Best personal experiences in Mozhi

Pin It

ഓർമപ്പുസ്തകത്തിന്റെ താളുകൾ ഓരോന്നും മറിക്കവേ, ഇടയിലായി കോറിയിട്ടിരിക്കുന്ന ഓണക്കാലത്തിന്റെ അനുഭവങ്ങൾ അയവിറക്കുമ്പോൾ പകരുന്ന മധുരാനുഭൂതികൾ മനസ്സിലിന്നും കുളിരു കോരിയിടുന്നു. 

Pin It

മൂന്നാറിൻറെ മലമടക്കുകളിൽ നിന്നും  ഒരു സർക്കാർ ഉദ്യോഗം നേടിയെടുത്ത് എൻറെ പിതാവ് നോക്കെത്താദൂരത്തോളം വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളുള്ള ആ ഗ്രാമത്തിലേക്ക് ചേക്കേറുമ്പോൾ, ഞാൻ തമിഴ് മാത്രം സംസാരിക്കുന്ന ഒരു കുട്ടിയാണ്.

Pin It

 

മഴയുടെ ഏറ്റവും പഴക്കമുള്ള ഓർമ്മ മഴയുടെ താളത്തിൽ മൂടിപ്പുതച്ചുറങ്ങിയതിന്റേതല്ല, ഓല മേഞ്ഞ വീടിന്റെ ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയിൽ കൂടി  അകത്ത് നിരത്തി മെച്ച പാത്രങ്ങളിലേക്ക് മഴത്തുള്ളി ഇറ്റിറ്റു വീഴുന്ന ശബ്ദത്തിന്റേതാണ്.

Pin It

എന്റെ ജീവിത യാത്രയിലെ ആദ്യ സമ്പാദ്യം എന്റെ നാട്ടിലെ ആ കൊപ്പ്ര കളത്തിൽ നിന്നായിരുന്നു...

Pin It

മുത്തശ്ശി അവനെ പൂമണി കണ്ണൻ എന്ന് വിളിച്ചിരുന്ന കാലം.  രാവേറെ ചെന്നാലും അവനെ തൊട്ടിയിൽ കിടത്തി ആട്ടി ആട്ടി അമ്മയുടെ കൈ കുഴയും. പിന്നെ തൊട്ടി വിടർത്തി നോക്കുമ്പോൾ പൂമണി കണ്ണുകൾ ഒന്ന് കൂടി തുറന്ന്‌ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി കിടക്കുകയാകും കണ്ണൻ.

Pin It

(RK Ponnani Karappurath)

മഴക്കാലത്ത് സ്കൂളിൽ പോകുക എന്നുള്ളത് വേറിട്ട അനുഭവമായിരുന്നു. പുസ്തകങ്ങളോടൊപ്പം വാങ്ങിയ കുടയെടുത്ത് പുറത്തിറങ്ങുമ്പോൾ തനിച്ചായിരിക്കും. എന്നാൽ  സ്കൂൾ അടുക്കുന്തോറും കുടയെടുക്കാതെ വരുന്ന കൂട്ടുകാർ രണ്ടോ മൂന്നോ പേർ കുടക്കീഴിൽ ഉണ്ടാകും.

Pin It

 

"ജീവിതം: മൂന്നക്ഷരം മാത്രമുള്ള ഈ വാക്കിന്റെ വ്യാഖ്യാനമാകുന്നു നൂറുകണക്കിന് ഭാഷകളിൽ ആയിരകണക്കിന് എഴുത്തുകാർ ഭൂമിയിൽ എഴുതിക്കൊണ്ടേയിരിക്കുന്നതു്."
സുഭാഷ് ചന്ദ്രൻ സമുദ്രശിലയിൽ.

Pin It

(Sathish Thottassery)

ജീവിതം ഒന്നേ ഉള്ളൂ. അതിന്റെ അർഥം, സത്യം, ഭാവുകത്വം, ആസ്വാദനം എന്നതിനെ പറ്റിയൊക്കെ ചിലപ്പോഴെങ്കിലും ചിന്തിക്കാറുണ്ട്. ജീവിതം വായനാ സമ്പന്നമാകുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ ഒരു ധൂർത്താകാം. പല അപര  ജീവിതങ്ങളിലൂടെയുള്ള യാത്രകളാണല്ലോ വായനകൾ പലതും.

Pin It

(Sathish Thottassery

"നീ എങ്ങനെയെങ്കിലും വന്നേ പറ്റൂ. തറവാട്ടിലെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്" എന്ന് പറഞ്ഞാണ് അമ്മ ഫോൺ വെച്ചത്. എനിക്കതിലൊന്നും വിശ്വാസമില്ലെന്ന് അമ്മയ്ക്കും നല്ലവണ്ണം അറിയാവുന്നതാണ്. 

Pin It

 

(Sathish Thottassery)

പണ്ടുപണ്ട്. ഉണ്ണിയമ്മക്ക് ഞങ്ങൾ രണ്ടു മക്കളുണ്ടായിരുന്ന,  രണ്ടാമൻ ദിഗംബരനായി ഓടിനടക്കുന്ന കാലത്തു് ഒരുനാൾ മൂത്തവനുമായി കലഹമുണ്ടായി. കലഹം മൂത്തു മൂത്തു ഞാനും ബ്രോയും ഹൈ വ്യോള്യൂമിൽ ഒന്നും രണ്ടും പറഞ്ഞു കൊണ്ട്  അടുക്കളയിലെത്തി.