ഞാനും ആശാൻ സത്യേട്ടനും, ചന്ദ്രേട്ടനും ഉച്ചക്ക് ചോറുണ്ട് പലക ചാരിയിരിക്കുന്നതിനിടക്ക് ഒരു പളനിമല യാത്ര പോകാനുള്ള തീരുമാനമെടുത്തു. ഞങ്ങളേക്കാൾ ഒരു പാട് മുതിർന്ന ചന്ദ്രേട്ടൻ തമിഴ്നാടെന്നും പറഞ്ഞു ഞങ്ങളെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. മൂപ്പര് വർഷങ്ങളോളം തമിഴ്നാട്ടിലെ വിദൂര ഗ്രാമത്തിൽ പണിയെടുത്ത കഥ പണിക്കിടയിൽ നിരന്തരം പറയുമായിരുന്നു. അവിടുത്തെ ഭക്ഷണം, അവിടുത്തെ ആൾക്കാർ. അവിടുത്തെ മദിപ്പിക്കുന്ന പെണ്ണുങ്ങൾ..