മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ചില ചിത്രങ്ങള്‍
മനസ്സില്‍ തെളിയുന്നു.
സുദീര്‍ഘമായ
ഉത്സവതായമ്പകയുടെ
മേളപ്പെരുക്കങ്ങളുടെ, ആരോഹണ
അവരോഹണങ്ങളില്‍ കയറിയിറങ്ങി


കൊട്ടിക്കലാശത്തിനൊടുവില്‍
ക്ഷീണിച്ചു തളര്‍ന്ന വിശ്രമവേളയില്‍
ഒരു വെറ്റിലയുടെ തുമ്പ് നുള്ളിയെടുത്ത്
നെറ്റിയുടെ വശത്തില്‍ പതിച്ച്
സുസ്മേര വദനനായ്
അണിയറയിലെ പന്തലില്‍
വിരിച്ചിട്ട കൈതോലപ്പായകളിലിരുന്ന്
വിസ്തരിച്ചൊന്ന് മുറുക്കാന്‍
വട്ടം കൂട്ടുന്ന സുപ്രസിദ്ധ
വാദ്യകലാകാരന്‍മാര്‍
കാതില്‍ കടുക്കനും


കഴുത്തിലൊരു മുത്തുമാലയും
നെറ്റിയില്‍ ഭസ്മക്കുറിയുമായ്
ചാരുകസേരയില്‍ കാലു നീട്ടിവച്ച്
വിദൂരതയിലെങ്ങോ മിഴി നട്ടിരിക്കുന്ന തറവാട്ട് കാരണവര്‍.
പൂമുഖപ്പടിയില്‍ തുറന്നിരിക്കുന്ന
തിളങ്ങുന്ന വെള്ളിച്ചെല്ലം.
അത്താഴപ്പൂജ കഴിഞ്ഞ്
തിരക്കിട്ട ജോലികള്‍ക്കൊടുവില്‍
നട അടച്ച്
സ്വഗ്യഹത്തിലേക്ക് തിരിക്കുന്നതിന്
തൊട്ടു മുന്‍പ് ധ്യതിയിലൊന്നൂ
മുറുക്കുന്ന ക്ഷേത്രപൂജാരി
ആഘോഷവേളകളില്‍
ആതിരരാവുകളില്‍
മൂന്നും നാലും കൂട്ടി മുറുക്കി
പകുതി വായില്‍ ഉയരുന്ന
സംഭാഷണകോലാഹലങ്ങള്‍
തളിര്‍വെറ്റിലയും തിളങ്ങുന്ന
പഴുക്കടക്കയും നാടന്‍പുകയിലയും
പഴമയുടെ,ആഢ്യത്വത്തിന്‍ടെ
ആഭിജാത്യത്തിന്‍ടെ സൗഹ്യദത്തിന്‍ടെ
സരസമായ മലയാളത്തനിമയുടെ ശീലം
ഒരു ശീലമിന്ന് പടി കടന്നെങ്ങോ.
വിസ്മ്യതിയില്‍ മറഞ്ഞിരിക്കുന്നു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter