മനസിൽ സന്ധ്യാതാരകം തെളിഞ്ഞപ്പോൾ
നീയെന്നരികിലുണ്ടായിരുന്നു.
മനസ്സിൽ പനനീർപു വിടർന്നപ്പോൾ
ഞാൻ നിന്നിൽ അലിഞ്ഞ് ചേർന്നിരുന്നു.
നിന്റെ ഓർമ്മകളിൽ ആനന്ദം കണ്ടെത്തിയപ്പോൾ
എന്റെ ശിരകളിൽ നീ ഒഴുകി നടക്കുകയായിരുന്നു.


നിന്റെ മൗനങ്ങൾ എന്നെ തളർത്തി
നിന്റെ പുഞ്ചിരിയിൽ വർണ്ണ വിസ്മയകരമായ പുതുലോകങ്ങൾ സൃഷ്ടിക്കപ്പെട്ടു.
ഒരേ സമയം പ്രണയത്തിൻ ലഹരിയും
വിരഹത്തിൻ അസഹ്യതകളും
നൊമ്പരത്തിന്റെ കാഠിന്യങ്ങളും ഞാനറിഞ്ഞു.
നീ നിമിഷാർദ്ധങ്ങളിൽ അർത്ഥതലങ്ങൾ
മാറി മറിയുന്ന അപ്സരകന്യകയാണ്.
കാലം എനിക്കായ് സമ്മാനിച്ച നിധിയാണു നീ.

 

കൂടുതൽ വായനയ്ക്ക്