(Jojo Jose Thiruvizha)
ബൈബിളിലും ഖുറാനിലും ഉള്ള ഒരു കഥയാണ് അബ്രഹാം(ഇബ്രാഹിം) എന്ന ഗോത്രവർഗപുണ്യവാളൻ തൻെറ മകനെ ദൈവകല്പനകേട്ട് ബലിയർപ്പിക്കാൻ പോകുന്നത്. മതഗ്രന്ഥങ്ങളെല്ലാം ഈ കഥയെ അബ്രഹാമിൻെറ വിശ്വസ്ഥത എന്ന
പേരിൽ മഹത്വവൽക്കരിക്കുന്നു. മുസ്ലീങ്ങൾ ഇത് ബലിപെരുന്നാൾ ആയി ആചരിക്കുന്നു. പക്ഷേ ഇതൊന്നു വിചിന്തനം ചെയ്തു നോക്കിയാൽ അറിയാം. അബ്രഹാമിനെ ഒരു പുണ്യവാൻ എന്നു പോയിട്ട് നല്ലോരു അപ്പൻ എന്നു പോലും വിളിക്കാൻ കഴിയത്തയാളാണ്. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാൾ ഏതെങ്കിലും മത പുരോഹിതൻ പറയുന്നത് കേട്ട് സ്വന്തം മക്കളെ ബലികഴിക്കാൻ ഇറങ്ങിയാൽ നമ്മൾക്ക് ഉൾകൊള്ളാൻ കഴിയുമോ?. സ്വന്തം മക്കളെ ദൈവത്തിൽ നിന്നു പോലും എന്ത് വിലകൊടുത്തും സംരക്ഷിക്കുന്നവനാണ് പിതാവ് എന്ന പദത്തിന് യോഗ്യൻ. സ്വന്തം മകനെ പോലും ബലികഴിക്കാൻ പോലും മടിയില്ലാത്ത ക്രൂരനായ പിതാവും.
ആചാരങ്ങളിലും കടിനമായ വിശ്വാസത്തിലും ഭ്രമിച്ച കടിനഹൃദയമുള്ള ഒരു ദൈവവുമാണ് സെമറ്റിക് മതങ്ങളിലുള്ളത്. മതപുരോഹിത വർഗ്ഗം 5000 വർഷത്തിനുമേൽ പഴക്കമുള്ള അപരിഷ്കൃതരായ ഗോത്രവർഗ പിതാമഹരുടെ കഥ പഠിപ്പിച്ച്, ഇതാണ് ശരിയായ ജീവിതരീതി എന്ന് പറഞ്ഞ് യഥാസ്ഥിക മത വിശ്വാസികളെ വഞ്ചിക്കുന്നു. അവർ വിശ്വാസികളെ കൊണ്ട് വിശ്വാസത്തിൻെറ പേരിൽ ആയുധം എടുപ്പിക്കുന്നു. മറ്റു മതവിശ്വാസികളെ വെറുക്കാൻ പഠിപ്പിക്കുന്നു. കാരണം ഈ ഗ്രന്ഥങ്ങളെല്ലാം പരസ്പരം കൊള്ളയടിച്ചു കൊണ്ടിരുന്ന കുറെ അപരിഷ്കൃത ഗോത്രവർഗ്ഗങ്ങളുടെ കഥയാണ്.
Comments