fbpxഎന്താണ് അഘോരികള്‍? ശൈവാരാധകരായ ഒരു പറ്റം സന്യാസിമാര്‍. വിചിത്രമായ ആരാധനയുള്ളവര്‍. വിചിത്ര സ്വഭാവക്കാര്‍. നരബലി നടത്തിയിരുന്നവര്‍. ശ്മശാന വാസികള്‍. ചുടലഭസ്മം മേലാകെ പൂശിയാണ് നടത്തം. കപാലം മാലയാക്കി ധരിക്കും. മനുഷ്യമാംസം ഭക്ഷിക്കും. ലഹരി ഉപയോഗിക്കും. ലൈംഗിക വേഴ്ച ശവത്തിന്റെ മുകളില്‍ കിടന്നാണ്. ഈ സമയം സ്ത്രീകളും പുരുഷനെപ്പോലെ പോലെ കപാലം ധരിച്ച് നഗ്നരായി, ലഹരി കഴിച്ച്, ശിരസ്സിലും ഉടലിലും ശവഭസ്മം തേച്ച് പുരുഷനോട് ചേരും. ഈ സമയം മറ്റുള്ള ഇവരുടെ ആളുകള്‍ ഈ കാഴ്ച നോക്കി നില്ക്കും. കൊട്ടും കുഴലും വിളിച്ച് , ശബ്ദ മുഖരിതമായ അന്തരീക്ഷ ത്തിലാണ് ഇവരുടെ വേഴ്ച. ഇത് ശിവ പൂജയായിത്തന്നെ കണക്കാക്കുന്നു ഇവര്‍.  അഘോരിയെ അഘോരി ഭസ്മമാക്കിയ വിഭ്രമാത്മകമായ കഥ!!

ഒരു പുണ്യതീര്‍ത്ഥ യാത്രയുടെ സുഖം മോഹനവര്‍മ്മക്കും ഗൗരിത്തമ്പാട്ടിക്കും വല്ലാത്ത മനപ്രസാദം തോന്നി ഗംഗയുടെ കരയിലെ കുളിര്‍കാറ്റേറ്റ് കല്‍പ്പടവി   (ഗംഗാഘട്ട്) ലിരുന്നപ്പോള്‍. ശിവലിംഗത്തില്‍  പാലും, വെറ്റിലയും, ഗംഗാജലവും അഭിഷേകം നടത്തി. എല്ലാം പറഞ്ഞു തരാന്‍ ഒരു സ്വാമിയുണ്ടായിരുന്നു. കാവിവസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് ഒരു സന്യാസി.

അതെ അതവിടെ നിന്ന് തങ്ങളെ നോക്കുന്നു. അയാള്‍ മറ്റൊന്നു കണ്ടു അസാധാരണ വലിപ്പമുള്ള ആ രൂപം പൂര്‍ണ്ണ നഗ്നമാണ്. കഴുത്തിലൊരു തലയോട്ടി മാല, ശരീരമാകെ വെളുത്ത നിറം, ജഢകെട്ടിയ മുടി വിടര്‍ത്തിയിട്ടിരിക്കുന്നു, ആ ഇരുട്ടിലും അയാളുടെ ചുവന്ന മിഴി തിളങ്ങി. ശൂലം പോലെയൊരു ആയുധം കയ്യില്‍. എഴുനേറ്റിട്ടും അത് നിന്നിടത്തു നിന്ന് അനങ്ങിയില്ല. ദേഷ്യത്തോടെ മോഹന്‍ വന്ന് ജാലക വിരി നേരെയിട്ടു. ഇപ്പോള്‍ പുറത്തു നിന്ന് നോക്കിയാലും തങ്ങളെ അത് കാണില്ല. ഏതോ അകാരണമായ അസ്വസ്ഥത അയാളുടെ ഉറക്കം നഷ്ടമാക്കി.  

സ്നാന്‍ഘട്ടില്‍ നിന്നു റൂമിലേയ്ക്കു മടങ്ങും വഴി അവര്‍ ഹോട്ടലില്‍ നിന്ന് ചപ്പാത്തിയും കുറുമയും കഴിച്ചു.

'ഇന്നു രണ്ടു പെഗ്ഗ് അടിക്കണം' മോഹന്‍ മനസ്സിലോര്‍ത്തു. ഗൗരി തടഞ്ഞില്ല. മദ്യം അകത്തു ചെന്നപ്പോള്‍ മോഹന്‍ പ്രണയമൂഡിലായി. സന്ധ്യക്ക് ഗംഗയില്‍ കണ്ട ഗൗരി എത്ര മാത്രം റൊമാന്റിക്കായിരുന്നു എന്ന് അയാളോര്‍ത്തു.

'ഇവിടെ ജീവിക്കണോരെ സമ്മതിക്കണം.'', അവള്‍ പിറുപിറുത്തു.

''മറന്നേക്കു ആ മനുഷ്യന്‍ നാഗാ സന്യാസിയാണ്. ശിവഭക്തന്‍!! ''

''പക്ഷെ ചരസ് അടിച്ച് ഫിറ്റാണ്. അയാള്‍ ചെയ്യുന്നതോ കാണുന്നതോ അയാള്‍ അറിയുന്നുണ്ടാവില്ല.''

''നീ  ഉറങ്ങ്'', അയാള്‍ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു.

രാത്രി കടലിന്റെ സംഗീതവും തണുത്ത കാറ്റുമേറ്റ് അവര്‍ കിടന്നു.
തലേന്നത്തെ പേടിപ്പെടുത്തുന്ന ഓര്‍മ്മയില്ല സ്വന്തം വീടല്ലേ.

''ഗൗരീ!!'' അയാള്‍ പതുക്കെ വിളിച്ചു.
''ങ്ങൂം!!''
അവള്‍ വിളികേട്ടു.

പിറ്റേന്ന് ദത്തനെ കാണാന്‍ പോയി മോഹന്‍. രണ്ടു പേരും കളിക്കൂട്ടുകാര്‍ എങ്കിലും കര്‍മ്മമണ്ഡലം രണ്ടാണ്. ദത്തന്‍ ആസ്ട്രോളജിയില്‍ ബിരുദമെടുത്തു. പിന്നെ ജോത്സ്യം ചേങ്ങുളം തിരുമേനിയില്‍ നിന്നു സ്വായത്തമാക്കി.
''അമേരിക്കകാരനെന്താ ഇവിടെ ?'', കണ്ടതും ദത്തന്‍ ചിരിയോടെ ചോദിച്ചു.
''തന്നെ കാണാനന്നെ !!''

രാത്രി മട്ടുപ്പാവില്‍ മുടി കോതിക്കൊണ്ടു നില്ക്കുന്ന ഗൗരി. തൊടിയിലെ ആല്‍ത്തറയില്‍ നിന്ന് രണ്ടു കണ്ണുകള്‍  അവളെ ഉറ്റു നോക്കി.!! ചുവന്ന രണ്ടു മിഴികള്‍.!!! ദൂരെ കടലിന് തൊട്ടു മുകളില്‍ നഖ ചിത്രം പോലെ ചന്ദ്രക്കല തെളിഞ്ഞിരിക്കുന്നു.നേര്‍ത്ത ഉപ്പുരസമുള്ള കാറ്റ് ഗൗരിയുടെ മുഖത്തേക്ക് പാറിവന്നു. കടലില്‍ മിന്നാമിന്നി വെളിച്ചവുമായി തോണികള്‍ കരയോടടുക്കുന്നുണ്ടായിരുന്നു.

രാവിലെ ആദ്യം മോഹന്‍ ചെയ്തത് ഡോക്ടറെ കൊണ്ടു വന്നു ഗൗരിയെ നോക്കിപ്പിക്കുകയാണ്. കടുത്ത പനിയാണ്.ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു ഡോക്ടര്‍.

''ഡ്രിപ്പ് കൊടുക്കണം ബോഡി വല്ലാതെ വീക്കാണ്.''

വൈകിയില്ല ഗൗരിയെ ഹോസ്പിറ്റലിലേക്കു മാറ്റി. വൈകീട്ട് ദത്തനും വന്നു ഗൗരിയെ സന്ദര്‍ശിക്കാന്‍.

അവരങ്ങിനെ വീണ്ടും ദര്‍ശനത്തിനെത്തി. ഏറ്റുമാനൂരപ്പന്റെ മുന്നില്‍. ഏറ്റൂമാനൂരപ്പന്‍ അഘോരിയാണ്!!! രൗദ്ര ഭാവത്തിലുള്ള ശിവന്‍. പണ്ട് കോഴിക്കോട്  സാമൂതിരി രാജാവിന്റെ നേര്‍ പെങ്ങള്‍ മാധവിക്ക് ഗന്ധര്‍വ്വന്റെ ബാധകൂടി. ഉടപ്പിറന്നവള്‍ മനോരോഗ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ രാജാവ് ഏറ്റുമാനൂരപ്പനെ അഭയം തേടി ഭഗവാന്‍ ബാധ ഒഴിപ്പിച്ചു. ആ നന്ദികൊണ്ട് ഇന്നും പുലര്‍ച്ചെ നാലുമണിയിലെ നിര്‍മ്മാല്യ പൂജ, സാമൂതിരിപ്പാട് വകയാണ്. മാധവീ പൂജയെന്ന് അറിയപ്പെടുന്ന പൂജ.!

അതിരാവിലെ മോഹനും ഗൗരിയും മൂന്നുമണിക്കെണീറ്റ് കുളിച്ച് ക്ഷേത്രത്തിലെത്തി നിര്‍മ്മാല്യം തൊഴുതു.!

പുണ്യാഹം തന്ത്രി രണ്ടുപേരുടേയും ശിരസ്സില്‍ തളിച്ചു.

ശ്രീകോവിലില്‍ നിന്നൊരു പ്രകാശം പുറത്തെ ഇരുളില്‍ നിന്ന നഗ്നസന്യാസി ക്കുമേല്‍ വീണു.

Facebook Login Google Login

Login / Register

Login and Submit your works

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം