മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

കിച്ചടിയെ പറ്റി ഒരു കഥ . നടന്ന കഥ . മുഖ്യ കഥാപാത്രം ഈ ഞാൻ തന്നെ. ബഷീർ എന്ന മഹാമനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുകയ. അതിനുള്ള കഴിവി ഇയ്യുള്ളവന് ഇല്ല. പണ്ട് എന്ന് പറഞ്ഞാൽ നിങ്ങളൊക്കെ ജനിക്കുന്നതിനു വളരെ മുൻപ് .

ഞാൻ അന്നൊരു ചെറുപ്പക്കാരൻ. ഇംഗ്ലണ്ടിൽ എത്തി ജോലി നോക്കുന്നു. ഹോസ്പിട്ടൽ ആഹാരവുമായി ഒത്തുപോകാൻ കഴിയാത്ത കാലം. ഇലയും വേവിക്കാത്ത പച്ചക്കറിക്കുകളും ഉപ്പുമാത്രം ചേർത്ത് കഴിക്കാൻ പരിശീലിക്കാത്ത കാലം. നമ്മുടെ കൂട്ടുകാരി കൂടെ ഇല്ലാതെ ആദ്യത്തെ ഏഴെട്ടു മാസം തള്ളിനീക്കിയ കാലം.
അന്ന് ഒരു അവിവാഹിതനെപോലെ ഡോക്ടേഴ്സ് കോർട്ടേഴ്‌സിൽ ജീവിക്കുന്നു. അവിടെ ബംഗാൾ കാരനായ ഒരു ഡോകടർ ഉണ്ടായിരുന്നു. അദ്ദേഹവും എന്നെ പോലെ വിവാഹിതനായിട്ടും അവിവാഹിതനായി ജീവിക്കുന്നു. പിന്നെ കേരളക്കാരനായ ഒരു ഡോക്ടർ . അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹവും കൂടെ ഒത്തുപോകില്ലായിരുന്നു. അവർ രണ്ട് സ്ഥലത്ത് ജീവിക്കുന്നു.

ബംഗാളി കിച്ചടി ഉണ്ടാക്കും. അദ്ദേഹം സസ്യഭുക്കായിരുന്നു. ഞാനും അദ്ദേഹത്തിന്റെ കൂടെ കുടും. ഞാൻ ഉരുക്കളക്കിഴങ്ങും മറ്റും മുറിച്ചു കൊടുക്കും. അദ്ദേഹത്തിന്റെ പാചകം കണ്ട് ഞാൻ കിച്ചടി ഉണ്ടാക്കാൻ പഠിച്ചു .

കാലം കുറെ കഴിഞ്ഞു. ഭാര്യ വന്നു. പുള്ളിക്കാരത്തി വീട്ടിൽ അടുക്കളയിൽ കയറിയിരുന്നില്ല. വന്ന ഉടൻ ഉഗ്രൻ ബിരിയാണി ഉണ്ടാക്കി തന്നു. പുള്ളിക്കാരത്തിക്കു അങ്ങനെ ഒരു കഴിവുണ്ട്. കേട്ടാൽ മതി അത് പാചകപ്പെടുത്തി തരും.
ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ പുള്ളിക്ക് നല്ല പനി . കിടപ്പായി. എത്ര അസുഖം വന്നാലും എഴുന്നേറ്റു പോയി ജോലി ചെയ്യുന്ന വ്യക്തി.
ഒരു സാധനവും അകഴിക്കുന്നില്ല. അപ്പോൾ ഞാൻ എന്റെ പാചക വിദ്യ പുറത്തെടുത്തു . ഉഗ്രൻ ഒരു കിച്ചടി. പുള്ളിക്കാരത്തി അത് കഴിച്ചു. തുടർച്ചയായി കുറെ ദിവസം ഞാൻ കിച്ചടി ഉണ്ടാക്കി. അവസാന ദിവസം പുള്ളിക്കാരത്തി പറഞ്ഞു ഇനി ഈ സാധനം എന്റെ മുൻപിൽ കാണരുത്.

അങ്ങനെ ഞാൻ എന്ന നളൻ പാചകത്തിൽ നിന്നും വിരമിച്ചു.

ഇത് വായിക്കാൻ ക്ഷമകാണിക്കുന്നവർക്കു ഒരു കാപ്പി ഉണ്ടാക്കിത്തരാം.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter