Article Index

Omana R Nair

(Omana R Nair)

 ആരാണ് അഘോരികള്‍? ശൈവാരാധകരായ ഒരു പറ്റം സന്യാസിമാര്‍. വിചിത്രമായ ആരാധനയുള്ളവര്‍. വിചിത്ര സ്വഭാവക്കാര്‍. നരബലി നടത്തിയിരുന്നവര്‍. ശ്മശാന വാസികള്‍. ചുടലഭസ്മം മേലാകെ പൂശിയാണ് നടത്തം. കപാലം മാലയാക്കി ധരിക്കും. മനുഷ്യമാംസം ഭക്ഷിക്കും. ലഹരി ഉപയോഗിക്കും. ലൈംഗിക വേഴ്ച ശവത്തിന്റെ മുകളില്‍ കിടന്നാണ്. ഈ സമയം സ്ത്രീകളും പുരുഷനെപ്പോലെ പോലെ കപാലം ധരിച്ച് നഗ്നരായി, ലഹരി കഴിച്ച്, ശിരസ്സിലും ഉടലിലും ശവഭസ്മം തേച്ച് പുരുഷനോട് ചേരും. ഈ സമയം മറ്റുള്ള ഇവരുടെ ആളുകള്‍ ഈ കാഴ്ച നോക്കി നില്ക്കും. കൊട്ടും കുഴലും വിളിച്ച് , ശബ്ദ മുഖരിതമായ അന്തരീക്ഷ ത്തിലാണ് ഇവരുടെ വേഴ്ച. ഇത് ശിവ പൂജയായിത്തന്നെ കണക്കാക്കുന്നു ഇവര്‍.  അഘോരിയെ അഘോരി ഭസ്മമാക്കിയ വിഭ്രമാത്മകമായ കഥ!!

 

ഒരു പുണ്യതീര്‍ത്ഥ യാത്രയുടെ സുഖം മോഹനവര്‍മ്മക്കും ഗൗരിത്തമ്പാട്ടിക്കും വല്ലാത്ത മനപ്രസാദം തോന്നി ഗംഗയുടെ കരയിലെ കുളിര്‍കാറ്റേറ്റ് കല്‍പ്പടവി   (ഗംഗാഘട്ട്) ലിരുന്നപ്പോള്‍. ശിവലിംഗത്തില്‍  പാലും, വെറ്റിലയും, ഗംഗാജലവും അഭിഷേകം നടത്തി. എല്ലാം പറഞ്ഞു തരാന്‍ ഒരു സ്വാമിയുണ്ടായിരുന്നു. കാവിവസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് ഒരു സന്യാസി.

ഇന്ന് ശിവരാത്രിയാണ്  ഉപവാസം നോറ്റു. കാശി വിശ്വനാഥനെ നന്നായി തൊഴുതു. ശിവലിംഗം മറഞ്ഞിരിപ്പുണ്ടെന്നു  പറയപ്പെടുന്ന കിണര്‍ (ജ്ഞാനവാപി) കണ്ടു. ശിവരാത്രി കേമമായി. ഗംഗ ഇപ്പോഴും പാവാടക്കാരിയെ പോലെ നിറഞ്ഞൊഴുകി. ഇരുകരമുട്ടികൊണ്ട്. ഹിമസാനുവില്‍ മഞ്ഞുരുകി ആ വെള്ളം ഗംഗയിലേക്കൊഴുകുന്നു. വരുണ, അസ്സി എന്നീ നദികള്‍ ഗംഗയിലേക്കൊഴുകിയെത്തിയ സ്ഥലം അങ്ങിനെ വാരാണസിയായി. ശിവന്റെ ത്രിശൂലത്തിന്‍ മേലാണ് കാശി സ്ഥിതിചെയ്യുന്നതെന്നുമൊരു വിശ്വാസമുണ്ട്. ജഞാനികളുടെ സംഗമ സ്ഥാനമെന്നും കാശിയെകുറിച്ച് സ്ഥലപുരാണം.

 

ആരതിയുഴിഞ്ഞും, പൂക്കള്‍ ഒഴുക്കിയും, മൃതിയടഞ്ഞവര്‍ക്കായി ഉദകകൃയ ചെയ്തും, ആളുകള്‍ ഗംഗയെ വന്ദിച്ചു. ശിവകാമിനി മന്ദമൊഴുകി.തിരുജഢയിലെന്ന വണ്ണം. കാശിയിലെ തെറ്റില്ലാത്തൊരു ഹോട്ടലി ലാണ് മോഹനവര്‍മ്മയും ഭാര്യയും മുറി യെടുത്തത്. പെട്ടെന്നൊരു തോന്നല്‍ ഇവിടേക്കൊ രു യാത്ര വേണെന്ന്.

പെട്ടെന്നൊരു തോന്നല്‍ ഇവിടേക്കൊരു യാത്ര വേണെന്ന്. ശൈവപൂജ കുറവാണ് കുടുംബത്തില്‍ വൈഷ്ണവ പൂജയാണ് അനുഷ്ടിക്കാറ്. താന്‍ വിദേശത്തായതുകൊണ്ട്  ഒരു പൂജയും ഇല്ല. തിരക്കു പിടിച്ച ദിനരാത്രികളില്‍ പൂജയും മന്ത്രവും ഒന്നൂല്ല്യ.

ഗൗരിക്കും ജോലീണ്ട്. നൃത്ത വിദ്യാലയം. ഭരതനാട്ട്യവും മോഹിനിയാട്ടവും പഠിപ്പിക്കുന്നു. മലയാളികളും കൂടെ വിദേശി കുട്ടികളും ഒരുപാടുണ്ട്. ഗൗരിക്കും തിരക്ക്. തനിക്കും ഗൗരിക്കും നാല്പത് കഴിഞ്ഞു. വിവാഹത്തിന്റെ പതിനഞ്ചാം വര്‍ഷം ഒരിക്കല്‍ പോലും ഗൗരിക്ക് മാസമുറ തെറ്റിയില്ല. ചെയ്യാത്ത വഴിപാടുകളില്ല അമ്മ. തങ്ങള്‍ കാണാത്ത ഡോക്ടര്‍മാരില്ല. രണ്ടുപേര്‍ക്കും കുഴപ്പമില്ല. പക്ഷേ??

അങ്ങിനെയിരിക്കെ അമ്മ ദത്തന്‍ തിരുമേനിയെ കണ്ടു ഗൃഹനില നോക്കി. പൂര്‍വ്വ ജന്മ ദുഷ്കൃതം. വാരാണസി പോയി ഭാര്യയും ഭര്‍ത്താവും കൂടി ഗംഗയില്‍ മുങ്ങി, കാശിവിശ്വനാഥനെ തൊഴണം. ദമ്പതീപൂജയും, മരിച്ചു മണ്‍മറഞ്ഞവര്‍ക്ക് ഗയാശ്രാര്‍ദ്ധമൂട്ടലും. എല്ലാം ചെയ്താല്‍ സന്തതിക്ക് യോഗം കാണും.

അങ്ങിനെയാണ് മോഹനവര്‍മ്മയും ഗൗരിത്തമ്പാട്ടിയും കാശിയിലെത്തുന്നത്.

തെറ്റില്ലാത്തൊരു ഹോട്ടലില്‍ മുറിയെടുത്തു മോഹനവര്‍മ്മ. ഗൗരിയുടെ മുഖം വല്ലാതെ പ്രസന്നമാണ്. ചെയ്ത കര്‍മ്മങ്ങള്‍ അവളിലൊരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുന്നു എന്നു തോന്നി മോഹനവര്‍മ്മയ്ക്ക്.

പതിവുപോലെ മോഹനവര്‍മ്മ പെട്ടിയി ലെ വില കൂടിയ മദ്യ കുപ്പി കയ്യിലെടുത്തു. ''ഇന്ന് വ്രതമല്ലെ ഇന്നത്തേക്ക് ഇതു വേണ്ട ഏട്ടാ.'', ഗൗരി പതിയെ പറഞ്ഞു.

''ഒ കെ ഡിയര്‍ '', മോഹനവര്‍മ്മ അനുസരണയുള്ള ഭര്‍ത്താവായി.

ഗൗരി പറഞ്ഞതിനപ്പുറം മോഹനോ മോഹന്‍ പറഞ്ഞതിനപ്പുറം ഗൗരിക്കോ ഇല്ല. പറഞ്ഞുണ്ടാക്കിയപോലെ
സ്വര്‍ണ്ണ വിഗ്രഹം പോലെ രണ്ടുപേരും. Made for each other! എന്ന് ഇവരെ കുറിച്ചാണോ പറഞ്ഞതെന്നു തോന്നിപോവും. മോഹന്‍ തൃപ്പൂണിത്തുറ പാലസിലെ രാജവംശത്തിന്റെ തായ് വഴിക്കാരനാണ്.
ഗൗരി നായരു വീട്ടിലേയാണ്. രാജവംശമല്ല. മോഹന്‍  ഉപനയനം കഴിഞ്ഞ് പൂണൂലിട്ട ക്ഷത്രിയനാണ്.
ഗൗരി ശൂദ്രവംശമാണ്. രണ്ടു തറവാടും സമ്പത്തില്‍ മുന്നിലാണ്. സന്തോഷങ്ങള്‍ വാരിക്കോരികൊടുത്ത ദൈവം
അനപത്യ ദുഃഖം കൊടുത്തു.

പതിനഞ്ചു കൊല്ലമായി ഒരു കുഞ്ഞിക്കാലിനു തപസ്സിരിപ്പാണ്. ആ ദമ്പതികളും രണ്ടു വീട്ടുകാരും. ഒരിക്കല്‍ പുത്ര കാമേഷ്ടി യാഗത്തിലും പങ്കെടുത്തു. ഫലമുണ്ടായില്ല. അവസാന പ്രതീക്ഷ കാശിനാഥനാണ്.

രാത്രി പുറത്തെ തെരുവ് ശബ്ദമുഖരിതമായി. ശിവലിംഗവുമായി വാദ്യ ഘോഷത്തോടെ തെരുവ് ചുറ്റുന്ന ഭക്തന്‍മാരുടെ തിരക്ക്. ഒരു വിധം കണ്ണൊന്നടഞ്ഞപ്പോള്‍ എന്തോ ശബ്ദം അയാളെ ഉണര്‍ത്തി. പുറത്ത് ചില്ലു ജാലകത്തിനപ്പുറം ഒരു നിഴല്‍ ? മോഹന്‍ ഞെട്ടി എഴുനേറ്റു. 

തുടരും...

Add comment

Submit