മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Yoosaf Muhammed)

പതിവില്ലാതെ സ്കൂൾ കുട്ടികൾ പ്രകടനമായി വരുന്നതു കണ്ട് കവലയിലുണ്ടായിരുന്നവർ അൽഭുതപ്പെട്ടു. കാര്യമെന്താണെന്ന് ആർക്കും പിടികിട്ടിയില്ല. എന്നാൽ മുദ്രാവാക്യം വിളിയിൽ നിന്നും ഏകേദേശ രൂപം കിട്ടി. 

മലയാളം അദ്ധ്യാപകനെ ആരോ ഉപദ്രവിച്ചതിന്റെ പേരിലാണ് പ്രകടനം. പ്രകടനത്തിന് സമാപനം കുറിച്ചു കൊണ്ട് സ്കൂൾ ലീഡർ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ ബോധ്യമായത്.

തലേ ദിവസം സന്ധ്യ കഴിഞ്ഞ് ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ , അവന്റ  അച്ഛനുമൊത്ത് മാർക്കറ്റിൽ പോയി വരുേമ്പേൾ, കവലയിൽ മലയാളം മാഷും വേറെ കുറെ ആൾക്കാരും കൂടി കിലുക്കിക്കുത്ത് കളിക്കുകയാണ്. അതു കണ്ട പയ്യൻ അച്ഛനോടു ചോദിച്ചു, അവരെന്താ കളിക്കുന്നെതെന്ന്.

അച്ഛൻ  അവനോടു പറഞ്ഞു "അവർ കൂത്ത് കളിക്കുകയാണ്" എന്ന്. കുത്തും, കൂത്തും തിരിച്ചറിയാത്തവൻ, കേട്ട പാതി, കേൾക്കാത്ത പാതി വീട്ടിൽ ചെന്നയുടൻ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന അവന്റെ  സഹോദരേനേട്,

"പറഞ്ഞു " നമ്മുടെ മലയാളം മാഷും വേറെ കുറെയാളുകളും തമ്മിൽ കവലയിൽ കുത്തു നടക്കുന്നു." കുത്താണോ കൂത്താണോ എന്നു ശരിക്കും കേൾക്കുന്നതിനു മുൻപ് ഒൻപതാം ക്ലാസ്സുകാരൻ അനുജനയും കൂട്ടി കവലയിലേക്ക് ഓടി. ഇവർ കവലയിൽ ചെന്നപ്പോഴേയ്ക്കും കളി കഴിഞ്ഞ് മാഷും, കൂട്ടരും പോയിരുന്നു.

ഭാവിയിലെ ഒരു നേതാവാകണെമെന്ന് മനസ്സിലുറപ്പിച്ച ഒൻപതാം ക്ലാസ്സുകാരൻ സ്കൂൾ ലീഡറെ വിളിച്ചു കാര്യം പറഞ്ഞു.

പിറ്റേന്നു രാവിലെ തന്ന സ്കൂൾ ലീഡറുടെ നേതൃത്തത്തിൽ കുട്ടികൾ ഒത്തുകൂടി പ്രകടനമായി കവലയിലെത്തി. പ്രകടനം കവലയിലേക്ക് പോയതറിഞ്ഞ് ഹെഡ് മാസ്റ്ററും മലയാളം മാഷും കവലയിെലെത്തി. അപ്പോൾ കേൾക്കാം ലീഡറുടെ പ്രസംഗം. ലീഡർ കത്തിക്കയറുകയാണ്

"നമ്മുടെയെല്ലാം പ്രീയങ്കരനായ മലയാളം മാഷിനെ ഇന്നലെ വൈകുേന്നേരം ആരോ കുത്തി മുറിവേൽപ്പിച്ചു. അത് ഞങ്ങൾ പൊറുക്കില്ല. കുറ്റവാളികളെ ഉടൻ പിടികൂടണം. ഞങ്ങളുടെ സ്കൂളിന്റെയും, ഈ നാടിന്റെയും അഭിമാനമാണ് മലയാളം മാഷ്. മാഷ് നമ്മുക്ക് ഒരു മാതൃകയാണ്. "

ലീഡറുടെ പ്രസംഗം കേട്ട നാട്ടുകാർ മുഖാമുഖം നോക്കി ചോദിച്ചു. "എന്തുമാതൃകയാണ് മാഷ് കുട്ടികൾക്കു നൽകുന്നത് ? വൈകുന്നേരങ്ങളിൽ കവലയിെലെ ത്തി മദ്യപിച്ചു കിലുക്കിക്കുത്ത് നടത്തുന്നതോ?"

മാഷിനും അൽഭുതമായി "താൻ മറ്റുള്ളവർക്കു മാതൃകയോ?" വിവരമറിഞ്ഞ് ഓടിക്കിതെച്ചെത്തിയ ഒൻപതാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ,ലീഡറെ മാറ്റി നിറുത്തി, കുത്തും, കൂത്തും തമ്മിലുള്ള വ്യത്യാസം പറഞ്ഞു മനസ്സിലാക്കി.

കാര്യത്തിന്റെ ഗൗരവം മനസ്സിലായ ലീഡർ യോഗം പിരിച്ചു വിട്ട്, മൗനജാഥയായി എല്ലാവരും സ്കൂളിലേക്ക് തിരിച്ചു നടന്നു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter