fbpx

 

 

 

കട്ടപിടിച്ച ഇരുട്ട്. പുറത്ത് കോരിച്ചൊരിയുന്നമഴ. ഇടയ്ക്കിടെയുള്ള മിന്നൽ പിണരുകൾ. പുഴയിൽ നല്ല കുത്തൊഴുക്ക് ഉണ്ടെന്ന് തോന്നുന്നു. വലിയ ഇരമ്പൽ. മഴ മാറി മാനം തെളിയുമെന്ന പ്രതീക്ഷിച്ചതാണ്. പക്ഷേ ഈ വർഷം മാത്രമെന്താ

പൂർവ വിദ്യാർത്ഥി സംഗമത്തിന് എത്താൻ പറ്റുമോ എന്ന പേടിയായിരുന്നു മനസു മുഴുവൻ. അവസാനം കടലും കടന്ന് താൻ എത്തിയിരിക്കുന്നു. അപർണയ്ക്ക് വല്ലാത്ത സംതൃപ്തി തോന്നി. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ക്ലാസ്സിലാണ്

 
രാവിലെ തന്നെ എന്താണെന്നറിയില്ല നേരം അങ്ങ് വെളുത്തു. എല്ലായിടത്തും ഇങ്ങനെ ഒക്കെ ആയിരിക്കും ല്ലേ. അലാറം അടിച്ച മൊബൈലിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കയ്യിലെടുത്തു. "പണ്ടാരം കൃത്യസമയത്തുതന്നെ അടിച്ചോളും " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഒരു കുത്തു കുത്തി.

പണ്ടൊക്കെ സിനിമ കാണണമെങ്കിൽ പൊന്നാനിക്കോ അല്ലെങ്കിൽ എരമംഗലം സീമയിലേക്കോ പോകണം. അടുത്തിറങ്ങിയ സിനിമയാണെങ്കിൽ പൊന്നാനിയിലെ പൗര്ണമിയിലോ ശക്തിയിലോ ആണ് പോകാറുള്ളത്. ഞങ്ങൾ കുട്ടികൾക്കും സ്ത്രീകൾക്കും അന്ന് വീണു കിട്ടുന്ന അപൂർവസൗഭാഗ്യമായിരുന്നു പൊന്നാനിയിലെ മാറ്റിനി . മുതിർന്ന പുരുഷന്മാരോടൊപ്പം മാത്രമേ അന്നൊക്കെ പുറത്തിറങ്ങാൻ സ്ത്രീകൾക്ക്‌ അനുവാദം ഉണ്ടായിരുന്നുള്ളു. മാസങ്ങൾ പിന്നിടുമ്പോഴാണ് ഒരു വെളിപാടുപോലെ പ്രഖ്യാപനം വീട്ടിലുണ്ടാകാറുള്ളത്. തുടർന്ന് വീട്ടിൽ ഒരുത്സവപ്രതീതിയാണ്.

എന്റെ വീടിന്റെ വർക്ക് ഏരിയയിൽ   രണ്ട് കുഞ്ഞിപക്ഷികൾ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട്. ഹമ്മിംഗ് ബേർഡ് (തേൻ കുരുവി ) ഇനത്തിൽപ്പെട്ട പക്ഷിയാണ്. വായുവിൽ പറന്നു നിന്ന് പൂക്കളിൽ നിന്ന്  തേൻ കുടിക്കാൻ ഇവയ്ക്ക് പ്രത്യേക  കഴിവാണ്. ആൺകിളിയ്ക്കാണ് ഭംഗി കൂടുതൽ.തിളങ്ങുന്ന മയിൽപ്പീലിയുടെ നിറമാണ്. പെൺ കിളിയ്ക്ക് കറുപ്പും വെളുപ്പും ചാരക്കളറും. ചുണ്ടുകൾ നീണ്ടു വളഞ്ഞ് സൂചി പോലെ ഇരിക്കും.

മത്തായികുന്നിൽ ബസിറങ്ങി നേരെ നോക്കിയാൽ റോഡിന്റെ എതിർവശത്തായി കുറച്ച് ദൂരെ പുഴയോരത്ത്, നമുക്ക് അന്നാ കരേനിന കാണുവാൻ കഴിയും. കാലങ്ങളായുള്ള ഹനീഫയുടെ ചായക്കടയാണ് അന്നാ കരേനിന, ആധുനികതയുടെ ആഡംബരങ്ങൾ എത്തിനോക്കിയിട്ടില്ലാത്ത നാലു വശവും പലകകൊണ്ട് മറച്ച, ഓടുമേഞ്ഞ മേൽക്കൂരയുള്ള, കാലങ്ങളായി ഒരുപാട് പേരുടെ പിൻഭാരം താങ്ങി തളർന്ന

ഞാൻ പഠിച്ചതും വളർന്നതുമൊക്കെ എന്റെ അമ്മയുടെ നാട്ടിൽ ആണ്. അമ്മയുടെ തറവാട്ടിലെ ഓണമാണ് എന്റെ ഓർമകളിലെന്നുമുള്ളത്. തറവാട്ടിൽ, ചിങ്ങം പിറക്കുമ്പോഴേ ഊഞ്ഞാലിടാനുള്ള ബഹളമാണ്.. എന്റെ അമ്മൂമ്മക്ക്

ഇത്തിരി ഉയരത്തിൽ പടർന്നു വളർന്നു കിടക്കുന്ന കുന്നിക്കാട്. എന്നും കൗതുകം അടക്കാനാവാതെ മതിലു ചാടിക്കടന്നു ഞാനെപ്പോഴും ഓടി എത്താറുള്ളത് ആ കുന്നി ചെടി  പടർന്നുപിടിച്ച കാട്ടിലേക്കാണ്. കുന്നി വള്ളിചെടികളിൽനിന്ന് പൊഴിഞ്ഞുവീണ കുന്നിക്കുരു പെറുക്കിയെടുത്തു കണ്ണിമവെട്ടാതെ സാകൂതം നോക്കി വീക്ഷിക്കുന്നത് എന്റെ ദൗർബല്യമായിരുന്നു.  പകുതിയിലേറെ  ചുവപ്പും ബാക്കിഭാഗം കറുപ്പും കൂടെ വെള്ള ഒരു പൊട്ടും ചേർന്ന നിറങ്ങളുടെ സമന്വയമാണ് കുന്നിക്കുരു.

അത്രമേൽ പ്രിയപെട്ടതെന്തോ കളഞ്ഞു പോയത് തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു നാം എല്ലാവരും തറവാട്ടിൽ ഒത്തുകൂടുമ്പോൾ. ആ ഒത്തുകൂടലിനു കാലപ്പഴക്കം  നന്നേ ഉള്ളത് കൊണ്ടാകാം സ്നേഹബന്ധങ്ങൾക്കെന്നും ഇരട്ടി മധുരമാണ്. എന്നും കുട്ടികാലത്തെ ഓർമ്മകൾ തളം കെട്ടി കിടന്ന ഓർമകളുടെ പറുദീസ ആയിരുന്നു മുതിയങ്ങയിലെ അമ്മവീട്. പെൺപട ആണെന്ന് അടക്കം പറഞ്ഞിരുന്ന ഞങ്ങളുടെ ഇടയിൽ രണ്ട് അനിയന്മാരും. ആകെ മൊത്തം കുശാൽ.

 സാവിത്രി ചേച്ചി മരിച്ച വിവരം കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ എല്ലാവരും അറിഞ്ഞത്. വല്ലാത്ത വിഷമം തോന്നി കേട്ടപ്പോൾ.  അമ്മക്ക് ഭാഗം വച്ചു കിട്ടിയ സ്ഥലമെല്ലാം കിട്ടിയ വിലക്കു വിറ്റു ആ നാട്ടിൽ നിന്നും മടങ്ങുമ്പോൾ

ഓർമ്മകൾ ഇടക്ക് നമ്മളെ ശല്യം ചെയ്യാറില്ലേ. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലം ഓർമ്മകളിൽ നിറയുമ്പോഴൊക്കെ. അത് ഒരു അനുഭൂതി തന്നെയാണ്. നാടും വീടും അമ്പലവും പുഴയും ഒക്കെ വിട്ട് ഇതൊന്നും ഇല്ലാത്ത ഒരിടത്ത് ജീവിക്കേണ്ടി വരുമ്പോഴാണ് എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ഒരു വിങ്ങല്‍ ഉണ്ടാകുന്നത്. അമ്പലവും വീടും തമ്മില്‍ ഒരുപാട് അകലം ഇല്ലാത്തതിനാല്‍ ഇടക്കിടെ അമ്പല സന്ദര്‍ശനം പതിവായിരുന്നു. ഒപ്പം അവളും ഉണ്ടാകും. ഞങ്ങൾ രണ്ടും കൂടിയാണ്‌

എന്റെ സ്കൂൾ കാലഘട്ടം. സ്കൂളിന് തൊട്ടടുത്താണ് വീട്. ബെല്ലടിച്ചാൽ വീട്ടിൽ കേൾക്കാം.. ഞാനും ഗീതുവും ആയിരുന്നു കൂട്ട്. ഞങ്ങളുടെ പാലക്കുഴി സ്കൂളിന്റെ ഇപ്പുറത്താണ് ഗേൾസ് സ്കൂൾ.  വീട്ടിൽ വന്നാണ് എന്നും ഞങ്ങൾ ഉച്ചക്ക് ചോറ് കഴിക്കുന്നത്. ഉച്ചക്ക് വിടുമ്പോൾ ഞങ്ങളുടെ സ്കൂളിൽ നിന്നു ഗേൾസ് സ്കൂളിൽ കേറി,  അവിടെന്നു റോഡിൽ കേറി ഇത്തിരി മുന്നോട്ടു പോകുമ്പോൾ,  ഇടത്തോട്ട് ഒരു വഴി, വലത്തോട്ട് ഒരു വഴി.  ഇടത്തോട്ടുള്ള വഴിയിലൂടെ  പോയാൽ എന്റെ വീട്,  വലത്തോട്ടുള്ള വഴിയിലൂടെ പോകുമ്പോൾ  ഗീതുവിന്റെ വീട്.  എന്നും ഒരുമിച്ചാ ഞങ്ങൾ ചോറുണ്ണാൻ  പോകുന്നത്. തിരിച്ചു വരുമ്പോളും  ഏകദേശം സമയം പറഞ്ഞു വച്ചു ആ സമയത്തു  വരും..അങ്ങനെ ഒരുമിച്ചു സ്കൂളിൽ തിരിച്ചുമെത്തും.

എഫ്ബിയിൽ ഒരു സുഹൃത്തു പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോ ഓർമകളുടെ ഒരു പെരുമഴക്കാലത്തിനു കാരണമായി. സ്കൂളിൽ പോകുന്ന കാലത്തു തൊട്ടു പതിവ് കാഴ്ചയായ അച്ചുണ്ണി ഏട്ടൻ എന്ന് നാട്ടുകാരെല്ലാവരും വിളിച്ചിരുന്ന ഒരു സാധു

ബസ് യാത്ര ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ ചില റൂട്ടിൽ യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്. അതിലൊന്ന് ചാവക്കാട് കൊടുങ്ങല്ലൂർ റൂട്ട് ആണ്. ഈ റൂട്ടിൽ ചെറുപ്പത്തിൽ നിരവധി തവണ മാതാപിതാക്കൾ കൊണ്ടുപോയ ഓർമ്മകൾ

"മമ്മീ , മമ്മീ ദേ ഒരാൾ . "
ഉച്ചമയക്കത്തിലായിരുന്ന ഞാൻ ഇളയ മോന്റെ ഉറക്കെയുള്ളവിളി കേട്ടാണ് ഉണർന്നത്. ഞാൻ എണീറ്റ് വേഗം സിറ്റൗട്ടിലെത്തി. ഭാര്യയും മോനും റോഡിലേയ്ക്ക് നോക്കി നിൽക്കുന്നു.
"പപ്പാ ദേ നോക്കൂ ഒരാൾ ."
മോൻ റോഡിലേയ്ക്ക് കൈ ചൂണ്ടി. റോഡിൽ ഒരാൾ രൂപം. നീണ്ടു ജഡ പിടിച്ച മുടിയും താടിയും.  മുഷിഞ്ഞു നാറിയ വേഷം. ഇറക്കമുള്ള ഒരു ഷർട്ടാണ് ഇട്ടിരിക്കുന്നത്. വലതു കൈ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. ഞാൻ വേഗം അയ്യാളെ കൈ കൊട്ടി വിളിച്ചു.

Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം