മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

രാവിലെതന്നെ കുളിച്ചൊരുങ്ങിയെങ്കിലും ഉത്സവപറമ്പിലേക്കു പോകാതെ എന്തോ ഒരുവല്ലായ്മ്മയോടെ ഇരുന്ന രവിക്ക്, അമ്മ വളരെ നേരത്തെ

തിരച്ചിലിനൊടുവിൽ കടുകു പാത്രത്തിൽ കണ്ടെത്തിയ അമ്പതു  രൂപ  പോക്കറ്റിൽ വച്ച്കൊടുത്തപ്പോഴാണ് സന്തോഷമായത് . 

'അമ്മ ഒന്നും പറഞ്ഞില്ല.'

ആൾത്തിരക്കിനിടയിലൂടെ ഉത്സവകാഴ്ചകൾ കണ്ടു കൊണ്ടു തനിയെ നടന്നു. കളിപ്പാട്ടങ്ങൾക്കിടയിലേക്കും ഐസ്ക്രീം മണിയൊച്ചകളിലേക്കും അവന്റെ കണ്ണും കാതും ഇടറി വീഴുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ സന്തോഷത്തോടെ ഇടം കൈകൊണ്ടു പോക്കറ്റിൽ പതിയെ അമർത്തിനോക്കി ഉറപ്പുവരുത്തി.
ഒന്നു വച്ചാൽ രണ്ടു കിട്ടുമെന്നും രണ്ടു വെച്ചാൽ പത്തു കിട്ടുമെന്നും പറയുന്നിടത്തു നിന്നിരുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ വലിയ ആൾക്കൂട്ടത്തെ കടന്നു അവൻ മുന്നോട്ടു പോയി. 
വര്ഷം തോറും എത്താറുള്ള കച്ചവടക്കാരിൽ പലർക്കും അവർ വിൽക്കുന്ന കളിപ്പാട്ടം പോലെ പുതിയ മുഖമാണെന്നു തോന്നി. കച്ചവടക്കാരെയും അവരുടെ വീട്ടിലെ കുട്ടികളെപറ്റിയും രവി ഓർത്തുപോയി.  അവർക്കൊക്കെ എന്നും ഉത്സവമായിരിക്കുമല്ലോ? ഏന്തു രസമായിരിക്കും. മതി വരുവോളം കളിക്കാമല്ലോ കാശു കൊടുത്തു വാങ്ങണ്ടാത്ത കളിപ്പാട്ടങ്ങൾക്കൊപ്പം.

ദൂരെ പൊരിക്കടയിൽ മുഷിഞ്ഞ സാരിയിൽ തിരക്കിട്ടു കച്ചവടം ചെയ്തുനിൽക്കുന്ന സ്ത്രീയെ കണ്ടപ്പോൾ അമ്മയെ ഓർമ്മ വരുകയും നടപ്പിനു വേഗത    കൂട്ടുകയും ചെയ്തു.

'അവന്റെ ഉത്സവം'  ഉച്ചക്കു മുന്നേ  കഴിഞ്ഞു .

അമ്മയെ അമ്പതു  രൂപ  തിരിച്ചേൽപ്പിക്കുമ്പോൾ രവീന്ദ്രൻ സന്തോഷത്തോടെപറഞ്ഞു.
"എല്ലാം കഴിഞ്ഞ കൊല്ലത്തെ പോലെ തന്നാമ്മേ. പുതിയതായി വാങ്ങാൻ ഒന്നും ഇല്ലാരുന്നു."

അപ്പോഴും 'അമ്മഒന്നുംപറഞ്ഞിരുന്നില്ല.'

അമ്മ പറയാതെ തന്നെഅവനറിയാമായിരുന്നു
ആ അമ്പതു രൂപ തനിക്കുള്ളതല്ലന്നും നമുക്കുള്ളതാണെന്നും. 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter