മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

 

"അമ്മേ, മിഠായി വാങ്ങണേ" മോന്റെ ചോദ്യത്തിന് തലയാട്ടി ഡബിൾ മാസ്ക്കുമണിഞ്ഞ് കടയിലെത്തി. പരിപ്പ്, പച്ചക്കറി, കൂടെ മിഠായിയും വാങ്ങി. അപ്പോഴാണാ വെള്ളിടി വെട്ടിയ പോലെ ഒരു തോന്നൽ.

കടക്കാരന്റെ ശബ്ദം അടഞ്ഞത്പോലെ, ജലദോഷം പോലെ. ?മിഠായി എടുത്തു തന്നു അയാൾ. വീട്ടിലെത്തിയ ഉടനെ അവൻ ഓടി വന്നു.

"ഡാ, ഇത് കഴിക്കണ്ട താഴെ വീണുപോയി. മോനമ്മ വേറെ ഒരു സാധനം ഉണ്ടാക്കിത്തരാം." അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി.

"നിനക്ക് പറഞ്ഞാൽ മനസിലാകില്ല അല്ല ഡാ " രണ്ടടി വച്ച് കൊടുത്തു ഞാൻ അടുക്കളയിലേക്ക്  നടന്നു.

"നിനക്ക് കൊറോണ വന്നപ്പോൾ മെന്റലായോ?" അമ്മ ചോദിച്ചത് കേട്ട് മാടമ്പള്ളിയിലെ മനോരോഗിയെ പോലെ ഞാനൊന്ന് പാളി നോക്കി.

"പത്രം വന്നല്ലോ ആഹാ നോക്കട്ടെ" അച്ഛൻ വേഗം പത്രമെടുത്ത് വായിക്കാൻ തുടങ്ങി.

"ദേ, ചായ" അമ്മ എത്തി.

"അച്ഛാ സാനിറ്റൈസർ അടിക്കണേ കയ്യിൽ എന്നിട്ട് ഗ്ലാസ് പിടിച്ചാ മതി വൈറസ് അതിലെങ്ങാനും ഉണ്ടെങ്കിലോ." അമ്മ കേട്ട ഭാവമില്ല. ഞാൻ പെട്ടെന്ന് തന്നെ അച്ഛന്റെ കയ്യിലും പത്രത്തിലും സാനിറ്റൈസർ എടുത്തടിക്കാൻ തുടങ്ങി.

"ദേ ചായ അവൾ ചീത്തയാക്കി. അതിലും വീണു." അമ്മയ്ക്ക് അരിശം കയറി.

"അല്ലെങ്കിലും ഇവിടെ ഉള്ളവർക്ക് കാര്യഗൗരവം അറിയില്ല" ഞാൻ കലിപ്പോടെ അകത്തേക്ക് കയറി വാതിലടച്ചു. ഇവൾക്ക് എന്താ പറ്റിയത് അവർ പരസ്പരം പറഞ്ഞു. രാവിലെ തൊട്ട് വൈകുന്നേരം വരെ വാർത്ത കാണും. പേടി കൊണ്ട് വന്ന ഒരു തരം അവസ്ഥ ആണിത്. അമ്മ അച്ഛനെ ആശ്വസിപിച്ചത് എനിക്ക് കേൾക്കാമായിരുന്നു

"അല്ല എപ്പഴാ വന്നത് "

കേളപ്പൻ ചേട്ടൻ മാസ്ക് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ തോർത്ത് കൊണ്ട് മുഖം മറച്ച് മുറ്റത്തുനിന്ന് മകനോട് ചോദിക്കുകയാണ്. ഇവർ എന്താ ഇങ്ങനെ ഇറങ്ങി നടക്കുന്നത്. ഞാൻ അരിശപ്പെട്ടുവാതിൽതുറന്നു.

 
"പെണ്ണേ പതുക്കെപറ വേണ്ടപ്പെട്ടവരാ." അമ്മ ഇടപെട്ടു.

"അല്ല കേളപ്പേട്ടാ ങ്ങൾ ഈ നാട്ടിലല്ലേജീവിക്കുന്നത്, ഇറങ്ങി നടക്കുന്നത് എന്തിനാ?"

"ഓ, ഞാൻ പോയേ" അവർ നീരസത്തോടെ എന്നെ നോക്കി. അമ്മ രൂക്ഷമായി എന്നെ നോക്കി. അകത്തേക്ക് കയറി പോയി.

മീൻ മത്തി അയല... ചെമ്മീൻ... ?? മീൻകാരൻ വന്ന് ഹോണടിക്കാൻ തുടങ്ങി.
"മീൻ കുറച്ച് ദിവസത്തേക്ക് വേണ്ട" ഉത്തരവിറക്കി ഞാൻ.

"ഓ വേണ്ടങ്കിൽ വേണ്ട" അമ്മയും അച്ഛനും സമ്മതിച്ചു. പക്ഷേ എത്ര ദിവസം. ?

രണ്ട് ദിവസം കഴിഞ്ഞില്ല അച്ഛൻ പറയുകയാ, "ഡീ കുറച്ച് മീൻ വാങ്ങി കറി വെക്കണം എത്രദിവസം കഴിഞ്ഞു. വായ്ക്ക് രുചിയായി വല്ലതും കഴിക്കണം എന്നാലേ പ്രതിരോധം വരൂ ഇവള് പറയുന്നത് കേട്ടാ പട്ടിണി കിടന്ന് ചാകും"

അതോടെ മീൻ കാരനുമായി വീടിന് ഉണ്ടായിരുന്ന സമ്പർക്കം വീണ്ടും തുടങ്ങി.
"അച്ഛൻ മീൻ വാങ്ങണ്ട,അമ്മ ശ്രദ്ധിച്ച് വാങ്ങും. അമ്മേ, കവർ ഒഴിവാക്കാൻ പാത്രം എടുത്ത് പോയാൽ മതി. തൂക്കിയതിന് ശേഷം കയ്യിൽ തൊടാതെ വാങ്ങിച്ചാൽ മതി ട്ടോ. പൈസ മാസത്തിലൊരിക്കൽ കൊടുക്കാം."

"നിനക്ക് വല്ല പ്രശ്നവും ഉണ്ടോ."  അച്ഛന് അരിശം കയറി. ? മാനസികമായി നീ അത്ര OK അല്ലാലോ? ശ്രദ്ധിക്കണം എന്ന് വച്ച് നിന്നെ പോലെ ആണോ എല്ലാരും" ?അച്ഛൻ ചോദിച്ചു.

പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. "ദേ കേളപ്പേട്ടന് കൊറോണയാ "അമ്മ പറഞ്ഞു.. ?

"ഞാൻ പറഞ്ഞപ്പോ എന്തായിരുന്നു ഇവിടെ പൂരം ഇപ്പോ മനസിലായോ.. ?
അച്ഛന്. ഞാൻ അത്ര Ok അല്ല എനിക്ക് വട്ടാ എന്തേ !" ഞാൻ തിരിഞ്ഞു നടന്നു.

Disclaimer:    The opinions expressed in this post are the personal views of the author. They do not necessarily reflect the views of Momspresso. com. Any omissions or errors are the author's and Momspresso does not assume any liability or responsibility for them.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter