Best observations and views in Mozhi

Pin It
പെയ്തു തോരാത്ത മഴപോലെ, അലയൊടുങ്ങാത്ത സാഗരം പോലെ, എണ്ണിയാൽത്തീരാത്ത നക്ഷത്രങ്ങൾ നിറഞ്ഞ വാനം പോലെ, ശിശിരത്തിൽ കൊഴിഞ്ഞ തരുലതകൾ പോലെ വായനയുടെ ലോകവും അത്രമേൽ അനന്തമാണ്. വായിച്ച പുസ്തകങ്ങൾ എത്രയോ തുച്ഛം, വായിക്കാനുള്ളതോ കടലോളവും!

Pin It
(Sathy P)
എഴുത്തുകാരായ നമ്മളിൽ പലരും 'ഹൈക്കു' എന്ന ടാഗിൽ കവിതകൾ എഴുതാറുണ്ടല്ലോ. ചിലർ അഞ്ച്, ഏഴ്, അഞ്ച് അക്ഷരങ്ങളിൽ മൂന്നു വരികളായി ഹൈക്കൂ നിയമങ്ങൾ പാലിച്ചുകൊണ്ടും മറ്റു ചിലർ നിയമങ്ങൾ അറിയാത്തതുകൊണ്ടോ എന്തോ, അങ്ങനെയല്ലാതെയും എഴുതാറുണ്ട്. പലപ്പോഴും ചിലതൊക്കെ അക്ഷരങ്ങളുടെയും വരികളുടെയും എണ്ണത്തിന്റെ പേരിൽ  തർക്കത്തിനു വിഷയമാവാറുമുണ്ട്.

Pin It

(Rajendran Thriveni)

ചില മൂലകങ്ങളുടെ ആറ്റങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രണ്ടോ, മൂന്നോ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാക്കി, അവ സ്ഥിരത കൈവരിക്കുന്നു. അങ്ങനെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ യൗഗിക ലായിനിയിലേക്ക്, ക്രിയാശീലത കൂടിയ മറ്റൊരാറ്റം എത്തിച്ചേരുമ്പോൾ; ക്രിയാശീലത കൂടിയ ആറ്റം, കുറഞ്ഞതിനെ പുറത്താക്കി, അതിന്റെ സ്ഥാനത്ത്  നിലയുറപ്പിക്കുന്നു.

Pin It


(Rajendran Thriveni)

വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്. ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്ത്, അവർക്കു വേണ്ടത് മിച്ചം വെച്ചുകൊണ്ടാവണം നമ്മുടെ വിഭവസമാഹരണവും ഉപഭോഗവും.

Pin It

(Rajendran Thriveni)

വീടിനുള്ളിൽ:                  

സമൂഹത്തിന്റെ ഒരു ചെറു പതിപ്പ്, അല്ലെങ്കിൽ യൂണിറ്റ്, ആണല്ലോകുടുംബം. കുടുംബാംഗങ്ങൾ പരസ്പരബഹുമാനത്തോടെ, സഹകരണത്തോടെ, മറ്റംഗങ്ങളുടെ സ്വാതന്ത്ര്യത്തെ പരിഗണിച്ചുകൊണ്ട് ജീവിക്കേണ്ടതുണ്ട്. കുടംബ നാഥന്റെയോ, നാഥയുടെയോ അടിച്ചമർത്തലുകളും സ്വേച്ഛാധിപത്യ തീരുമാനങ്ങളും അംഗീകരിക്കാവുന്നതല്ല.

Pin It

 

(Rajendran Thriveni)

മനുഷ്യാവകാശ സംരക്ഷണം എന്തിനു വേണ്ടി, എന്ന ചോദ്യത്തിന് സ്പഷ്ടമായ ഉത്തരം ഉണ്ട്. ലോകസമാധാനം നിലനിർത്താൻ, യുദ്ധങ്ങളും സംഘട്ടനങ്അളും ഒഴിവാക്കി, ശാശ്വത ശാന്തി ജനസമൂഹങ്ങൾക്കു  നല്കാൻ! സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം ലോകജനതയ്ക്കു സമ്മാനിക്കാൻ, മനുഷ്യാവകാശങ്ങൾ നടപ്പിലാക്കുകയും സംരക്ഷിക്കപ്പെടുകയും വേണം. 

Pin It

(Rajendran Thriveni)

വിശേഷബുദ്ധിയുള്ള മനുഷ്യൻ, ചിന്താശക്തിയും വിവേചന ശക്തിയും സ്വായത്തമായ മനുഷ്യൻ; വല്ല വിധേനയും ജീവിച്ചു മരിച്ച് മണ്ണടിയാനുള്ളതല്ല. മനുഷ്യജീവിതം കുറേ സ്വാർത്ഥ താല്പര്യങ്ങൾക്ക് പന്താടിക്കളിക്കുവാനോ അടിമത്വച്ചങ്ങലയിൽ തളച്ചിടുവാനോ ഉള്ളതല്ല.

Pin It

(Sathish Thottassery)

ബസ്സിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. സ്കൂളിന് മുൻപിലെ കയറ്റം കയറി ബസ് സ്റ്റോപ്പിൽ നിന്നു. മുൻ വാതിൽ മലർക്കെ തുറന്നു.  തന്റെ സീറ്റിൽ ഇരുന്നുകൊണ്ട് ആദ്യം യാത്രക്കാർ ഇറങ്ങുന്നത് എൽസമ്മ കൗതുകത്തോടെ നോക്കി. തിരക്കൊഴിയുന്നതിന്റെ ആശ്വാസം  മനസ്സിൽ നിറഞ്ഞുതുടങ്ങുമ്പോഴേക്കും ഇറങ്ങിയതിന്റെ ഇരട്ടി ജനം കയറാൻ തിരക്ക് കൂട്ടി.

Pin It

(Sathish Thottassery)

പ്രിയമുള്ള ഭഗത് സിംഗ്,

ജനിമൃതികളുടെ പന്ഥാവിൽ എവിടെയെങ്കിലും വെച്ച് ഈ കത്ത് താങ്കൾക്കു വായിക്കുവാനാകും എന്ന അങ്ങേയറ്റത്തെ പ്രതീക്ഷയോടെയാണ് ഞാനിതെഴുതുന്നത്‌.

Pin It

 

(Sathish Thottassery)

വൈലോപ്പിള്ളി ശ്രീധരമേനോൻ കാക്ക എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്

കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ 
കോ ഭേദഃ പികകാകയോഃ 
വസന്തകാലേ സംപ്രാപ്തേ 
കാകഃ കാകഃ, പികഃ പികഃ”