മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

river

ഇനിയും പുഴേ നീ ഒഴുകുന്നുവോ?
നിന്റെ ഓളങ്ങളിൽ എന്റെ കാൽപ്പാദമാഴ്ത്തിയെൻ
ദേഹവും ദേഹിയും കുളിർപ്പിക്കവെ ...
ഇളം കാറ്റിനെത്തഴുകിയും കിളിയോടു കുറുകിയും
ഒഴുകുന്ന നിന്നെ ഞാൻ പുണർന്നീടവെ ...

ഉയരുന്നിതായിരം ചോദ്യങ്ങളെന്നുള്ളിൽ
നീയാരാണ്? എന്താണ്? എന്തിനാണ്?
നിന്നുയിരിൽ തുടിക്കുന്ന -
തെന്തേതാണ്?
നിന്നിൽ നീ പ്രതിഫലിപ്പിക്കു-
ന്നതാരെയാണ്?

നിൻ സ്ഥായിയാം രൂപവും ഭാവവുമെന്താണ്?
നിൻ നിറവും രുചിയും ഗന്ധവുമെന്താണ്?

ഏതോ മനസ്സിൻ പ്രതിബിംബമോ നീ?
അതോ... കാല പ്രവാഹ-ത്തിൻ ചാലകശക്തിയോ?

മഴവെള്ളപ്പാച്ചിലിൽ കലിതു -ള്ളി നീയന്നു
സംഹാര താണ്ഡവമാടിയ - തെന്തേ?

കത്തുന്ന വേനലിൽ ശോഷിച്ച് ശുഷ്ക്കിച്ച്
നീർച്ചാലുമാത്രമായ് മാറിയ -
തെന്തേ?

സർവ്വം സ്വതന്ത്രയായ് തുള്ളി ക്കളിച്ച നിൻ
കുതിപ്പിനു തടയണ കൂച്ചു -
വിലങ്ങിട്ടോ?

ആനന്ദാധിക്യത്താൽ പൊട്ടി -
ച്ചിരിച്ച നീ
അടങ്ങാത്തമർഷത്താൽ
പൊട്ടിത്തെറിച്ചുവോ?

ആരോരുമറിയാതെ അടക്കം
പറഞ്ഞ നീ
ആരോടെന്നില്ലാതെ പുലഭ്യം പറഞ്ഞതോ?

പളുങ്കുപാത്രം പോലെ പാടേ തെളിഞ്ഞ നീ
മാലിന്യ വാഹിയാം ഓടച്ചാലാ യതോ?

കിടാങ്ങളോടൊത്തന്നു
നീന്തിക്കളിച്ച നീ
ആ പൈതങ്ങൾ തന്നെയും ജീവനെടുത്തതോ?

ഒന്നും ഒളിക്കാത്ത നൈർമ- ല്യമായ നീ
രഹസ്യമുറങ്ങുന്ന താഴ്വര -
യായതോ?

ഇതിൽ ...നിന്നെ ഞാൻ കാണേണ്ടതെങ്ങനെ?
കേൾക്കേണ്ടതും അറിയേ -
ണ്ടതുമെങ്ങനെ?

അതെ ... നിന്നെ ഞാൻ
കാണുന്നു കേൾക്കുന്നു
അറിയുന്നു
ഞാനായി... എന്നിലെ എന്നിന്റെ സത്തയായി ...

ഒടുവിൽ...കടലിൽ അലിഞ്ഞു നീ നീയല്ലാതാകുന്നു...
നിൻ സ്വത്വത്തെത്തന്നെയും
നഷ്ടപ്പെടുത്തുന്നു...

ഇതൊക്കെയാണെങ്കിലും... ഇതാണെന്നറികിലും...
ഇനിയും പുഴേ നീ ഒഴുകുന്നുവോ...?

ഒന്നിനുമല്ലാതെ...
എന്തിനെന്നറിയാതെ...
ജന്മാന്തരങ്ങളെ കൂട്ടി-
യിണക്കുന്ന
മൂകസാക്ഷിയായ് ഒഴുകി -
ക്കൊണ്ടിരിക്കുന്നോ ...?

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter