മഴ തേടി നിന്നൂ ഞാൻ;
കറയറ്റ മറയറ്റ കാറ്റത്ത് കാത്തു ഞാൻ.


ഇമ പൂട്ടി നിന്നൂ ഞാൻ;
ഈ രാവിലീയാത്ര നിർത്താതെ നിന്നു ഞാൻ.
കാറോടെ കാറ്റോടെ വീറോടെ വീമ്പോടെ,
ഈ ചാറ്റലെന്നെയും മാറ്റുന്നതും കാത്ത്,
ഇന്നലെ നിന്നു പോയ്,
ഇന്നിതാ കാക്കുന്നു,
നാളെയും നീളുന്ന,
നാളമാണീ യാത്ര.
തേടുന്നതാമഴ,
തോരാത്ത രാമഴ,
മാറ്റത്തെ മാറ്റാത്ത മാറാത്ത രാമഴ.

Add comment

Submit