മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Sathish Thottassery)

അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച അന്താ രാഷ്ട്ര വിദ്യാർത്ഥി സംഗമം വി.ജെ. ടി ഹാളിൽ നടക്കുന്നു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ പകൽ സമയത്തു് മുതിർന്ന നേതാക്കൾ സ്റ്റഡി ക്ലാസുകൾ എടുക്കും. വൈകുന്നേരങ്ങളിൽ കലാസാഹിത്യ പരിപാടികൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന  സമ്മേളനം. സമാപന ദിവസം ഓ എൻ വി യുടെയും വൈക്കം ചന്ദ്രശേഖരൻ നായരുടെയും തകർപ്പൻ പ്രസംഗങ്ങൾക്കു ശേഷം കലാപരിപാടികൾ. തൃശൂരിൽ നിന്നുള്ള ഞങ്ങളുടെ ടീമിന്റെ പരിപാടി നിശ്ചലദൃശ്യം (ടാബ്ലോ)ആയിരുന്നു. കറുത്ത നിറമാണെങ്കിലും യേശു ദേവന്റെ മുഖഛായയും മുടിയും താടിയും ഉണ്ടായിരുന്ന ആന്റണിയാണ് കുരിശിൽ തറക്കപ്പെട്ട ജീസസ് ആയി സ്റ്റേജിൽ കയറേണ്ടത്‌. സ്റ്റേജ് എല്ലാം സെറ്റ് ആക്കി ആന്റണിയുടെ കൈകാലുകൾ കുരിശുമായി ബന്ധിച്ചു. കെട്ടുകൾ എല്ലാം മറച്ചു കൈപ്പത്തികളിൽ ചുവന്ന മഷികൊണ്ട് രക്തക്കറകളും തീർത്തു. ജീസസിന്റെ പടങ്ങളിലും പ്രതിമകളിലുമൊക്കെ കാണുന്ന പോലെ തിരുവസ്ത്രം അരക്കെട്ടിൽ തൊടീച്ചുവെച്ചു. ആ ഇത്തിരി തുണിയൊഴിച്ചാൽ ആന്റണി ദിഗംബരൻ. 

അന്നൗൺസ്‌മെന്റിനുശേഷം കർട്ടൻ ഉയർന്നു. സദസ്സിൽ പിൻ ഡ്രോപ്പ് സൈലെൻസ്‌. സ്റ്റേജിന്റെ ഉള്ളിൽ ഒരു വശത്തേക്ക് മാറിനിന്നിരുന്ന ചമയക്കാരൻ അന്റണിയോട് വയർ ഒന്നും കൂടി എക്കി പിടിക്കാൻ പറഞ്ഞു. ആന്റണി വയർ എക്കിയതും തിരുവസ്ത്രം അരയിൽ നിന്നും പിണങ്ങി താഴോട്ട് വീണു. ജീസസ് വി.ഐ. പി ഫ്രഞ്ചിയുമിട്ടു കുരിശിൽ...അന്നുവരെ കാണികളാരും കാണാത്ത ദൃശ്യ വിസ്മയം....സീൻ ആസ്വദിച്ചു കൊണ്ട് വായും പൊളിച്ചുനിൽകുന്ന കർട്ടൻ പൊക്കിയോട് നിസ്സഹായനായ ജീസസിന്റെ കുരിശിൽ നിന്നുള്ള കല്പന. "കർട്ടൻ താഴ്‌ത്തട തെണ്ടീന്ന്‌ "കർട്ടൻ  താഴ്ത്തിയിട്ടും സദസ്സിൽ പല ഭാഷയിലുള്ള കൂവൽ തുടർന്നു. 

 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter