Best humorous stories in Mozhi

(Sathish Thottassery)

അലാറത്തിന്റെ കണിശം എന്നാൽ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. പെലച്ച നാലേകാലിനു തന്നെ  കണിശക്കാരൻ കോഴി കൂവി വിളിച്ചുണർത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാൻ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം വിപ്ലവകാഹളം മുഴക്കിയത്. 

(Sathish Thottassery)

കൊട്ടാരത്തിൽ ആസ്ഥാന ചാത്തൻ  കോഴി രണ്ടുകാലിൽ പരമാവധി നിവർന്നു നിന്ന് ചിറകടിച്ചു കഴുത്തു നീട്ടി ഉച്ചത്തിൽ കൂവി. തമ്പുരാൻ, ച്ചാൽ സാക്ഷാൽ ശക്തൻ സപ്രമഞ്ച കട്ടിലിൽ എഴുന്നേറ്റിരുന്നു മൂരിനിവർന്നു. കുത്തഴിഞ്ഞ ഉടുമുണ്ട് അരയിൽ ഉറപ്പിച്ചു. 

(Sathish Thottassery)

അന്ന് സ്വച്ഛ ഭാരതം പിറവിയെടുത്തിരുന്നില്ല. ആയതിനാൽ ചാമിയാരുടെ തോട്ടത്തിൽ പൊറത്തേക്കിരുന്നു വരുമ്പോഴാണ് കഥാപുരുഷനെ കാലൻ തടഞ്ഞത്. വാട്ടർവർക്സിലെ വേപ്പിൻ തടിയിൽ പോത്തിനെ കെട്ടിയിട്ട്‌ ഒരു ബീഡിക്കു തീ പറ്റിച്ചു നിൽക്കുകയായിരുന്നു കാലൻ. തോട്ടത്തിൽ നിന്നും മതില് ചാടി വന്ന കഥാപുരുഷനോട് കാലൻ  ആ കാലത്തു നിലവിലിരുന്ന ഒരു കോളിനോസ് പുഞ്ചിരി ചുണ്ടിൽ
ഫിറ്റ് ചെയ്തു ചോദിച്ചു.

 

(Satheesh Kumar)

അൻഡ്രയാർ കുഞ്ഞച്ചൻ തയ്യൽക്കട അടക്കാൻ നേരമാണ് ഇരുമ്പ് ദേവസ്യ MH ന്റെ ഒരു അരയുമായി ചെല്ലുന്നത്. കീരിക്കാട് പഞ്ചായത്തിലെ പഴയകാല തയ്യൽക്കടകളുടെയെല്ലാം അടിവേര് ഇളകിപോയപ്പോഴും, കട്ടക്ക് പിടിച്ചു നിന്നത് കുഞ്ഞച്ചൻസ് ടെയിലേഴ്സ് മാത്രം ആയിരുന്നു.

(Sathish Thottassery)

ബാബു അരോഗദൃഢഗാത്രനും പ്രേംനസീറിനെ പോലെ നിത്യ വസന്തവും ആയിരുന്നു. വിടർന്ന മാറിടം.. എം.ആർ. എഫ്. ടയർ കമ്പനിയുടെ പഴയ കാല പരസ്യത്തിലെ ടയർ പൊക്കിപ്പിടിച്ചു നിൽക്കുന്ന മസിൽമാന്റെ പോലുള്ള കൈകാലുകൾ. ഓട്ടത്തിലും, ചാട്ടത്തിലും, സ്റ്റണ്ടിലും അഗ്രഗണ്യൻ.  വടക്കൻ പാട്ടിലെ അരിങ്ങോടൻ ചേകവരെ അനുസ്മരിപ്പിക്കുന്ന മെയ്‍വഴക്കം.

 

 

(Sathish Thottassery)

ആ വർഷം വകയിലേതോ മുത്തി ചത്ത കാരണം വിഷു ആഘോഷമില്ലാത്തതിനാൽ പകരം  കുംഭകർണസേവമാത്രം മതി എന്ന് വെച്ച് നഗരത്തെ തൽക്കാലം വഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തി.  

(വി.സുരേശൻ)

അന്നാണ് പാലമറ്റം പൗരസമിതി ആ സുപ്രധാന തീരുമാനം എടുത്തത്. അന്ന് യോഗം ചേർന്നത് ഭക്ഷ്യക്കിറ്റ് വിതരണത്തെ കുറിച്ച് തീരുമാനിക്കാൻ ആയിരുന്നു. വിതരണം മാർച്ച് എട്ടിന് നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.  അപ്പോഴാണ് ജോയിൻ സെക്രട്ടറി ഹംസ പൗരസമിതിയുടെ ഭാവി നിർണയിക്കുന്ന ആ അഭിപ്രായം എഴുന്നള്ളിച്ചത്. 

 

(വി സുരേശൻ)

ഇത് ചന്ദ്രികാ ചർച്ചിതമായ ഒരു രാത്രിയാണ്. ഇവിടെ ചർച്ചിക്കുന്ന വിഷയം "പഴയ മലയാളവും പുതിയ മലയാളവും " എന്നതാണ് . ആവശ്യമെങ്കിൽ രണ്ടിനും ഇടയ്ക്കുള്ള മലയാളത്തെ കുറിച്ചും പറയാം. ചർച്ചിക്കുന്നവർ ഇനി പറയുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കണം.