fbpx

മൊഴിയിലെ എഴുത്തുകാർക്ക് പലതരത്തിലുമുള്ള പ്രോത്സാഹനങ്ങൾ തുടക്കം മുതലേ നൽകുന്നുണ്ടായിരുന്നു  എങ്കിലും 2020 അഗസ്റ്റു മുതൽ മൊഴി അതിന്റെ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. ഏറെ നാളത്തെ തയാറെടുപ്പിനും, വിചിന്തനത്തിനും ശേഷമാണ് ഇതു നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായാണ് Mozhi Rewards Club രൂപീകരിച്ചത്. 500 പോയിന്റുകൾ നേടിയ എഴുത്തുകാർ  (പത്തു രചനകൾ പ്രസിദ്ധപ്പെടുത്തിയവർ ) Mozhi Rewards Club ൽ സ്വാഭാവികമായി അംഗങ്ങളായിത്തീരും. സുതാര്യത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി 500 പോയിന്റ് നേടിയവരുടെ പേര് ഇവിടെ പ്രസിദ്ധപ്പെടുത്തും.  ഇപ്രകാരം നിങ്ങളുടെ പേരു  പ്രസിദ്ധപ്പെടുത്തണ്ട എന്നുള്ളവർ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ പ്രസ്തുത വിവരം ഇമെയിൽ ചെയ്യേണ്ടതാണ്. 31.12.2020 ൽ എത്തുമ്പോൾ Rs.30250 പ്രതിഫലമായി നൽകിക്കഴിഞ്ഞു.

എഴുത്തുകാർക്ക് പ്രതിഫലം കൊടുക്കുന്നതാണ് മൊഴിയുടെ ശരി. ചില എഴുത്തുകാർ പ്രതിഫലം ആവശ്യപ്പെടാത്തതും, സ്വീകരിക്കാൻ തയാറാകാത്തതും അവരുടെ സ്വാതന്ത്ര്യമാണെങ്കിലും, അതു മൊഴിയുടെ നിലപാടുകൾക്കു വിരുദ്ധമാണെന്ന് വിനയപൂർവ്വം അറിയിക്കട്ടെ.  

Mozhi Rewards Club അംഗങ്ങളുടെ ലിസ്റ്റിന് ഇനിയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലിസ്റ്റിൽ നിന്നും അംഗങ്ങളുടെ പ്രൊഫൈൽ പേജിൽ പോകാവുന്നതാണ്. പ്രൊഫൈൽ പേജിൽ ആ അംഗം പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്നും ആവശ്യമുള്ള രചനയിലേക്കു പോകാവുന്നതാണ്. 

 

View MRC അംഗങ്ങൾ

 
31.12.2020
Mozhi Rewards Club ൽ 25 അംഗങ്ങൾ തികഞ്ഞു കഴിഞ്ഞു. പലരും ഒന്നിൽ കൂടുതൽ തവണ Mozhi Rewards സ്വീകരിച്ചവരാണ്. മികച്ച എഴുത്തിന്റെ പാതയിലാണ് നിങ്ങൾ ഓരോ വ്യക്തിയും. എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും, തികഞ്ഞ ആത്മാർപ്പണമുണ്ടാവുകയും ചെയ്‌താൽ, മലയാള സർഗ്ഗരചനയിൽ ശ്രദ്ധിക്കപ്പെടേണ്ടവരാണ്  നിങ്ങളിൽ പലരും. ഓരോ അംഗത്തിനും മൊഴിയുടെ അഭിനന്ദനങ്ങൾ.   

Mozhi in your mobile easy

മൊഴിയുടെ മൊബൈൽ വേർഷൻ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുക വഴി എപ്പോൾ വേണമെങ്കിലും മൊഴിയിലേക്ക് അനായാസം പോകാവുന്നതാണ്. വളരെ എളുപ്പം ഇതു നിങ്ങൾക്കു ചെയ്യാം.

എങ്ങനെയെന്നു നോക്കുക

Facebook Login Google Login

Login / Register

Login and Submit your works

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം