(പൈലി.ഓ.എഫ് തൃശൂർ.)

പുള്ളുകളെന്തേയുറങ്ങിയില്ലായിന്നു
പുതുമലർഗന്ധം വിടർന്നതില്ലാ.
മധുരപ്രതീക്ഷയിൽ നെയ്ത സ്വപ്നങ്ങൾ,
മാറോടു ചേർക്കാൻ കഴിഞ്ഞതില്ല.
മനസ്സിനുള്ളിൽ മയങ്ങും മണിപ്പിറാവെ,
മൗനമായ് നീയിന്നു കേഴുന്നതെന്തേ?

മാകന്ദശാഖയിൽ മാമ്പൂവിരിഞ്ഞല്ലോ,
മൗനം വെടിഞ്ഞൊന്നു വന്നെങ്കിൽ.
മലരണിക്കാട്ടിൽ പാറിപ്പറന്നിടാo,
കൊതിയോടെ തേനൂറും കനിനുകരാം.
കതിരോല കെട്ടിയൊരുക്കാം നിനക്കായ്,
കരവിരുതാലൊരു സ്വപ്നക്കൂട്.

പാറിപ്പറക്കാൻ പരിഭവമെന്തിനു,
പതംഗങ്ങളായാൽ പറക്കുകില്ലേ?
പതിയെ മറന്ന നിൻ മോഹങ്ങളെല്ലാം,
ഒരു നാളിൽ നിന്നെ പിരിയുകില്ലേ?
മിഴിനീരൊഴുകിയ ഗദ്ഗദമോർത്തു നീ,
മതിവരാതൊന്നു കേഴുകില്ലേ?
 

Comments

Ramachandran Nair
0
Ramachandran Nair
1 month ago

മനോഹരം ?

Like Like Reply | Reply with quote | Quote
T V Sreedevi
0
T V Sreedevi
1 month ago

അതീവ ഹൃദ്യമായ കവിത ??

Like Like Reply | Reply with quote | Quote
Lal
0
Lal
1 month ago
നന്നായിരികുന്നു❤️
Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
1 month ago

സുന്ദരം ?

Like Like Reply | Reply with quote | Quote

Add comment

Submit