fbpx

 

 

 

വെക്കേഷൻ സമയത്ത് യാത്രക്കിടയിൽ കേറിയ ഒരു ഗിഫ്റ്റ് ഷോപ്പ് ..

അധികം വലിപ്പമൊന്നുമില്ലെങ്കിലും ഉള്ളത് ഭംഗിയായി ചിട്ടയിൽ അടുക്കി വെച്ചിരിക്കുന്നു. ബാക് ഗ്രൗണ്ടിൽ നേർത്ത സംഗീതം. ഗ്രാമപ്രദേശമായതിനാൽ സന്ദർശകരുടെ കുത്തൊഴുക്കില്ല .. തിക്കും തിരക്കുമില്ല. സാധനങ്ങൾ എടുത്ത്‌ ബില്ലിങ്ങിൽ ചെല്ലുമ്പോൾ അറുപതിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ . നല്ല പ്രൗഡിയിലുള്ള വസ്ത്ര ധാരണവും പെരുമാറ്റവും .
സംസാരത്തിനിടയിൽ ഞാനവരോട്
Do you enjoy working here? എന്ന് ചോദിച്ചു . I do ..നിറഞ്ഞ ചിരിയോടെ അവർ പറഞ്ഞു . മറുപടി തന്നില്ലെങ്കിൽ കൂടെ അവരുടെ മുഖത്തെ ആ 100 വോൾട്ട് ചിരി മാത്രം മതിയായിരുന്നു അത് മനസ്സിലാക്കാൻ . റിട്ടയർമെന്റിനു ശേഷമാണ്‌ അവരീ പാർട്ട്‌ ടൈം ജോബ് കണ്ടെത്തിയത് തന്നെ. ജീവിതത്തിലെ ബെസ്റ്റ് ഡിസിഷൻസിലൊന്നു എന്നെന്ന് അവരതിനെ വിശേഷിപ്പിക്കുന്നത്‌ കേട്ടിട്ടാണ് ഞാൻ അവരോട് ബൈ പറഞ്ഞത്.

********************
15 years, 3 months, 5 days, 15 mts, 5 sec..

നിർത്താതെ ഓടിയ ഒരു നൈറ്റ് ഷിഫ്റ്റിനിടയിൽ ആണ് ഈജിപ്ഷ്യൻ വംശജനായ എന്റെയൊരു സഹ പ്രവർത്തകൻ എന്നോടിത് പറയുന്നത് .

What does that mean ? അദ്ദേഹം എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സിലാവാതെ ഞാൻ ചോദിച്ചു .

For my retirement . അദ്ദേഹം പറഞ്ഞു .

Why do u count though?

എക്സയിറ്റ്‌മെന്റ്‌ .. മടുപ്പു് .. ഇതിൽ ഏതായിരിക്കും ?
ഉത്തരം പറയാൻ തുടങ്ങുന്നതിന് മുൻപ് ഞങ്ങളുടെ സംഭാഷണം മുറിഞ്ഞു പോയി .

*****************
കഴിഞ്ഞ ദിവസം ഒരു ഫ്രണ്ടിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് അവരുടെ അമ്മയുടെ ഫോൺ വരുന്നത് . പറഞ്ഞു വച്ചിരുന്ന ഒരു ലഞ്ച് മീറ്റ്‌ മാറ്റി വേറൊരു ദിവസത്തിലേയ്ക്ക് ആക്കാനാണ് അമ്മ വിളിച്ചത് . പ്രതീക്ഷിക്കാതെ അവരുടെ വർക് പ്ലേസിൽ എന്തോ സ്റ്റാഫ്‌ ഷോർട്ടേജ് . അവരത് കൊണ്ട് ജോലിക്ക് പോകുന്നു . പക്ഷെ മകൾ അമ്മയെ അത്യധികം നിരുത്സാഹപ്പെടുത്തുന്നു . പറഞ്ഞാൽ കേൾക്കരുത് .. ടീനേജറാണ് എന്നാണ് വിചാരം എന്നൊക്കെ പറഞ്ഞ് മുട്ടനടി ഫോണിലൂടെ .

ഫോൺ വെച്ച് കഴിഞ്ഞ് സംസാരിക്കുമ്പോൾ.. Simmy, do you know my mum is nearly 80 എന്നവൾ പറഞപ്പോളാണ്‌ wk38അത്ഭുതം കൊണ്ട് ഞാൻ ഇരുന്ന്‌ പോയത്. മക്കൾ കൊടുക്കുന്ന ഒരു പെനി പോലും അവർ സ്വീകരിക്കാറില്ലെന്നു മാത്രമല്ല സ്വയം സമ്പാദിക്കുന്നതിൽ നിന്നും നല്ലൊരു ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കും ആയി അവർ മാറ്റി വയ്ക്കുന്നുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം ഇത്‌ തുടരുമെന്നാണവരുടെ ആഗ്രഹമത്രെ .

**************
സ്‌കൂൾ അവധിക്കാലം . വീട് മൊത്തം ക്ളീനിംഗും ക്ലട്ടർ ഫ്രീ ആക്കുന്നതിന്റെ ഭാഗമായി പണിയോട് പണികൾ . അതിനിടയിൽ നമ്മടെ നല്ല പാതി വാക്വമടിക്കാൻ തുടങ്ങുകയായിരുന്നു . നല്ലോരു മെഷിൻ ., ന്നാ അതിനെ കൊണ്ടോണ കണ്ടാൽ കൊല്ലാൻ കൊണ്ടൊവുന്ന പോലെ . കാല് കൊണ്ട് ചവിട്ടി ഓൺ ആക്കല് .. വട്ടം കറക്കല് .. എറിയല് .. എന്ന് വേണ്ട ഒരു ഒരു കശ്‌മലത ..

ഈമാതിരി അതിനോട് പെരുമാറിയാൽ അതിപ്പോ പണി മുടക്കും ന്ന്‌ ഓർത്തതെ ഉള്ളു .. അത് സംഭവിച്ചു .

നിങ്ങൾക്കതിനോട് ഇച്ചിരെ സ്നേഹത്തോടെ പെരുമാറിക്കൂടെ ?

ആരോട് ?

ആ വാക്വത്തിനോട് ..

ഈ ലോകത്തിലെ എല്ലാ സാധനങ്ങൾക്കും ഉള്ളിന്റെ ഉള്ളിൽ ഒരു ജീവനുണ്ട് .. നമ്മുടെ മനസ്സും പ്രവൃത്തികളും ഒക്കെ അവര് തിരിച്ചറിയേം ചെയ്യും . അതനുസരിച്ചു റിയാക്റ്റ് ചെയ്യുകയും ചെയ്യും . അതാണിപ്പോ കണ്ടത് ..

എന്റെ വേദാന്തം കേട്ട് ആദ്യം തലേം കുത്തി ചിരിച്ചെങ്കിലും .. മൂന്നാല് മണിക്കൂറ് നേരത്തേയ്ക്ക് അനങ്ങാതിരുന്ന ആളെ ഗാർഡനിൽ കൊണ്ടോയി സ്‌നേഹത്തോടെ മിണ്ടിയും പറഞ്ഞും ഒന്ന് ക്ളീൻ ചെയ്തപ്പോ അത് പൂർവാധികം ഉഷാറായി .

"ഡേയ് .. വാക്വവം സുഖങ്ങളൊക്കെ തന്നെ" എന്ന് ആ വഴി കടന്ന്‌ പോവുമ്പോ എന്നെ കേൾപ്പിക്കാൻ ചോദിക്കുമെങ്കിലും നീ പറഞ്ഞത്‌ ശെരിയാ .. ഓരോന്നും ചെയ്യുമ്പോ ഒരു മരിങ്ങു വേണമെന്ന ഒരു ലേറ്റ് റിയലൈസേഷൻ വന്നണ്ടോന്നൊരു സംശയം തള്ളിക്കളയുന്നില്ല .

ഇഷ്ടപ്പെടുന്ന ജോലികളിൽ എത്തിപ്പെടുക എന്നത് ഭാഗ്യമാണ് . എത്തിപ്പെടാതിരിക്കുക എന്നത് നിർഭാഗ്യവുമല്ല . ആരോ പറഞ്ഞപ്പോലെ , sometimes it’s like an arranged marriage വിവാഹത്തിന് ശേഷം പ്രണയബദ്ധരാവുന്നവരെപ്പോലെ ആണ് അത് സംഭവിക്കുക എന്ന് മാത്രം . അറിഞ്ഞ് അറിഞ്ഞ് വരുമ്പോൾ തോന്നുന്ന ഒരിഷ്ടം .
ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും സത്യസന്ധതയും സ്‌നേഹവും കാത്ത്‌ സൂക്ഷിക്കുക .
Rest will follow you.

അതാവാനായിരുന്നു ഇഷ്ടം ..ഇതാവാനായിരുന്നു ഇഷ്ടം ..പഠിച്ചത് വേറെ കിട്ടിയത് വേറെ .. എത്ര പഠിച്ചു എങ്ങും എത്തിയില്ല എന്നൊക്കെ വിചാരിക്കുന്നവരോട് ..keep searching , keep fighting എന്ന് പറഞ്ഞു നിറുത്തുന്നു .


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം