Best travelogue in Mozhi

(Aline)

യാത്രകൾ ഏറെ ഇഷ്ടമാണെങ്കിലും കൊറോണ മൂലം ഒരുപാട് നാളുകൾക്കു ശേഷമാണ് വീട്ടിൽ നിന്നും ഉല്ലാസയാത്രക്കായ് പുറത്തിറങ്ങുന്നത്. കുന്നംകുളം ചാവക്കാട് ഭാഗത്തേക്ക്  പോകാനാണ് തീരുമാനം. തൃശ്ശൂരിൽ നിന്നും അധികം അകലെയല്ലാത്ത ഒരിടമാണ് ചാവക്കാട്.

(ഷൈലാ ബാബു)

പത്തനംതിട്ട ജില്ലയിൽ അടുർ എന്ന പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന മുപ്പതോളം പേർ അടങ്ങുന്ന ഞങ്ങളുടെ ഒരു സംഘം 2022 ഏപ്രിൽ മാസം 4-ാം തീയതി ഡൽഹി വഴി കാശ്മിരിലേക്ക് യാത്ര പുറപ്പെട്ടു. 8 ദിവസം നീണ്ടു നിൽക്കുന്ന ഈ കാശ്മീർ ട്രിപ്പ് ആറു മാസങ്ങൾക്കു മുൻപേതന്നെ ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവയ്ക്കുകയായിരുന്നു.

(സജിത്ത് കുമാർ എൻ )

വിശാലമായ നീലാകാശതോപ്പിലൂടെ മന്ദസമീരനോടൊപ്പം  ആടി ഉല്ലസിച്ചു നീങ്ങുന്ന  കളിയരയന്നങ്ങൾ കണ്ണിലേക്കെറിഞ്ഞ ആശയുടെ കിരണങ്ങൾ മനസ്സിൽ കൊച്ചു മോഹങ്ങളായി  മുളപൊട്ടി. എന്നാൽ കോവിഡ്  വൈറസ്  ഭീതിയുടെ ചങ്ങലയിൽ ബന്ധിച്ച ചലന സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ അത്  അതിമോഹമായിരിക്കുമോ? സ്വതന്ത്ര ഭൂമികയിൽ സ്വൈരവിഹാരത്തിനുള്ള മോഹം. യാത്ര ചെയ്യാനുള്ള അതിയായ മോഹം.

(ഷൈല ബാബു)

കുറേ വർഷങ്ങൾ ആയിട്ടുള്ള ഒരു ആഗ്രഹം ആയിരുന്നു വയനാടൻ യാത്ര. പല കാരണങ്ങൾ കൊണ്ടു മുടങ്ങിപ്പോയെങ്കിലും പെട്ടെന്നുള്ള തീരുമാനപ്രകാരം, ഞങ്ങളുടെ രണ്ടു ഫാമിലി സുഹൃത്തുക്കളുമായി  Feb 14 2022 തിങ്കളാഴ്ച കുടുംബത്തോടൊപ്പം വാലന്റൈൻ ദിവസത്തിൽ വയനാടൻ മണ്ണിലേക്ക് യാത്ര തിരിച്ചു.

(കണ്ണന്‍ ഏലശ്ശേരി)

കറുത്തിരുണ്ട ആകാശമുള്ള 2018ലെ ജൂൺ  മാസത്തിലാണ് ഞാൻ ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ വന്നിറങ്ങിയത്. ചരിത്രമുറങ്ങുന്ന ആ ദ്വീപിലെ ചെറിയൊരു തെരുവാണ് അബെർദീൻ ബസാർ. തുരുമ്പെടുത്ത ചെറിയൊരു ബസ്സിലാണ് അബെർദീൻ ബസാറിൽ എത്തിയത്. തെരുവുകളിലൂടെ നടത്തം തുടങ്ങി.

(Sri Kalahasthi Temple)

(Krishnakumar Mapranam)

ഒരു മനോഹര ശില്‍പ്പം കാണുമ്പോള്‍ അതില്‍ ആകൃഷ്ഠനായി ശില്‍പ്പിയെ തേടുന്ന മനസ്സുമായി അലയുകയായിരുന്നു. ഒരു സഞ്ചാരി യാത്രയില്‍ കാഴ്ചകള്‍ കാണുകയും ഒപ്പം കൗതുകത്തോടെ ചരിത്രവും തെരയുന്നു.

(Madhu Kizhakkayil)

കുദ്രെമുഖ് എന്ന സ്ഥലം  എങ്ങനെ, എവിടെ വച്ചാണ് മനസ്സിൽ കടന്നുകൂടിയത് എന്നോർമ്മയില്ല. പശ്ചിമഘട്ടമലനിരകളിലെ പാരിസ്ഥികമായി ഏറെ പ്രാധാന്യമുള്ള ഒരു പർവ്വതനിരയാണ് കുദ്രെമുഖ്.

വെയിൽ കടന്നു ചെല്ലാത്ത, വള്ളിപ്പടർപ്പുകളാൽ ചുറ്റപ്പെട്ട മരങ്ങൾകൊണ്ട് സമ്പുഷ്ടമായ അഞ്ച് ഏക്കർ വനത്തിനു നടുവിലാണ് കണ്ണൂരിലെ പ്രസിദ്ധമായ ഇരിവേരിക്കാവ്. പുലി ദൈവങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിൽ ഒന്നാണിത്.