Best Malayalam stories in Mozhi

(Sathy P)

ഒരുപാടു പഴക്കമുണ്ട് ഓർമ്മകളുറങ്ങുന്ന താളുകൾക്ക്. അവയിൽ ചിലത് വാലൻപാറ്റകൾക്കു ഭക്ഷണമായിരിക്കുന്നു... എങ്കിലും ചിതലരിക്കാത്ത ചിലതു ബാക്കിയുണ്ട്.

(Sohan KP)

രാത്രി വളരെവൈകിയിരുന്നു.നഗരത്തിലെ  വിജനമായ റോഡിലൂടെ ഗോപാല്‍ കാറോടിച്ചൂ പോകുകയായിരുന്നു. വഴിയില്‍ ഒരാള്‍,കൈ കാണിച്ചത് കണ്ട് ,ഒന്നു സംശയിച്ചെങ്കിലും ഗോപാല്‍ വണ്ടി നിര്‍ത്തി. അയാള്‍ കാറിനടുത്തേക്ക് വന്നു. ഗ്ളാസ് താഴ്ത്തിയശേഷം ഗോപാല്‍ ചോദിച്ചു.

( Divya Reenesh)

രാവിലെ തന്നെ തുടങ്ങിയ തിരക്കാണ്. വല്ല്യമ്മയും, എളേമ്മയും ഒക്കെത്തിനും മുന്നിൽ ത്തന്നെയുണ്ട് ഒരാൾ മരിക്കാൻ കിടക്കുമ്പോൾ എന്തിനാണ് ഇത്രയേറെ ഒരുക്കം എന്നെനിക്ക് അറിയില്ലായിരുന്നു…

 
(അബ്ബാസ് ഇടമറുക്)
 
വിവാഹം കഴിഞ്ഞ ആദ്യനാളിൽ ഞാനും ഭാര്യയുംകൂടി എന്റെ ജന്മനാട്ടിലേക്കൊരു യാത്രപോയി. ബന്ധുവിന്റെ വീട് സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

(Sathish Thottassery

അന്ന്  മഹാമാരിയുടെ  രൗദ്ര നർത്തനത്തിന് തുടക്കമിട്ട മാർച്ച് മാസാന്ത്യത്തിലെ  ഒരു തിങ്കളാഴ്ചയായിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച കാരണം റോഡിൽ തീരെ തിരക്ക് ഇല്ലായിരുന്നു. നഗരത്തിന്റെ ആകാശത്തിൽ ശ്മശാന മൂകത തളം കെട്ടി നിന്നിരുന്നു. റോഡ്  വാഹനങ്ങളും ആളുകളിമില്ലാതെ വിജനമായി കിടന്നു.

(T V Sreedevi )

"നിനക്കൊരിക്കലും അവളെ സ്വന്തമാക്കാൻ ആവില്ലല്ലോ?" കയ്യിലിരുന്ന ചൂട് കാപ്പി ഊതിക്കുടിച്ചുകൊണ്ട്  അജിത് ചോദിച്ചു. "പിന്നെ നീ എന്തിനാ വെറുതെ സമയം പാഴാക്കുന്നെ? "
ലുലുമാളിലെ  കോഫി ഷോപ്പിൽ ഒരു മേശക്കു ചുറ്റും ഇരിക്കുകയായിരുന്നു  അവർ.

(അബ്ബാസ് ഇടമറുക്)
 
ഗ്രാമാതിർത്തിയിൽ ബസ്സിറങ്ങുമ്പോൾ സമയം ഒൻപതരമണി കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ഏതാനും യാത്രക്കാരുമായി ബസ്സ് മുന്നോട്ട് പോയിക്കഴിഞ്ഞു. ചുറ്റുപാടും വിജനമാണ്. കഴിഞ്ഞുപോയ രണ്ടുവർഷംകൊണ്ട് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്ത സുപരിചിതമായ റോഡിലൂടെ നിലാവെളിച്ചത്തെ ആശ്രയിച്ചുകൊണ്ട് ഞാൻ പതുക്കെ മുന്നോട്ട് നടന്നു.

(T V Sreedevi )

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാൻ അവിചാരിതമായിട്ടാണ് അവനെ കണ്ടത്. തമ്മിൽ പിരിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞാണ് പിന്നീട് ഞാൻ ഗോവർദ്ധൻ എന്ന ഞങ്ങളുടെ ഗോപുവിനെ കാണുന്നത്. ഞങ്ങൾ രണ്ടുപേരും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

(Sohan KP)

ക്യത്യം 6 മണിക്കു തന്നെ അലാറമടിച്ചു. ശിവദാസന്‍ എഴുന്നേറ്റു. ധ്യതിയില്‍ പ്രഭാതക്യത്യങ്ങളില്‍ വ്യാപ്യതനായി.  അടുക്കളയില്‍ സുജാത അയാള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ മുഴുകിയിരുന്നു. ബ്രേക്ക്ഫാസ്റ്റിനായി അയാള്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വന്നു. സുനന്ദയോട് അയാള്‍ കയര്‍ത്തു.