വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് വളരെ എളുപ്പമാണ്. ഈ സമ്പ്രദായത്തില്‍ കമ്പ്യൂട്ടറില്‍ എവിടെയും നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.
1. http://www.google.com/inputtools/windows/ ലിങ്കില്‍ പോയി മലയാളം ഡൌണ്‍ലോഡ് ചെയ്യുക, install ചെയ്യുക.
2. ഇനി നിങ്ങളുടെ സ്ക്രീനിന്റെ താഴെ വലതു വശത്തായി ENG എന്നു കാണുന്ന ഇടത്തില്‍ മൗസ് ക്ലിക്ക് ചെയ്യുക.
3. അപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഭാഷകള്‍ ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക. പിന്നെ ടൈപ്പ് ചെയ്യുന്നത് എന്തും മലയാളത്തില്‍ ആയിരിക്കും.