മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

മഞ്ഞിൻ പുതപ്പിന്നടിയിൽ ഇത്രനാൾ 
സുഷുപിതിയിലായിരുന്നു ഞാനൊരു
വിത്തായ്, എന്റ പുറംചട്ടയെന്നെ കാത്തു
പെറ്റമ്മയെപ്പോൽ..

മണ്ണാകും  അമ്മതൻ ഗർഭപാത്രത്തിൽ
ചൂടും സുരക്ഷയും തന്നാ കരങ്ങൾ
ഇന്നീ വെളിച്ചത്തിലേക്കെന്നെ ആനയിച്ചു.

സൂര്യാംശു എന്നിൽ നിറയ്ക്കും വർണ്ണങ്ങളിൽ
കാണുന്നു ഞാനീപ്രപഞ്ച സൗന്ദര്യം
ഇളം കാറ്റെന്നെ താരാട്ടു പാടി ഉറക്കുമ്പോൾ
അറിയുന്നു ഞാനാപരിലാളനത്തിൻ സുഖം

തുള്ളിത്തുളുമ്പി വളരുന്നതോടൊപ്പം അറിയുന്നു
ഞാൻ നിനക്കായ് പിറന്നവളെന്ന്
എന്റെ ചില്ലകൾ നിനക്ക് ചേക്കേറുവാനായ് മാത്രം
നീ നിന്റെ ചിറകുകൾ കുടയുമ്പോൾ പുക്കുമെൻ
ഉള്ളിലെ വസന്തം നിനക്കുവേണ്ടി...

മഞ്ഞിന്റെ തൂവൽക്കണങ്ങളെൻ ഹൃദയത്തിൽ
സൂക്ഷിച്ചു വയ്ക്കാം നിനക്കായ് മാത്രം
നീയെന്നരികിലെത്തുമ്പോൾ തഴുകിടുവാൻ

ജന്മങ്ങൾക്കപ്പുറം നിന്നെങ്ങോ പറന്നു നീയെന്ന-
രികിലണയുന്ന കാലത്തിനായ്
ഉള്ളിലെ പൂക്കാത്ത ദശപുഷ്പ മൊട്ടുകൾ
നിൻ വിരൽ സ്പർശനത്താൽ പൂത്തുവിടരുമ്പോൾ
എൻ ചില്ലകൾ തോറും വസന്തം വിടർത്താൻ
നോമ്പുനോറ്റിരിക്കുന്നൊരു തിരുവാതിര ഞാൻ.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter