മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100
  • MR Points: 0

മണ്ണുത്തി, 18 മെയ് 1992

സ്നേഹം നിറഞ്ഞ പൈങ്കിളിക്ക്,

കത്തു കിട്ടി. ആശ്വാസമായി. കുറെ ദിവസങ്ങളായി ഞാൻ കത്തു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആദ്യ കത്തയയ്ക്കാൻ താമസിച്ചതിൽ പരിഭവമില്ലാതില്ല എന്നെഴുതിക്കണ്ടു. I am sorry. കത്തെഴുതുന്നതിൽ താല്പര്യം ഇല്ലാതിരുന്നതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്. Engagement കഴിഞ്ഞ ദിവസം തന്നെ ഞാനിവിടെയെത്തി. അന്നുതന്നെ കത്തെഴുതിയാലോ എന്നാലോചിച്ചതുമാണ്. ആ temptation നെ ഞാൻ നിയന്ത്രിക്കുകയായിരുന്നു. പൈങ്കിളിയുടെ പരീക്ഷകളെ അത് ബാധിച്ചാലോ എന്നുകരുതി. 29/04/1992 ൽ exam കഴിയുമെന്നറിഞ്ഞു. അന്നുതന്നെ കത്തു പോസ്റ്റുചെയ്തു.

ഇനി മറ്റൊരുകാര്യം. സത്യം പറഞ്ഞാൽ പൈങ്കിളിയുടെ കത്തു കിട്ടിയപ്പോൾ എന്തു സന്തോഷമായിരുന്നു. ഇന്നുച്ചയ്ക്കു കിട്ടിയ കത്ത്, ഇതിനോടകം എത്രയോ തവണ വായിച്ചിരിക്കുന്നു. ഇന്നലെ hostel day ആയിരുന്നതിനാൽ, ഇന്നവധിയാണ്. പുറത്തിറങ്ങാൻ മഴ സമ്മതിക്കുന്നില്ല. വെറുതെ ഓരോന്ന് ആലോചിച്ചു കാടുകയറാൻ വേറെ എന്താണ് വേണ്ടത്!

ഇതിനോടകം പലവട്ടം നാട്ടിൽ വന്നെങ്കിലും പൈങ്കിളിയെ കാണാൻ വരാഞ്ഞതിലും പരിഭവമുണ്ടെന്നറിയാം. നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്. അങ്ങോട്ടു വരാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടെന്നറിയാം. എങ്കിലും Teenagers നെപ്പോലെ ഇത്തരം കാര്യങ്ങളിൽ ആലോചിക്കാതെ പ്രവർത്തിക്കുന്നത് ശരിയല്ലല്ലോ. സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്തു, വീട്ടുകാർക്കു പ്രശ്നമുണ്ടാക്കിയ രണ്ടു സുഹൃത്തുക്കൾ എനിക്കുണ്ട്. താമസിയാതെ ഞാൻ അവിടേയ്ക്കു വരാം. 

പൂരം കാണാൻ പോയ കഥ വിചിത്രമാണ്. പുറത്തെ ചൂടു കാരണം പകലുള്ള പരിപാടികൾ വേണ്ടെന്നു വച്ചു. രാത്രിയിൽ വെടിക്കെട്ടു കാണാൻ അങ്ങനെ തീരുമാനമായി. ഞങ്ങളുടെ കാമ്പസിന്റെ ഒരു ഭാഗത്തു വലിയ കുന്നുകളും പാറകളും നിറഞ്ഞ വിജനമായ ഒരു പ്രദേശമുണ്ട്. പാറപ്പുറത്തിരുന്നു വെടിക്കെട്ടു കാണുവാൻ ഞങ്ങൾ പത്തുപന്ത്രണ്ടാളുകൾ രാത്രി പത്തുമണിയായപ്പോൾ പുറപ്പെട്ടു. കിടക്കാനുള്ള സർവ്വ സജ്ജീകരണങ്ങളുമായാണു യാത്ര. പാറപ്പുറത്തു തീ കൂട്ടി, കഥകളും പറഞ്ഞു, പാട്ടും പാടി മൂന്നുമണി വരെ കഴിച്ചുകൂട്ടി. വെടിക്കെട്ടു തുടങ്ങുന്നതിനു മുൻപു തന്നെ മഴ പെയ്യാൻ തുടങ്ങിയതിനാൽ ഹോസ്റ്റലിലേക്കു തിരിച്ചുപോരേണ്ടി വന്നു. വെളുപ്പാങ്കാലത്തു മഴ നനയുന്നതിന്റെ സുഖം ആലോചിച്ചോളൂ.

പഴുത്തമാങ്ങ കൊടുത്തു് അമ്മായിഅച്ഛനേയും, അമ്മായിഅമ്മയേയും മണിയടിക്കാൻ തീവ്രമായ ശ്രമം നടത്തിയതായി news കിട്ടി. അച്ചാച്ചന്റെയും അമ്മച്ചിയുടെയും നല്ലകാലം. മണിയടിയുടെ ബഹളത്തിനിടയ്ക്ക് ഈയുള്ളവനെ വിട്ടുപോകരുതേ എന്നൊരപേക്ഷയുണ്ട്.

Reply എത്രയും നേരത്തെ കിട്ടുന്നുവോ, അത്രയും സന്തോഷം. എങ്കിലും viva യ്ക്കുള്ള preparation ന് ഒന്നും തടസ്സമാകരുത്.

വീട്ടിലെല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുമല്ലോ? അച്ഛന് ഇടയ്ക്കു സുഖമില്ലായിരുന്നു എന്നറിഞ്ഞിരുന്നു. ഇപ്പോൾ എങ്ങനെയുണ്ട്? എല്ലാം വിശദമായി എഴുതുക. സുഖമെന്നു വിശ്വസിക്കുന്നു. നിറുത്തട്ടെ.

 

Lovingly Yours

പ്രിയൻ

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter