ഭൗമദിനം (ഏപ്രിൽ 22) ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഗ്രാമങ്ങളെപ്പറ്റി നമുക്കെഴുതാം. ഗ്രാമം എന്നത് പ്രകൃതിയും ജീവജാലങ്ങളും ചേർന്നതാണ്. ഋതുക്കളും, അതോടോപ്പമുള്ള ഉത്സവങ്ങളും ചേർന്നുള്ളതാണ്. ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിൽ എത്തിച്ചേർന്നതാണ്. ഗ്രാമയാഥാർഥ്യങ്ങളിൽ വിശുദ്ധി മാത്രമല്ല, മനുഷ്യ നൃശംസതയും കൂടിക്കലർന്നിട്ടുണ്ട്. ദുരന്തങ്ങൾ ഏൽപ്പിച്ച ആഘാതങ്ങളുമായി കേട്ടുപിണഞ്ഞു കിടക്കുകയാണ് ഗ്രാമസന്തോഷങ്ങൾ. ചരിത്രസംഭവങ്ങൾക്കൊപ്പം ഐതീഹ്യങ്ങളുടെ മുത്തശ്ശിക്കഥകളും ചേർന്നതാണ് ഓരോ ഗ്രാമവും.

ഗദ്യമായി നിങ്ങളുടെ ഗ്രാമത്തെ പരിചയപ്പെടുത്തുക. ഏറ്റവും കുറഞ്ഞത്, മൂന്നു പാരഗ്രാഫുകൾ എങ്കിലും ഉണ്ടായിരിക്കണം. ഏറ്റവും മികച്ച രചനയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം  ED21 എന്നു ചേർക്കുക (ഉദാ: ED21 കിഴക്കമ്പലം, ED21 പുതുപ്പള്ളി ). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html നിങ്ങളുടെ സംശയങ്ങൾക്ക്: https://www.mozhi.org/index.php/contact. തെരഞ്ഞെടുപ്പിൽ രചനയുടെ സൗകുമാര്യം പ്രത്യേകം ശ്രദ്ധിക്കും.

മറക്കണ്ട, പരുക്കുകളേൽപ്പിക്കാതെ നമ്മുടെ ഭൂമിയെ നമ്മുടെ മക്കൾക്കു കൈമാറേണ്ടതുണ്ട്.

 

ഭൗമദിനവുമായി ബന്ധപ്പെട്ടാണ് ഈ മത്സരം നടത്തിയത്. അതുകൊണ്ടുതന്നെ തന്റെ ഗ്രാമത്തെ - വാസസ്ഥലത്തെ - ഭംഗിയായി മറ്റുള്ളവർക്കു പരിചയപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. ഗ്രാമത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, മിത്തുകൾ, ആഘോഷങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജീവിതരീതി, flora & fauna, മറ്റു സവിശേഷതകൾ ഇവയൊക്കെയാണ് രചനയിൽ പ്രതീക്ഷിക്കുന്നത്.

ഇന്ന് ബസ്സ് കിട്ടിയപ്പോൾ ഒരുപാട് വൈകി. എന്തുമാത്രം ജോലിയാണ്. ഒരുപാട് ഫയലുകൾ ഉണ്ടായിരുന്നു. നോക്കിയിരുന്ന് സമയം പോയത് അറിഞ്ഞില്ല. കുളിച്ച് ഭക്ഷണം കഴിച്ച് അപ്പോഴേക്കും പത്ത് മണി കഴിഞ്ഞിരുന്നു എങ്ങനെയെങ്കിലും ഒരു സ്ഥലംമാറ്റം ശരിയാക്കണം എന്നിട്ട് എൻറെ ഗ്രാമത്തിലേക്ക് പോകണം അവിടുത്തെ ശുദ്ധവായു ശ്വസിച്ച് ഇനിയുള്ള കാലം കഴിയണ०. ഓർക്കുമ്പോൾ തന്നെ എൻറെ

നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം,എന്നാണല്ലോ. കാലം മാറുന്നതിന് അനുസരിച്ച് ആ നന്മ ഇന്നും കാത്തു സൂക്ഷിക്കുന്ന ഒരു ജനതയുടെ നാടാണ് എന്റെ ഗ്രാമം. വികസനത്തിന്റെ കുതിപ്പിലാണ് എങ്കിലും ഗ്രാമീണത നഷ്ടപ്പെടാത്ത നയന മനോഹര ദൃശ്യങ്ങൾ പ്രകൃതി തന്നെ അണിയിച്ചൊരുക്കിയ സുന്ദര ഗ്രാമമാണ് മലപ്പട്ടം. 

ലോകത്ത് എവിടെയാണെങ്കിലും സ്വന്തം നാടും വീടും നമുക്ക് എപ്പോഴും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്. ബാഹ്യഭംഗി ഇല്ലെങ്കിൽ പോലും പലപ്പോഴും അത്തരം ഓർമ്മകളാണ് നമ്മുടെ ഗ്രാമത്തെ മനോഹരമാക്കുന്നത്.എൻറെ ഗ്രാമം എനിക്കെപ്പോഴും സുന്ദരമാണ്.പക്ഷേ ഒരു കാര്യം തോന്നിയിട്ടുണ്ട്. പ്രവാസജീവിതത്തിൽ ആയിരിക്കുമ്പോൾ എൻറെ നാടിനെ പ്രാപിക്കാനുള്ള അഭിനിവേശത്തിന് അളവ്

ഒരു ക്രിസ്തുമസ്സ് തലേന്നായിരുന്നു ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തെ ഉയരങ്ങളിൽ നിന്ന് ആദ്യമായി കാണുന്നത്. പുല്ലൂരാംകുന്നിന് മുകളിലുള്ള അവസാന വീട്ടിലും ഞങ്ങൾ കുട്ടികൾ കരോൾ പാടി മടങ്ങുമ്പോൾ പമ്പാനദിയുടെ തീരത്ത് മൂന്ന് മലകളുടെ താഴ്വാരത്ത്, മഞ്ഞു മൂടിയ എന്റെ കൊച്ചുഗ്രാമത്തെ ഞാൻ കൺകുളിർക്കെ നോക്കി നിന്നു. പത്തനംതിട്ട ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ്

കുറ്റിപ്പുറം എന്ന ഗ്രാമം മലപ്പുറം ജില്ലയിലെ മാത്രമല്ല മലബാറിലെ തന്നെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്. ചരിത്രപരമായും, ഭൂമിശാസ്ത്രപരമായും. വാമൊഴികളായി കൈമാറി വരുന്ന കഥകളിൽ കുറ്റിപ്പുറം എന്ന പേര് വരുന്നത് ഇങ്ങനെയാണ് - പണ്ടൊരിക്കൽ ഒരു ആനയും പാപ്പാനും കൂടി ഭാരത പുഴയോരത്ത് എത്തി. ദീർഘദൂരമായുള്ള നടത്തത്തിന്‍റെ ക്ഷീണം കാരണം ആനപാപ്പാൻ പുഴയോരത്ത് വിശ്രമിക്കാൻ

ഭൗമദിനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുക. നിങ്ങളുടെ ഗ്രാമത്തെപ്പറ്റി (ആവാസകേന്ദ്രം)  എഴുതുക. ഗദ്യരൂപത്തിൽ കുറഞ്ഞത്, മൂന്നു പാരഗ്രാഫുകൾ എങ്കിലും ഉണ്ടായിരിക്കണം. ഏറ്റവും മികച്ച രചനയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം  ED21 എന്നു ചേർക്കുക (ഉദാ: ED21 കിഴക്കമ്പലം, ED21 പുതുപ്പള്ളി ). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html 

 

ദ്വാരപാലകരെപ്പോലെ മൂന്നു ഭാഗവും വനാന്തരങ്ങൾ കുടപിടിച്ച മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഗ്രാമമാണ് 'പാലക്കുഴി.' സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഈ ഗ്രാമം അതിവേഗം വളർന്നു വരുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.