ശാസ്ത്രവീക്ഷണം
- Written by: Rajendran Thriveni
- Category: ലേഖനം
- Hits: 1233
സൂര്യന്റെ മുഖച്ഛായ വെളുപ്പാണെന്നു പറയാം. ആ സൂര്യമുഖമാണ് ചുവപ്പായും സിന്ദൂരവർണമായും മഞ്ഞയായും തോന്നലുണ്ടാക്കുന്നത്. സൂര്യന്റെ ആത്മസംഘർഷങ്ങളാണ് (ആറ്റമിക ഫ്യൂഷൻ/ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ആയി മാറുന്ന പ്രക്രിയ) ഊർജപ്രവാഹത്തിന് കാരണമാകുന്നത്. ആ ഊർജം പ്രകാശവും ചൂടും മറ്റു വികിരണങ്ങളുമായി ഉത്സർജിക്കപ്പെടുന്നു.
ഫ്രഗി ഷാജിയ്ക്കു മൊഴി റിവാർഡ്
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 962
11.02.2024: മൊഴിഫലം നേടിയ ഫ്രഗി ഷാജിയ്ക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.
ദേവയാമി
- Written by: Freggy Shaji
- Category: നോവൽ
- Hits: 2502
നോവൽ ആരംഭിക്കുന്നു.
ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും.
ജീവിതചക്രം
- Written by: രാജേഷ് ആട്ടീരി
- Category: നോവൽ
- Hits: 792
അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ്. വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ്. അവൻ സദസ്സിനെ വന്ദിച്ചു. ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു.
ഭഗവതി
- Written by: Divya Reenesh
- Category: ശ്രേഷ്ഠ രചന
- Hits: 6422
(Divya Reenesh)
കുളിച്ച് മുണ്ടുടുത്ത് അതിനു മുകളിൽ ഈറൻ തോർത്തും ചുറ്റി നന്ദൻ നടവരമ്പിറങ്ങി. റോഡിലൂടെ വലത്തോട്ട് നടന്നു. അമ്മ്യാരുടെ വീടിനു മുന്നിൽ വെറുതെ നിന്നു. വൈകുന്നേരമായതിനാൽ പൂക്കളെല്ലാം വാടിയിരുന്നു. അവരുടെ വീട്ടിൽ കറുപ്പൊഴികെ മറ്റെല്ലാ നിറത്തിലുമുള്ള പൂക്കളുമുണ്ടായിരുന്നു.
മറുതീരം തേടുന്നവർ
- Written by: Remya Ratheesh
- Category: ശ്രേഷ്ഠ രചന
- Hits: 3726
(Remya Ratheesh)
ഇളം കാറ്റേറ്റ് ബാൽക്കണിയിലിരുന്ന് മനോരാജ്യം കാണുന്നതിനിടയിലാണ് ഈണത്തിലുള്ള നാടൻ പാട്ടിന്റെ വരികൾ ഒഴുകിയെത്തിയത്.. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊക്കെ വേറിട്ട് ഗ്രാമത്തിന്റെ സുഗന്ധമുള്ള ആ ശബ്ദമാണ് എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചതു തന്നെ. ഒന്നൊന്നര മണിക്കൂറായി ആ ഇരിപ്പു തുടങ്ങിയിട്ട്. ഇടയ്ക്ക് ഒന്നുരണ്ട് തവണ എഴുന്നേൽക്കാൻ തോന്നിയതാണ്. പക്ഷെ ആ ഇരിപ്പിന്റെ സുഖം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ അവിടെത്തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു . അപ്പോഴാണ് ആ മധുരശബ്ദം! പണ്ടേ നാടൻപാട്ട് എന്റെ വീക്ക്നസാണ്.
ഭരതൻ ഉറങ്ങുകയാണ്
- Written by: Mahmood Parassinikkadavu
- Category: ശ്രേഷ്ഠ രചന
- Hits: 5193
(Mahmood Parassinikkadavu)
സത്യത്തില്‍ 1975ല്‍ കണ്ണൂര്‍ പട്ടണത്തില്‍ വെച്ചാണ് ഞാന്‍ ഭരതനെ അവസാനമായി കണ്ടത്. 1974ല്‍ സ്കൂള്‍ ഫൈനല്‍ ഇയര്‍ പരീക്ഷാ സമയത്ത് ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. അവന് SSLC തോറ്റുപോയി. ഞാന്‍ സര്‍സയ്യിദ് അഹമ്മദ് ഖാന്റെ നാമത്തില്‍ തളിപ്പറമ്പില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന മാപ്പിളമാരെ ഉദ്ധരിക്കാനായി സ്ഥാപിക്കപ്പെട്ട കോളേജില്‍ പ്രീഡിഗ്രീക്കു ചേര്‍ന്നു.
ഓട്ടോക്കാരൻ
- Written by: Deepa Nair
- Category: ശ്രേഷ്ഠ രചന
- Hits: 4020
(Deepa Nair )
ഇരുട്ടിനെ കീറിമുറിച്ചു സെന്റ് ജോസഫ് ആൽത്തറകവലയിൽ കിതച്ചു നിൽക്കുമ്പോൾ അമ്മക്കൊരു സർപ്രൈസ് കൊടുക്കുവാൻ വിളിച്ചു പറയാതെ വീട്ടിലേക്ക് പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ധൃതിയിൽ ബാഗുമെടുത്തു അമല ബസ്സിൽ നിന്നും ഇറങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ വിജനമായ ബസ്സ് സ്റ്റോപ്പ് കണ്ടപ്പോൾ അമലക്ക് ഭയം തോന്നി.