Pin It

(Santhosh.VJ)

അത്തിമരത്തിൻ്റെ പൊത്തിൽ ശീലുത്തത്തമ്മ മുട്ടയിട്ടു. വയ്ക്കോലും,ഉണങ്ങിയ വള്ളികളും കൊണ്ട് പൊത്തിന് സുരക്ഷയൊരുക്കിയിട്ട് മുട്ടകൾക്കുമേൽ അവൾ അടയിരുന്നു .ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശീലുവിന് അതിയായ വിശപ്പു തോന്നി .പക്ഷേ മുട്ടകളെ ഉപേക്ഷിച്ചു തീറ്റയെടുക്കാൻ പോകാൻ മനസ്സുവന്നില്ല.

Pin It

(Sahla Fathima Cheerangan)

മരം വെട്ടുകാരൻ മഴുവിൻ്റെ മൂർച്ച പരിശോധിച്ചു. തിളങ്ങുന്ന അഗ്രഭാഗം വീണ്ടും വീണ്ടും കരിങ്കല്ലിൽ ഉരസി അയാൾ അതൃപ്തിയോടെ മുരണ്ടു. അയാൾക്ക് ഒരു കാട്ടുപോത്തിൻ്റെ ച്ഛായ ആണെന്ന് കുട്ടിക്കു തോന്നി. അയാളുടെ ഇടുങ്ങിയ കണ്ണുകളും മുടി പറ്റെ വെട്ടിയ തലയും കറുത്ത ശരീരവും അവളെ പേടിപ്പെടുത്തി.

Pin It

 

രാജാവ് സൗന്ദര്യരാധകനായതിനാൽ ശില്പികളെയും ചിത്രമെഴുത്തുകാരെയും നർത്തകിമാരെയും കൊട്ടാരത്തിൽ തന്നെ പാർപ്പിച്ചിരുന്നു .ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള  ശിൽപങ്ങളും ചിത്രങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.

Pin It

 

പണ്ട്  പണ്ടൊരു കാട്ടിൽ മഹാ വികൃതികാരനായിരുന്ന ഒരു കുരങ്ങൻ ജീവിച്ചിരുന്നു. ആരേയും അനുസരിക്കാതെ,  ആർക്കും വിലകല്പിക്കാതെ  കുസൃതികാണിച്ചു നടന്നു.  അവന്റെ  സമപ്രായക്കാർ ഒക്കെ  അവനെ നന്നേ ഭയപ്പെട്ടിരുന്നു.

Pin It

(Padmanabhan Sekher)

കള്ളു കുടിക്കുന്ന കോവാല
ഷാപ്പടയ്ക്കാനുള്ള നേരമായി.
കുപ്പിയിലുള്ളതു കാലിയാക്കു,
കാന്താരികൂട്ടിക്കുടിച്ചിറക്കു.

Pin It

(Padmanabhan Sekher)

നെറ്റിയിൽ പൊട്ടും തൊട്ട്
പച്ചപ്പട്ടുപാവാട ചുറ്റി
ഉച്ചി വകഞ്ഞു വച്ച്
പിച്ചിപ്പൂ വച്ച പെണ്ണ്,
ഉച്ചവെയിൽ നേരത്ത്
പച്ചമല തോപ്പിനുള്ളിൽ
തേനെടുക്കാൻ പോയെന്ന്!

Pin It

 

പഞ്ഞിക്കെട്ട് ഉരുണ്ടുമറിയുമ്പോലെ മുറ്റത്തുകൂടി തുള്ളിച്ചാടിനടക്കുന്ന മിന്നുവിനെ ആരാധനയോടെ നോക്കി ബിക്കു ആ വലിയ ഗേറ്റിന്റെ അഴികളിൽ മുഖം ചേർത്തുനിന്നു. ഇടയ്ക്കവൻ തിരിഞ്ഞു തന്റെ

Pin It
 
പുഴയും നെൽപ്പാടങ്ങളും അമ്പലവും ആൽത്തറയും പള്ളിക്കൂടങ്ങളും ഒക്കെയുള്ള ഒരു മലയോര ഗ്രാമം. നമുക്കതിനെ ഇരവിമംഗലം എന്ന് വിളിക്കാം. ആ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുവിലായി ഒരേക്കർ പറമ്പിലെ ഒരു കൊച്ചുവീട്ടിൽ ഒരു കൂനിത്തള്ള പാർത്തിരുന്നു.

Pin It

 

(Padmanabhan Sekher)

കുടിയൻ ഞാനൊരു മടിയൻ

കുടിച്ചാൽ പിന്നൊരു ചടുലൻ

ചുറ്റും ചാടിനടക്കും ചടുലൻ

മടി ഇല്ലാത്ത ചാടും ചടുലൻ

Pin It
 
നേരത്തേ നേരം വെളുക്കുമെന്നും
നേരെയുറങ്ങുവാൻ നേരമില്ല
കാലത്തേ ഏറ്റമ്മ ദോശ ചുട്ടു
ചട്ട്ണിയാകുവാൻ നേരമാവും