fbpx


അപൂർവ്വ സൗഹൃദത്തിന്റെ ശക്തമായ കഥ, ദുരൂഹതകളിലേക്കു തുറക്കുന്ന വാതായനങ്ങൾ. ഗ്രാമജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം. 

പുതുമഴ പെയ്തു തുടങ്ങിയാൽ പോളയുടെ വക്കിൽ ആളനക്കമാകും. ഊത്തപിടുത്തക്കാർ ചൂണ്ടയും കൈവലയും ഒറ്റാലുമായി ഇറങ്ങുകയായി. പിന്നെ മത്സരമാണ്. ആർക്കാണ് കൂടുതൽ മീൻ കിട്ടുക?
അതിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും. മഴ പെയ്തു കലങ്ങിയ വെള്ളത്തിന് മീതെ കൈ വണ്ണയുടെ വലിപ്പമുള്ള കൈതക്കോര പുളച്ചു നീന്തുന്നത് കണ്ടതോടെ ചൂണ്ട വലിച്ചെറിഞ്ഞു ബോബി കലുങ്കിൽ

കുപ്പിയിലെ കള്ള് കാലി ആയപ്പോൾ വർഗീസ് മാപ്ല ഷാപ്പിലെ പണിക്കാരനോട് ഒരു കുപ്പി കൂടി എടുത്തു വരാൻ നിർദേശിച്ചു.
" വർഗീസെ നിനക്കെന്നാടാ ലോട്ടറി അടിച്ചാ..." അടുത്തിരുന്നു നാരങ്ങഅച്ചാർ തൊട്ട് നാവിൽ വക്കുന്നതിനിടയിൽ ലാസർ മൂപ്പീന്നിന്റെ ചോദ്യം കേട്ട് എതിരെ ഇരുന്നു കള്ള് മോന്തുന്ന അവറാച്ചൻ പരിഹസിച്ചു ചിരിച്ചു :

രണ്ടോ മൂന്നോ പ്രാവശ്യം ജോസൂട്ടി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് സാറാമ്മ വന്നു വാതിൽ തുറന്നു കൊടുത്തത്.
" എന്താ ഇങ്ങ് പോന്നെ കൂട്ടുകാരന്റെ അവിടെ പായും തലയിണയും ഒന്നും ഇല്ലാരുന്നോ? "
" രണ്ടും ഉണ്ട്. എന്നാലും എന്റെ സാറാ കൊച്ചിനെ കാണാതെ ഞാൻ എങ്ങനെ ഉറങ്ങും? "

ഇടവഴിയിലൂടെ ഓടിക്കയറി ജോസൂട്ടി മുകളിലെ റോഡിൽ എത്തി നിന്ന് കിതപ്പടക്കുമ്പോൾ സൈക്കിളിൽ ബോബി കയറ്റം കയറി വന്നു. അവനെ കാണാത്ത മട്ടിൽ മുന്നോട്ട് നീങ്ങുമ്പോൾ ഹാൻഡിലിൽ പിടിച്ചു ജോസൂട്ടി സൈക്കിൾ നിർത്തിച്ചു.
" വഴീന്ന് മാറടാ !" മുറുകിയ മുഖത്തോടെ ബോബി കൽപിച്ചു.

ഷാപ്പിൽ നിന്നും അവറാച്ചൻ പുറത്തേക്ക് ഇറങ്ങി വരുമ്പോഴാണ് ബോബിയും ജോസൂട്ടിയും ചെല്ലുന്നത്.
അയാളെ കണ്ട് ബോബി മുന്നിലേക്ക് കയറി നിന്നു.
" അച്ചായോ അവിടൊന്നു നിന്നേ . അങ്ങനങ്ങ് പോയാലോ. "
അവറാച്ചൻ നിന്നു." എന്നാടാ ? "

വള്ളം കടവത്ത് അടുത്തപ്പോൾ യാത്രക്കാർക്കൊപ്പം ബോബിയും ജോസൂട്ടിയും ഇറങ്ങി.
വള്ളകൂലി കൊടുത്തിട്ട് മുന്നോട്ട് നടക്കുമ്പോൾ ചുറ്റിനും നോക്കി ബോബി പറഞ്ഞു.
" ഈ കല്ലായി കടവിനെ കുറിച്ചൊക്കെ കുറേയേറെ കഥകൾ പണ്ട് അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ ഇവിടെ എവിടെയെന്ന് വച്ചിട്ടാ ജോസൂട്ടി തിരയുന്നെ? "
" ആ ചായ കടയിൽ ചോദിച്ചാലോ "

ലില്ലിയുടെ കൈ പിടിച്ചു ബോബി മുറ്റത്തിന്റെ കോണിലേക്ക് മാറി.
"അപ്പനിങ്ങ് വന്നില്ല്യോടി? "
ലില്ലി അമ്പരന്ന് നോക്കി.
"ഇച്ചായി ഇതെന്നതാ ഈ പറയുന്നേ. കോഴിക്കോട് പോയിട്ട് അപ്പനെ കണ്ടില്ല്യോ? "

മാണി സാറിന്റെ അടുത്ത പരിചയക്കാരൻ ആയിരുന്നു ഇപ്പോഴത്തെ എസ് ഐ രാമൻകുട്ടി നായർ.
എത്രയും പെട്ടന്ന് വർഗീസ് മാപ്ലയെ കണ്ടു പിടിച്ചു കൊടുത്തേക്കാമെന്നു അയാൾ മെമ്പർക്ക് ഉറപ്പ് കൊടുത്തു.
എല്ലാ കാര്യങ്ങളും വിശദമായി ചേർത്ത് ഒരു പെറ്റിഷൻ എഴുതി കൊടുത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞു.
റൈറ്റർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ബോബി മറുപടി കൊടുത്തു.

ഓട്ടുകമ്പനിക്ക് മുന്നിൽ ഒരു ചെറിയ ഓഫീസ് ഉണ്ടായിരുന്നു.
ഫോർമാൻ ദിവാകരേട്ടന്റെ കയ്യിൽ ബോബി മാണി സാർ തന്നു വിട്ട എഴുത്തു ഏൽപ്പിച്ചു
പുതിയ രണ്ടു തൊഴിലാളികൾ കൂടി വരുന്നുണ്ടെന്ന് തലേന്നു തന്നെ മാത്തച്ചൻ മുതലാളി പറഞ്ഞു ഏൽപ്പിച്ചിരുന്നു.
ഒഴിവുള്ള സെക്ഷനിലേക്ക് രണ്ടു പേരെയും നിയമിക്കാനും അനുമതിയും കൊടുത്തിരുന്നു.

മോളി കുട്ടി എടുത്തു കൊടുത്ത ചായ കയ്യിൽ വാങ്ങി കൊണ്ട് മാണി സാർ തുടർച്ച എന്നോണം പറഞ്ഞു.
" അത് കൊണ്ട് ഞാൻ പറയുന്നത് കേസിനും പൊല്ലാപ്പിനുമൊന്നും പോണ്ടെന്നാണ് . "
എതിരെ ഇരുന്നിട്ട് മോളികുട്ടി പറഞ്ഞു.
" മെമ്പർക്കത് പറയാം. എന്റെ മുന്നിലിട്ടല്ല്യോ ചെറുക്കനെ കണ്ടത്തിൽ വാരിയിട്ടലക്കിയത്. ആ കാഴ്ച എനിക്ക് മറക്കാൻ പറ്റുകേല. ഇത്രയും നാളും മെമ്പറ് പറഞ്ഞത് ഞങ്ങൾ കേൾക്കാതിരുന്നിട്ടില്ലല്ലോ .

ആദ്യത്തെ പകപ്പ് മാറിയപ്പോൾ പെണ്ണമ്മ മകളുടെ നേരെ ചീറികൊണ്ട് ചെന്നു.
" നിനക്കെന്നാത്തിന്റെ കേടാടി? "
" അപ്പനില്ലാതെ എന്റെ കല്യാണം നടത്തണ്ട. "
അവൾ കണ്ണീരോടെ പറഞ്ഞു.

രാത്രിയോടെയാണ് റെജി വീട്ടിൽ മടങ്ങി എത്തിയത്.
ഹാളിലെ സെറ്റിയിൽ മോളികുട്ടി മരണ വീട്ടിൽ ഇരിക്കുമ്പോലെ താടിക്ക് കൈ കൊടുത്തു ഇരിപ്പുണ്ടായിരുന്നു.
വാതിൽ പടിയിൽ പിടിച്ചു നിന്ന് അവൻ നോക്കി.
അവർക്ക് കണ്ട ഭാവം പോലും ഇല്ല.

ചായ കുടിച്ചു കഴിഞ്ഞു മാണി സാർ വഴിയരികിൽ ഒതുക്കി ഇട്ടിരുന്ന ജീപ്പിനടുത്തേക്ക് നടക്കുമ്പോഴാണ് ജോലി കഴിഞ്ഞു വരുന്ന ബോബിയേയും ജോസൂട്ടിയേയും കാണുന്നത്.
അയാളുടെ വിളി കേട്ട് ബോബി സൈക്കിൾ തിരിച്ചു മാണിസാറിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി.
" മെമ്പറെന്താ ഇവിടെ? "
" വകയാർ വരെ പോയതാ. എൽസമ്മേടെ വല്യമ്മച്ചി കുളിമുറിയിൽ ഉരുണ്ടു പിരണ്ട് വീണു. കാണാൻ പോയേച്ചു വരുന്ന വഴിയാ.. എന്നാ പിന്നെ ഒരു ചായ കുടിച്ചിട്ട് വീട്ടിലേക്കു പോവാന്നു വിചാരിച്ചു .

സന്ധ്യയ്ക്ക് തങ്കച്ചൻ കയറി വന്നത് പുതിയൊരു വാർത്തയുമായാണ്.
ബോബി തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
വർഗീസ്മാപ്ലയെ കണ്ട കാര്യം അവൻ വീട്ടിൽ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
എങ്ങനെയാണ് അതിവിടെ അവതരിപ്പിക്കേണ്ടതെന്നുള്ള ചിന്തയിലായിരുന്നു അവൻ.

" എന്നതാടി നിന്റെ മനസ്സിലിരിപ്പ് ? ഞാനൂടൊന്ന് അറിയട്ടെ. "
അണിഞ്ഞൊരുങ്ങുന്ന മോളികുട്ടിയെ നോക്കി അവറാച്ചൻ ചോദിച്ചു.
" ലില്ലിയെ ചെറുക്കനെ കൊണ്ട് കെട്ടിക്കില്ലെന്നും പറഞ്ഞു വീറും വാശിയും കാണിച്ച നീ ഇപ്പോൾ കെട്ടി ഒരുങ്ങി അവന്റൊപ്പം പെണ്ണ് കാണലിന് പോകുന്നതിന്റെ ഉദ്ദേശം എന്നതാ ? "

കയ്യിലിരുന്ന സഞ്ചി വലിച്ചെറിഞ്ഞ് പെണ്ണമ്മ മുന്നോട്ടു പാഞ്ഞു വന്നു
" പോക്രിത്തരം കാണിക്കുന്നോടാ നായേ.....! "
എന്ന് ആക്രോശിച്ചു കൊണ്ട് ജോസൂട്ടിയുടെ ഷർട്ടിൽ കൂട്ടി പിടിച്ചു വലിച്ചു കൊണ്ട് വന്നു മുറ്റത്തേക്ക് തള്ളി.
"അമ്മച്ചി... വേണ്ടമ്മച്ചി.. "

വീടിന് മുന്നിൽ സൈക്കിൾ നിർത്തി ബോബി ഇറങ്ങി.
" ഞാൻ കരുതിയത് അവനേതാണ്ട് മല മറിക്കാനായിട്ട് നിന്റടുത്തോട്ടു വരുവാന്നാ . അവനെന്നാ കോപ്പനാടാ... ഞാൻ ചെറിയൊരു അടിയാ പ്രതീക്ഷിച്ചത്. "
" റെജിയെ അങ്ങനെയങ്ങു എഴുതി തള്ളാൻ ഒക്കുകേല ബോബി. അവനെനിക്ക് കൈ തന്നപ്പോൾ അവന്റെ ഉള്ളിലെ സങ്കടം എനിക്ക് ശരിക്കും അനുഭവപ്പെട്ടതാ . അടി കൊണ്ട പാമ്പാ അവൻ. പതിയിരുന്നു കൊത്തും."

രാത്രി മൊത്തം സംഹാരതാണ്ഡവമാടിയ മഴ വെളുപ്പിനെ എപ്പോഴോ ആണ് പെയ്തു തോർന്നത്. എന്നിട്ടും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. ചാറൽ മഴ പോലെ. നേരം പുലർന്നിട്ടും പുകമറ പോലെ അന്തരീക്ഷം മങ്ങി കിടന്നു. അലസമായി ഉണരാൻ മടിച്ചു കൊണ്ട്.
കിണറ്റിൻ കരയിലെ തുണി കഴുകുന്ന കല്ലിൽ കുന്തിച്ചിരുന്നു ബോബി പല്ല് തേച്ചു.
കോഴികൂട് തുറന്നു ലില്ലി കോഴികൾക്ക് തീറ്റ കൊടുത്ത് നിൽക്കുമ്പോഴാണ് റോഡിൽ നിന്നും വർക്കിയുടെ വിളി കേട്ടത്. അവൾ ബോബിയെ നോക്കി.
മുഖം കഴുകി കൈലിതുമ്പിൽ വെള്ളം തുടച്ചു കൊണ്ട് അവൻ റോഡിലേക്കുള്ള പടിയിലേക്ക് ഇറങ്ങി
ജോസൂട്ടിയുടെ അപ്പൻ ഇത്ര രാവിലെ എന്തിനാണ് വന്നതെന്ന് ചിന്തിച്ചു ലില്ലി കയ്യാലയ്ക്ക് സമീപത്തെയ്ക്ക് ചെന്നു.
"ജോസൂട്ടി എവിടെ? "
പരിഭ്രാന്തി കലർന്ന വർക്കിയുടെ ചോദ്യം കേട്ട് ബോബി ഒന്ന് അമ്പരന്നു
"അവനങ്ങ് വന്നില്യോ?"

Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം