fbpx

 

 

 

സ്കൂളിൽ എന്റെ നല്ല ഒരു ഫ്രണ്ട് ആയിരുന്നു പ്രേം കുമാർ , നല്ല നീണ്ടു മെലിഞ്ഞു എപ്പോഴും ചിരിക്കുന്ന  പ്രകൃതം  ആറാം ക്ലാസ്സ്‌ മുതൽ ആണ് ഞങ്ങളുടെ നാട്ടിലേക്ക് അവന്റെ കുടുംബം വരുന്നത് , പ്രേം കുമാറിന്റെ  അച്ഛൻ കെ എസ് ഇ ബി  ഓവർസിയർ ആണ്, അദ്ദേഹത്തിനു

സ്ഥലം മാറ്റം കിട്ടിയത്  ഞങ്ങളുടെ നാട്ടിലേക്ക് ആണ് ,  കുമാറിനു ആകെയുള്ള ഹോബി കടലാസ്സിൽ  എന്തെങ്കിലും കുത്തികുറിക്കും എന്നുള്ളതാണ്, ഞങ്ങൾ ആരെങ്കിലും നോക്കട്ടെ എന്ന് പറഞ്ഞാൽ ഉടനെ കീറിക്കളയും , ഈ സ്വഭാവം തുടർന്നപ്പോൾ ഈ പഹയൻ  വല്ല പ്രേമ ലേഖനവും എഴുതി പഠിക്കയാണോ  എന്ന് ശങ്കിച്ചു.

ഞങ്ങൾ എല്ലാവരും ഏഴിലെത്തി,  ഒരു ദിവസം മലയാളം സാർ ആണ് അതു കണ്ടു പിടിച്ചത് ..

അവൻ കവിത എഴുതാൻ ശ്രമിക്കുകയാണ് .. മഴയെ വർണിച്ചു കൊണ്ടുള്ള ഒരു കവിത യായിരുന്നു അന്ന് എഴുതിയത് ,

"മഴയിൽ കുതിർന്ന പുല്നാമ്പുകളിൽ 
നിന്നിറ്റിറ്റു വീഴുന്ന ബാഷ്പ കണങ്ങളെ"

ഇത്രയും എഴുതി വരികൾ മനസ്സിൽ നെയ്യുമ്പോൾ ആണ് സാറ് കണ്ടു പിടിച്ചത്. 
സാറ് അവനെ വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ പറഞ്ഞു, എഴുതിയതോന്നും കീറി കളയരുത് ശൂക്ഷിച്ചു വെക്കണം എന്നൊക്കെ ഉപദേശിച്ചു,

ഞങ്ങൾ കൂട്ടുകാരും അവനോട് എഴുതാൻ പറഞ്ഞു പക്ഷെ ഒരു കുഴപ്പം ഉണ്ടായി, അന്ന് മുതൽ ഞങ്ങൾ അവനെ കവികുമാരൻ എന്ന് വിളിക്കാൻ തുടങ്ങി,

പിന്നെ അവനും എന്തോ ഒരു ആത്മ വിശ്വാസം വന്ന പോലെ ചറ പറാന്ന്‌ എഴുതിത്തുടങ്ങി , എഴുതി ക്കഴിഞ്ഞു അവസാനം ഞങ്ങളെ കാണിച്ചു. അങ്ങനെ അവന്റെ നോട്ട് ബുക്ക്‌ എല്ലാ പേജിലും കവിതകൾ നിറഞ്ഞു.

ഹൈസ്കൂൾ എത്തിയപ്പോൾ അവന്റെ ബാഗിൽ ഒരു കെട്ട് കവിത കൾ കുത്തി ക്കുറിച്ച കടലാസ് ഉണ്ടാവും .. ബാലരമ ക്കും പൂമ്പാറ്റക്കും അയച്ചു കൊടുക്കാൻ ഞങ്ങൾ പറയും , പക്ഷെ അവൻ അയച്ചു കൊടുത്തില്ല , അച്ഛൻ അറിഞ്ഞാൽ അടി ഉറപ്പ്  അതുകൊണ്ട് എവിടെക്കും അയച്ചു കൊടുത്തില്ല എങ്കിലും എഴുത്ത് തുടർന്നു

എസ് എസ് എൽ സി ക്ക് കവി വിര്ത്തിയായി തോറ്റു ... വീട്ടിൽ വഴക്കായി , അച്ഛൻ അവനെ പൊതിരെ തല്ലി ...ബാഗിൽ നിന്നും അലമാരയിൽ നിന്നും കെട്ടു കണക്കിന് കവിത എഴുതിയ പുസ്തകങ്ങളും പേപ്പറുകളും കണ്ട അച്ഛൻ കലി തുള്ളി അതെല്ലാം വാരി വലിച്ചു പുറത്തേക്കു ഇട്ടു തീ കൊളുത്തി ...അത് കണ്ടു ഞങ്ങളുടെ കുഞ്ഞു കവി പൊട്ടിക്കരഞ്ഞു . അവനെഴുതിയ വരികൾ എല്ലാം വെളിച്ചം കാണാതെ മണ്ണടിഞ്ഞു

അവന്റെ അച്ഛൻ അവനെ ദൂരെ ഏതോ കടുത്ത ശിക്ഷണമുള്ള  ബോർഡിങ്ങിൽ ചേർത്തു ...,
മുഖത്തെ ചിരി മാഞ്ഞു പോയിക്കാണും  അതോടെ അവൻ എഴുത്തും നിർത്തിയിട്ടുണ്ടാവും ,
പിന്നീട് അവന്റെ ഒരു വിവരവും ഞങ്ങൾ അറിഞ്ഞില്ല . എന്തായി ആവോ .

####KK

 


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം