മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(ഷൈലാ ബാബു)

എന്തേ മറന്നിടാ,നീ

ലോലമലരിനെ,

പഴമ, തന്നടവിയി-

ലെന്തിനായെറിയുന്നു?

 


ഒരു മോഹനവർണ-

കുസുമമായെത്ര,

പകലുകൾ ചാരു-

ശിലയായ് നിന്നു ഞാൻ!

 

മാലേയ നിറശോഭയി-

ലായിരം കാവ്യങ്ങളായ്

വർണനാസ്തുതികളിൽ

കോരിത്തരിച്ചുപോയ്!

 

സുസ്മേരവദനയായ്

നാണിച്ചു തല താഴ്ത്തി

അരുണകിരണ പ്രഭയിൽ

മയങ്ങി ഞാൻ!

 

പരിമളത്തെന്നലിൻ 

ചിറകേറിയെത്തിടും

മധുപനാം കാമുകൻ

മധുവുണ്ടു രസിച്ചതും;

 

ആരാമമുറ്റത്തൊ-

രുകോണിലായി-

ന്നാരാലുമറിയാത-

ന്യമാം സ്മരണയിൽ!

 

മൃദുലമെൻ ദലങ്ങളാൽ

ചമച്ച മാല്യങ്ങളെത്രമേൽ;

ഭഗവൽ പ്രസാദമായ-

ർപ്പിച്ചിരുന്നു പോൽ!

 

സൗരഭ്യമേകിടാൻ 

യോഗമില്ലാതിന്നു

ശാപജന്മത്തി-

നർത്ഥം തിരയവേ...

 

മുല്ലയും ജമന്തിയും

ചെമ്പനീർ സുമങ്ങളും

സൗഗന്ധികങ്ങളായ്

വിടരുന്നു വാടിയിൽ!

 

കല്പിതാങ്കണത്തിലൊരു 

റാണിയായ് വിലസിടാൻ,

കനകാംബരദൈന്യം

ദുഃഖമായൊഴുകുന്നു..!

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter