കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. കടലാസിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള വായനാ മാറ്റത്തിനു അനുയോജ്യമായ എഴുത്തു ഹ്രസ്വ ഡിജിറ്റൽ  രചന മാത്രമാണ്. കുറച്ചു വാക്കുകളിൽ അനാവൃതമാകുന്ന മിഴിവുറ്റ ചിത്രങ്ങൾ, നർമ്മത്തിന്റെ കാണാ നൂലുകൾ, വായനക്കാരെ പിടിച്ചു നിറുത്തുന്ന വൈഭവം, ഇവയൊക്കെ പുതിയ സമ്പ്രദായത്തിന്റെ മുഖ മുദ്രകളാണ്. വിശാലമായ രചനകൾ പലപ്പോഴും തിരക്കുള്ള വായനക്കാർ ഒഴിവാക്കുന്നു. മൊഴി ലക്ഷ്യ മിടുന്നത് ഇത്തരത്തിലുള്ള രചനാ വൈഭവം എഴുത്തുകാരിൽ വളർത്തിയെടുക്കുന്നതിലാണ്. അതു കൊണ്ടു തന്നെ 1000 വാക്കുകൾ ക്കുള്ളിൽ നിൽക്കുന്ന രചനകൾക്ക് പ്രാധാന്യം നൽകുന്നു.