സുഹൃത്തേ,

ഇത്രയും നാളത്തെ മൊഴിയുമാണുള്ള നിങ്ങളുടെ പരിചയത്തെ അടിസ്ഥാനമാക്കി മൊഴിയെ വിലയിരുത്താൻ നിങ്ങളെ ക്ഷണിക്കുകയാണ്. പ്രധാനമായി ഇനിപ്പറയുന്ന മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക.

മലയാള സാഹിത്യം കൈകാര്യം ചെയ്യുന്നതിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

ഒരു വെബ് പോർട്ടൽ/ആപ്പ് എന്ന നിലയിൽ, സാങ്കേതികമായ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

കസ്റ്റമർ സർവീസിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

ഇതിനു പുറമെ, മൊഴിയെ മികച്ചതാക്കിമാറ്റാൻ എന്താണ് ചെയ്യേണ്ടത്?

ലോഗിൻ ചെയ്ത ശേഷം അഭിപ്രായം പോസ്റ്റ് ചെയ്യാവുന്നതാണ്. (OR നിങ്ങളുടെ അഭിപ്രായം This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചുതരിക.) 

അഭിപ്രായം അറിയിക്കുക

Pin It

പ്രിയപ്പെട്ട  പത്രാധിപർ, 
മൊഴിയുടെ സമ്മാനം അഞ്ചു പ്രാവശ്യം നേടിയ വളരെ ചെറിയ ഒരു എഴുത്തുകാരനാണ് ഞാൻ. മൊഴിയുടെ പത്രാധിപ സമിതിയിൽ നിന്നും എനിക്ക് ലഭിച്ച പ്രോത്സാഹനങ്ങൾക്കും  ചേർത്തുനിർത്തലിനും  ആദ്യമേ  തന്നെ  ഈയുള്ളവന്റെ  നന്ദിയും  കടപ്പാടും  രേഖപ്പെടുത്തട്ടെ.

Pin It

ഫെയ്സ് ബുക്കിൽ സുഹൃത്തുക്കളിലാരോ ഷെയർ ചെയ്തതിലൂടെയായിരുന്നു ഞാനാദ്യമായി മൊഴിയെ കുറിച്ച് അറിയുന്നത്. എഴുത്തുകാർക്ക് പ്രതിഫലം എന്ന വാക്കുകളാണ് എന്നെ മൊഴിയിലേക്ക് ആകർഷിച്ചതെന്ന് വേണമെങ്കിൽ പറയാം.

Pin It

മികച്ച സംഘാടനവും ഡിസൈനിങ്ങും ശ്രദ്ധയിൽപ്പെട്ടു. 
എഴുത്തുകാർക്ക് നല്ല അവസരം ആണ്.

ഫീച്ചർ എന്ന വിഭാഗം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. 
കേരളത്തിലെ ചില സ്ഥലങ്ങൾ, വിശേഷ സന്ദർഭങ്ങൾ, ചരിത്രം എന്നിവയെക്കുറിച്ച് വിവരം നൽകുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തുക.

നന്ദി, സസ്നേഹം
ഡോ സി ഗണേഷ്
അസി പ്രഫസർ മലയാള സർവകലാശാല
തിരൂർ കേരളം

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക