ഇനിയും നൂറു കൊല്ലം കഴിഞ്ഞുള്ള മനുഷ്യ ജീവിതം സങ്കല്പിച്ചു നോക്കു. വ്യക്തി ജീവിതത്തിലും, തൊഴിൽ മേഖലയിലും, സാമൂഹിക ജീവിതത്തിലും കോവിഡ് തുടങ്ങിവച്ച മാറ്റങ്ങൾ സ്പന്ദിക്കുന്ന ഒരു കാലഘട്ടം. സാങ്കേതികതയുടെ അതിപ്രസരം. മനുഷ്യരെ ഞെരുക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ. പുതിയ രാഷ്ട്രീയ, മത, സാംസ്കാരിക ഭൂപടം. എങ്കിലും മാറ്റമില്ലാതെ തുടരുന്ന മനുഷ്യ മനസ്സിന്റെ സഹജവാസനകൾ. ഭൗതികമായ മാറ്റങ്ങളിൽ പ്രണയം, പക, മോഹം, ലോഭം, കാമം, മാത്സര്യം ഇവയൊക്കെ എങ്ങനെ വ്യവഹരിക്കുന്നു?

ഈ മത്സരത്തിനു നിങ്ങളുടെ കഥ സജ്ജീകരിക്കേണ്ടത്  നൂറു സംവത്സരങ്ങൾ കഴിഞ്ഞുള്ള പുതിയ ആകാശത്തിലും പുതിയ ഭൂമിയിലുമാണ്.  ഏറ്റവും മികച്ചകഥയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ മെയ് 31 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം M21 എന്നു ചേർക്കുക (ഉദാ: M21 രണ്ടാമൂഴം, M21 പൂവമ്പഴം). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html

Pin It

കഥയും ജീവിതവും രണ്ടാണ് എങ്കിലും കഥ ജീവിതഗന്ധിയായിരിക്കുമ്പോൾ അതു വായനക്കാരിൽ രസമുണർത്തുന്നു. കഥയിൽ അടിസ്ഥാനപരമായി ജീവിതമുണ്ടായിരിക്കണം. ജീവിത സംഘർഷം ഉണ്ടായിരിക്കണം.

Pin It

ഇന്നാണ്   പുതിയ ഫ്ലാറ്റ് പോയി കാണേണ്ട ദിവസം .അഞ്ജലി ഞെട്ടി ഉണർന്നു. ക്ലോക്ക് ലേക്ക് നോക്കി. സമയം 6.30 ആയിരിക്കുന്നു. എ.സി ഓഫാക്കി ജനൽ തുറന്നു. പുറത്ത് നിന്നും സൂര്യന്റെ താപം റൂമിനുള്ളിൽ എത്തിയിരിക്കുന്നു. ഇവിടെ ആരും ജനൽ തുറക്കാറില്ല പക്ഷെ അഞ്ജലിക്ക് ഉണർന്നാൽ ജനൽ തുറന്ന് പുറത്തേക്കൊന്ന് നോക്കുന്നത് ഇഷ്ടമാണ്. .... മുത്തശ്ശി ഇട്ടതാണ് അഞ്ജലി ക്ക് ഈ പഴഞ്ചൻ പേര്. പണ്ടൊക്കെ ഇന്നത്തെപ്പോലെ സൂര്യപ്രകാശം രാവിലെ തന്നെ കഠിനമല്ലായിരുന്നത്രെ. ഉദയം ചുവപ്പിൽ തുടങ്ങി ഓറഞ്ച്, മഞ്ഞ എന്നീ കളറുകളായി മനോഹരമായ ഒരു അവസ്ഥയായിരുന്നത്രെ.

Pin It

"യാഷ്   ഓക്സി തീർന്നു, പോകുന്ന വഴിക്ക് അതുകൂടി വാങ്ങണം. "  മിറിൽ മകൻ യാഷിനോട് വിളിച്ചു പറഞ്ഞു.  മിറിലും യാഷും മ്യൂസിയം കാണാൻ പോകുകയാണ്." Ok മിറി. പിന്നെ നമ്മൾ എങ്ങനാ പോകുക നമ്മുടെ കാറിൽ ചാർജ് ഇല്ലല്ലോ". "നമ്മൾക്ക് പുറത്തുന്നു കാർ വിളിക്കാം"  "ok മിറി ". കാറിന്റെ പിൻസീറ്റിൽ ചെറിയ ഓക്സിജൻ ബാഗും,  മാസ്ക്കും, പ്യൂരിഫൈങ് വാട്ടറും ഒക്കെയായി ഇരിക്കുന്ന മിറിലിന്റ മനസ്സിൽ തലേനാൾ വായിച്ച പുസ്തകം മാത്രമായിരുന്നു. ഏകദേശം 1100 വർഷങ്ങൾ മുമ്പ് ഉണ്ടായിരുന്ന ഭൂമിയും ആൾക്കാരും അവരുടെ ആചാരങ്ങളും ഒക്കെ മിറിലിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. 

Pin It

ഒരു നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്നതു പോലെ അയാൾ ആ വെളിച്ചത്തിലേക്ക് മിഴി തുറന്നു. എന്താണ് ആകെ ചുവന്ന വെളിച്ചം.താൻ അന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ നല്ല തെളിഞ്ഞ പകലായിരുന്നില്ലെ? സമയം എന്തായിട്ടുണ്ടാവും. സൂര്യൻ കടലിൽ താഴാൻ തുടങ്ങിയതാണോ? സ്വയം ചോദിച്ചു. 

മ്ം, ആയിരിക്കും. അല്ലെങ്കിൽ ഇത്രയും ചുവപ്പ് വരില്ലല്ലോ.

ജനാലയ്ക്കരികിലേക്ക് നടന്നു. പ്രുകൃതിയുടെ പച്ചപ്പ് കണ്ടിട്ടെത്ര നാളായി. കിളികളുടെ കൊത്തിപ്പറക്കലും, ചിലച്ചു പാറിപ്പറക്കലും. കണ്ണും കാതും എന്തൊക്കെയോ ആർത്തിയോടെ ആഗ്രഹിക്കുന്നു. പുറത്തേക്ക് നോക്കിയ അയാൾ പകച്ചു പോയി.

Pin It

പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയയോ മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തികളുടെ പരിണതഫലമോ രോഗാതുരത വേട്ടയാടിയ സമൂഹം ഏറെ അസ്വസ്ഥമായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പ്. അജ്ഞാന മഹാന്ധകാരമകറ്റി ജ്ഞാനപ്രകാശം ചൊരിയേണ്ട അദ്ധ്യാപകർ പലപ്പോഴും സ്വന്തം കർമങ്ങൾ വിസ്മരിച്ചു. നിഷക്കളങ്കരായ കുഞ്ഞുങ്ങൾ ശാരീരികമായും മാനസികമായും പീഢനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.

Pin It

കാതടപ്പിക്കുന്ന ബെൽ ശബ്ദമാണ് അയാളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. കിടക്കയിൽ എഴുന്നേറ്റിരുന്നു, കൈകൾ കൂട്ടിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി അലസമായൊരു കോട്ടുവാ ഇട്ടു.
"മിസ്റ്റർ രാഹുൽ, താങ്കളുടെ ഉറക്ക സമയം അവസാനിച്ചിരിക്കുന്നു. ഇറ്റ് ഈസ് ദ ടൈം ടും ഗെറ്റ് റെഡി." 
അയാൾ ഒരാജ്ഞ പോലെ അത് അനുസരിച്ച്, ബാത്ത് റൂമിലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ തിരിച്ചു നടന്നു. അപ്പോൾ ആ റോബോട്ട് അയാളുടെ വിരിയും പുതപ്പും മടക്കി

Pin It

ആ ദിനത്തിന്റെ ആദ്യ യാമത്തിൽ ആന്റണി ഉറക്കം വിട്ട് കണ്ണുകൾ തുറന്നു. ജനാല ഗ്ലാസിലൂടെ ഊർന്നിറങ്ങുന നീലകലർന്ന മഞ്ഞവെളിച്ചത്തിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിന്റെ ഹൃദയസ്പന്ദനം അവൻ കണ്ടു : വലിയസൂചി പന്ത്രണ്ടിലും ചെറിയ സൂചി മൂന്നിലും. ആവനാഴിയിലെ അമ്പുകൾ തീർന്ന പടയാളിയുടെ മൗനം പോലെ നിശബ്ദത ആ മുറിയിൽ തളകെട്ടി നിന്നിരുന്നു. ജീവിതാന്ത്യം നിശ്ചയിക്കപ്പെട്ട  വേളയിൽ നന്മയുടെയും തിന്മയുടെയും കണക്കുകൾ തിട്ടപ്പെടുത്താനെത്തുന്ന അന്തിക്രിസ്തുവിന് അവന്റെ അരികിലെത്താൻ കുറച്ച് കാതങ്ങൾ മാത്രം താണ്ടിയാൽ മതിയെന്ന് ആന്റണിക്കറിയാം.

Pin It

Pearke Chenam

സ്‌ക്രീനില്‍ ഡെസ്റ്റിനേഷന്‍ തെളിയാന്‍ തുടങ്ങിയപ്പോള്‍ താഴോട്ടുനോക്കി. സുന്ദരമായ രണ്ടു തടാകങ്ങള്‍ താഴെ ദൃശ്യമായി. മലയിടുക്കുകള്‍ക്കിടയില്‍ നീണ്ട് പരന്ന് രാക്ഷസ്താള്‍. കുറച്ചു മാറി വലതുവശത്ത് മാനസരോവര്‍. പരമ്പരാഗതമായ യാത്ര ഇവിടെ നിന്നും തുടങ്ങാം. അതിനായി ലാന്റിങ്ങ് ബട്ടണില്‍ ക്ലിക്ക് ചെയ്തു. പേടകം പതുക്കെ നിന്ന നില്‍പ്പില്‍ താഴേയ്ക്കു വരാന്‍ തുടങ്ങി. ഒരാള്‍ക്ക് കഷ്ടിച്ച് ഇരിയ്ക്കാനും കിടക്കാനും മാത്രമുള്ള സൗകര്യങ്ങളേ ആ പേടകത്തിനുള്ളൂ. ആറടിയോളം നീളവും രണ്ടര അടിയോളം വീതിയുമുള്ള ഒരു വാഹനമായിരുന്നു അത്. പുരാണങ്ങളില്‍ ദേവന്മാര്‍

Pin It

കൊറോണ വന്നതു മുതലാണ് ആളുകൾ വീടുകളിൽ ഒതുങ്ങാൻ തുടങ്ങിയത്. എന്റേത് പോലുള്ള ഒരു മൂന്നാം ലോകരാജ്യത്തിന്. സൈബർ സ്പേസെന്ന അതിവിശാലമായ വെർച്ച്വൽ ലോകത്തെ ഒന്ന് പരിചയപ്പെടാൻ പറ്റിയതും.സ്മാർട്ട് ഫോണുകൾ ഇത്രയധികം വില്പനനടത്തപ്പെട്ട കാലഘട്ടമില്ലെന്ന് പറയാം. എല്ലാറ്റിനും ആപ്പുകൾ. പച്ചക്കറി വില്പന മുതൽ ആർട്ട് വർക്കുകൾ വരെ അങ്ങനെ നീണ്ടു പോകുന്നു. വെർച്ച്വൽ സ്പേസുകളിൽ നാം ലോകത്തോട് സംസാരിച്ചു.ബന്ധുക്കളോടും മിത്രങ്ങളോടും, കലാപ്രകടനങ്ങളും, പൊതുപരിപാടികളുമെല്ലാം വെർച്ച്വൽ സ്പേസുകളിലായി.അങ്ങനെ നമ്മൾ ഓൺലൈൻ

Pin It

(കണ്ണന്‍ ഏലശ്ശേരി)

ഇന്ന് 2125 മാർച്ച്‌ 24.

രാവെന്നോ പകലെന്നോ നോക്കി ജീവിക്കുന്നവർ ഭൂമിയിൽ കുറഞ്ഞ കാലം. ജീവനുള്ളവ എല്ലാം മനുഷ്യനാൽ സംരക്ഷിതമായി കൂടുകളിൽ അടക്കപ്പെട്ട കാലം. രക്ഷപെട്ടു എന്ന് പറയാനാവില്ല. പെട്ടു എന്ന് മാത്രം പറയാം. രക്ഷ എന്നത് നിർദ്ദേശങ്ങളോ ബന്ധങ്ങളോ ഇല്ലാത്ത ഒരു സ്വതന്ത്ര കാലത്തല്ലെ സംഭവിക്കുന്നത്. പുഴകൾ സംരക്ഷിച്ചു കൊണ്ട് പൈപ്പിലൂടെ ഒഴുക്കാൻ തുടങ്ങിയതിൽ പിന്നെ ഒത്തിരി സ്ഥലം ലാഭിക്കാനും വെള്ളപ്പൊക്കം കൊണ്ടുള്ള കെടുതികൾ കുറക്കാനുമായി.