഇരുന്നു. 

 • വിശ്വാസവഞ്ചന

  ( റുക്‌സാന അഷ്‌റഫ്‌)

  ആ ഭയാനകമായ സ്വപ്നത്തിന്റെ പുകചുരുളിൽ നിന്ന് മോചിതയാവാൻ അവൾ അൽപ്പസമയം എടുത്തു. പുറത്ത് ഇടി മിന്നലോട് കൂടി മഴ വലിയ ശബ്‌ദത്തിൽ പെയ്യുന്നുണ്ടായിരുന്നു.

 • ഞാനും വിനയയും

   
  (T. V ശ്രീദേവി)
   
  എട്ടാം ക്ലാസ്സിൽ വെച്ചാണ് ഞങ്ങൾ കൂട്ടുകാരായത്. വിദ്യ എന്ന ഞാനും വിനയ എന്ന അവളും. ഞങ്ങളുടെ റോൾ നമ്പർ അടുത്തടുത്തായിരുന്നു.
  ...