fbpx

 

കഥ, ഭംഗിയുള്ള ഒരുകൂട്ടം വാചകങ്ങളല്ല. പൊതുവായി പറഞ്ഞാൽ കഥയിൽ  അടിസ്ഥാനപരമായി അഞ്ചു ഘടകങ്ങൾ ഉണ്ടായിരിക്കും. (1) കഥാപാത്രങ്ങൾ. (2) പശ്ചാത്തലം. (3) കഥാതന്തു അഥവാ ഇതിവൃത്തം. (4) സംഘർഷം. (5) സംഘർഷത്തിനുള്ള തീർപ്പ്. ചിലർ പറയുന്നു, കഥ വായനക്കാരിൽ രസാനുഭൂതി ഉണർത്തണമെന്ന്‌. മറ്റു ചിലർ പറയുന്നു, കഥ സാമൂഹികമായ ഇടപെടലായിരിക്കണമെന്ന്‌. ഇനിയും ചിലർ പറയുന്നു, എഴുത്തുകാരന്റെ സൗന്ദര്യാന്വേഷണമാണു കഥയെന്ന്‌. മൊഴി പറയുന്നു കഥയിൽ കഥയുണ്ടായിരിക്കണമെന്ന്. 

 

ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ളാറ്റിലെ പതിനാലാം നമ്പര്‍ മുറിയില്‍ അസ്വസ്തതയുടെ കാറ്റേറ്റ് അലമേലു ഉലഞ്ഞു . ജീവിതത്തിനെന്തെങ്കിലും ലക്ഷ്യമുണ്ടോ..? അലമേലു ചിന്തിച്ചു. പെരുമാള്‍ പോയികഴിഞ്ഞിരിക്കുന്നു . ഇനി എത്ര ദിവസം കഴിഞ്ഞായിരിക്കും വരിക എന്നാര്‍ക്കറിയാം. 

മഞ്ഞുമുത്തുകള് ചിതറി വീണു പാറകെട്ടുകളുടെ പുറം ചട്ട പാടെ നനഞ്ഞിരുന്നു. കുഞ്ഞരുവികൾ പോലെ ജലകണങ്ങൾ ഒലിച്ചിറങ്ങി,അരുവികൾ ചിലത് പാതി വഴിയിൽ അസ്തമിച്ചു അവയുടെ ഒഴുക്കിന്റെ സ്രോതസ്സ് നിലച്ചപ്പോൾ.

”കൈ നീട്ടടാ” പുതുതായി ആ സ്കൂളിൽ വന്ന ശ്രീദേവി ടീച്ചർ രാജീവിന്റെ നേർക്ക് ചൂരൽ ഓങ്ങി നിന്നു. രാജീവ് എഴുന്നേറ്റ് കൈ നീട്ടി
“ഇത് ചന്തയല്ല നിന്‍റെ ഇഷ്ടത്തിന് വരാനും പോകാനും, പത്ത് ദിവസമായി നീ ക്ലാസ്സിൽ കയറിയിട്ട്, അറിയോ നിനക്ക്. ഇങ്ങനെ ഉള്ള ഒരു കുട്ടി ഇനി എന്‍റെ ക്ലാസ്സിൽ ഇരിക്കണ്ട” കേവലം നാലാം ക്ലാസ്സുകാരനാണന്നുള്ള പരിഗണന പോലും

തീരമടുക്കുന്ന പായ്ക്കപ്പലിലേയ്ക്ക് പ്രതീക്ഷയോടെ ദൃഷ്ടി പായിച്ച് ഏകാന്തനായ് കടല്‍ത്തിരകളേറ്റുവാങ്ങി ഇമവെട്ടാതെയവന്‍ നിന്നു. എന്തിനെന്നോ? ഏകാന്തതയുടെ തടവറയില്‍ അത്ഭുതങ്ങളുടെ വിളനിലമായ ആ ദ്വീപില്‍ നിന്നും രക്ഷപെടുന്നതിനു വേണ്ടി.

ദീർഘ യാത്രയുടെ മുഷിപ്പുമാറ്റാനുള്ള സംസാരത്തിൽ ചുറ്റിലുമുള്ള കാര്യങ്ങളിൽ തുടങ്ങി അയൽ പക്കവും കടന്നു എപ്പോഴോ ഫേസ്ബുക് പേജിൽ കണ്ട യുദ്ധക്കെടുതികളുടെ പോസ്റ്റിൽ വരെ എത്തിയിരുന്നു അവരുടെ ചർച്ചകൾ. സിറിയയിലെ ജനതയുടെ ദുർവിധി വാ തോരാതെ ഒരുവൻ ഏറ്റു പിടിച്ചു. 

ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു . എന്നെ കണ്ടതും തിരുമേനി ചോദിച്ചു ''എന്താപ്പോ ഇങ്കടൊന്നും കാണാറില്ലല്ലോ ഇശ്ശി കാലായല്ലോ .തന്നെയിങ്കട് കണ്ട്ടിട്ട് ..ദൈവവിശ്വാസം ഒന്നുല്ല്യല്ലേ.'' 
''അങ്ങനെയൊന്നും നിരീച്ചട്ടല്ല ..തിരുമേനി...എവിടെയായാലും മനസ്സിലങ്കട് ഉണ്ടായാപോരെ, അതിപ്പോ ഇബടെ വന്ന് മൂന്നുനേരം തൊഴുതാലേ കിട്ടൂന്നൊന്നൂല്ല്യ ല്ലോ ചെലരൊക്കെ എന്നും ഉടുത്തൊരുങ്ങി വരും ... അവര്‍ക്കെയുള്ളു

വിരസമായൊരു ദീർഘയാത്രയുടെ  അവസാന ഘട്ടത്തിലേക്ക് കടക്കുകയാണല്ലോ  എന്ന  ആശ്വാസത്തിന്റെ തണുപ്പത്താണ്  ഒന്ന് കണ്ണടയ്ക്കാൻ തീരുമാനിച്ചത് . മീന വെയിൽ ഒഴുകി പടർന്നു പാതയോരം വരെ   പൊള്ളി കിടന്നപ്പോൾ

"ശ്രീനീഷ്, എന്നെ ഓർമ്മയുണ്ടോ ?", വാട്സാപ്പിൽ പുതിയൊരു നമ്പറിൽ നിന്നും വന്ന മെസ്സേജ്. DP നോക്കിയപ്പോൾ ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. നമ്പർ പരിചയമില്ല. അപ്പോഴേയ്ക്കും ഫോൺ റിംഗ് ചെയ്തു. പരിചിതമല്ലാത്ത നമ്പർ.

മതി, ഇവിടെ തീരുകയാണ്. ഓരോ കാലത്തും പ്രതിബദ്ധതകളില്ലാത്ത പ്രണയങ്ങളുണ്ടായിട്ടില്ലല്ലോ!.  അവന്റെ മുന്നിലെന്തായിരുന്നു? പള്ളിയും പട്ടക്കാരും. തന്റെ മുന്നിലോ? ചന്ദനക്കുറിയ്ക്കു താഴെ കാണുന്ന കുറേ ചുവന്ന കണ്ണുകള്‍.

ഫയര്‍ സ്റ്റേഷന്‍ റോഡിലൂടെ റെയില്‍വേ ട്രാക്കിലേക്ക് എത്തിപ്പെട്ടത് നടന്നാണോ ഓടിയാണോ എന്നയാള്‍ക്കറിയില്ലായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ തെക്ക് ഭാഗത്തെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തേക്ക് അയാളുടെ ഓഫീസില്‍ നിന്നുള്ള

കല്യാണത്തിനു വന്നവരെ വായിനോക്കി ഇരിക്കുന്നതിനിടയിലാണ് പെട്ടെന്ന് അനാമികയുടെ ദൃഷ്ടി അവനിൽ പതിഞ്ഞത്. അവൻ മൊബൈൽ നോക്കി നിൽക്കുന്നു. 'ഇവനെന്തിനാ അതിൽ തന്നെ നോക്കി നിൽക്കുന്നത്,

ആർദ്രമായ നിലാവിൽ ഒഴുകുന്ന തണുത്ത കാറ്റിൽ പടർന്നുല്ലസിക്കുന്ന മുല്ലപ്പെണ്ണിന്റെ സുഗന്ധം പോലെ, കടംതരുന്ന കനവുകൾ കൊണ്ട് ഓർമകളിലൂടെ ഒരു യാത്ര. അതൊരു വിധിയായിരിക്കും അല്ലെ? ഒരിക്കലും തിരിച്ചുകിട്ടാത്ത

ആശുപത്രി മുറ്റത്തുള്ള വലിയ വാകമരം നിറയെ പൂക്കൾ. ഇലകൾ ഒന്നുംകാണാനില്ല. വാകപ്പൂക്കളും, ആകാശവും, നക്ഷത്രങ്ങളും മിന്നുമോൾക്ക് ഏറെയിഷ്ടമാണ്. മമ്മി കിടക്കുന്ന റൂമിന്റെ  ജനലരികിൽ പുറത്തേയ്ക്കു നോക്കി

മുരളിധരൻ എന്ന ഈ ഞാൻ ഈയിടയായി തീർത്തും ഖിന്നനാണ്. അതിന്റെ കാരണം നല്ലൊരു വിവാഹബന്ധം ഒത്തുവരുന്നില്ല എന്നതാണ്. നാട്ടിലും മറുനാട്ടിലുമായി എത്രയോ പെണ്ണുകാണലിനു പോയി. ഇതു വരെ പോയ

നുണകൾഎങ്ങനെ മിനുക്കിയെടുക്കണം..?കല്ലു വെച്ചത് ,മുത്തുപതിച്ചത്, നിറം പിടിപ്പിച്ചത് , അങ്ങനെയങ്ങനെ? 
പക്ഷെ അക്ബറിനോട് എന്ത് നുണപറയും?
ഇക്ക ഇതെന്തിന് ഏറ്റെടുത്തു.?
അക്ബർ ഇത് എങ്ങനെ നേരിടും?
ഇക്ക കല്ലുപോലെ ഇരുന്നു ഡ്രൈവ് ചെയ്തു.

Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം